- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിക്കടി എന്തിന് തെരഞ്ഞെടുപ്പ് ? അടുത്ത വർഷം കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; സമവായമുണ്ടാക്കേണ്ടത് രാഷ്ട്രീയ പാർട്ടികളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി.റാവത്ത്
ന്യൂഡൽഹി:അടുത്ത വർഷത്തോടെ, കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ സന്നദ്ധരാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.അടുത്ത സെപ്റ്റംബറോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിന് പൂർണമായും സജ്ജമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി റാവത്ത് ഡൽഹിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താമെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം മുന്നോട്ട് വെച്ചത്. കൂടാതെ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തിൽ, അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും, ഇതിനായി സമവായം ഉണ്ടാവുകയാണ് വേണ്ടതെന്നും റാവത്ത് പറഞ്ഞു. അടിക്കടി തെരഞ്ഞെടുപ്പ് വരുന്നതിന്റെ വലിയ സാമ്പത്തിക നഷ്ടം ഇല്ലാതാക്കുക, ഭരണത്തിനുപ്പുറം തെരഞ്ഞെടുപ്പിലേക്ക് മാത്രം ശ്രദ്ധ പോവുന്ന സാഹചര്യം ഇല്ലതാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോട് കൂടിയാണ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമൊണ്് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് ഒരുമിച്ച് നടത്തുമ്പോൾ ചിലർക്ക് കാലാവ
ന്യൂഡൽഹി:അടുത്ത വർഷത്തോടെ, കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ സന്നദ്ധരാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.അടുത്ത സെപ്റ്റംബറോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിന് പൂർണമായും സജ്ജമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി റാവത്ത് ഡൽഹിയിൽ മാധ്യമ പ്രവർത്തകരെ അറിയിച്ചു.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താമെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം മുന്നോട്ട് വെച്ചത്. കൂടാതെ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തിൽ, അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും, ഇതിനായി സമവായം ഉണ്ടാവുകയാണ് വേണ്ടതെന്നും റാവത്ത് പറഞ്ഞു.
അടിക്കടി തെരഞ്ഞെടുപ്പ് വരുന്നതിന്റെ വലിയ സാമ്പത്തിക നഷ്ടം ഇല്ലാതാക്കുക, ഭരണത്തിനുപ്പുറം തെരഞ്ഞെടുപ്പിലേക്ക് മാത്രം ശ്രദ്ധ പോവുന്ന സാഹചര്യം ഇല്ലതാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോട് കൂടിയാണ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമൊണ്് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് ഒരുമിച്ച് നടത്തുമ്പോൾ ചിലർക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല, മറ്റ് ചിലർക്കാണെങ്കിൽ കാലാവധി നീട്ടി ലഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഇക്കാര്യത്തിൽ സമവായം ഉണ്ടാവുക അസാധ്യമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സംയുക്തമായി തിരഞ്ഞെടുപ്പ് നടത്തുമ്പോൾ കൂടുതൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും, വിവിപാറ്റ് മെഷീനുകളും ആവശ്യമായി വരും. കേന്ദ്ര സർക്കാരിൽ നിന്ന് പണം ലഭിച്ചതിന് ശേഷം കൂടുതൽ മെഷീനുകൾക്ക് ഓർഡർ നൽകും. അടുത്തവർഷം സെപ്റ്റംബർ ആവുമ്പോഴേക്കും തിരഞ്ഞെടുപ്പ് കമ്മിഷന് 40 ലക്ഷം വിവിപാറ്റ് മെഷീൻ ഉണ്ടാവുമെന്നും ഒ.പി റാവത്ത് അറിയിച്ചു.