- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥികൾക്ക് അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി വർദ്ധിപ്പിച്ചില്ല; റിസർവ് ബാങ്കിനെ രൂക്ഷമായി വിമർശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ്ക് ബാങ്ക് അക്കൗണ്ടിൽ നിന്നു പിൻവലിക്കാവുന്ന തുകയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കും തമ്മിൽ തർക്കം മുറുകുന്നു. ആഴ്‌ച്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഈ നിർദേശത്തിന് റിസർവ് ബാങ്ക് വഴങ്ങാത്തതോടെയാണ് ആർബിഐയുമായി ഏറ്റുമുട്ടലിന്റെ വഴിയിലായത്. പിൻവലിക്കാവുന്ന തുകയുടെ പരിധി 24,000ൽ നിന്ന് രണ്ടുലക്ഷമാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഈ ആവശ്യം റിസർവ് ബാങ്ക് മുഖവിലക്കെടുക്കാതെ തള്ളുകയായിരുന്നു. തുടർന്ന്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവ് വിഭാഗം ഡയറക്ടർ ജനറൽ ദിലീപ് ശർമ ശനിയാഴ്ച റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന് കടുത്തഭാഷയിൽ കത്തയച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടനാപരമായി ചുമതലപ്പെടുത്തിയ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെന്നും തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ കമ്മിഷന്റെ നിർദേശങ്ങൾ എല്ലാവരും അംഗീകരിക്കണമെന്നും കത്തിൽ ഓർമിപ്പിക്കുന്നു. വിഷയത്തി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ്ക് ബാങ്ക് അക്കൗണ്ടിൽ നിന്നു പിൻവലിക്കാവുന്ന തുകയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കും തമ്മിൽ തർക്കം മുറുകുന്നു. ആഴ്‌ച്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഈ നിർദേശത്തിന് റിസർവ് ബാങ്ക് വഴങ്ങാത്തതോടെയാണ് ആർബിഐയുമായി ഏറ്റുമുട്ടലിന്റെ വഴിയിലായത്.
പിൻവലിക്കാവുന്ന തുകയുടെ പരിധി 24,000ൽ നിന്ന് രണ്ടുലക്ഷമാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഈ ആവശ്യം റിസർവ് ബാങ്ക് മുഖവിലക്കെടുക്കാതെ തള്ളുകയായിരുന്നു. തുടർന്ന്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവ് വിഭാഗം ഡയറക്ടർ ജനറൽ ദിലീപ് ശർമ ശനിയാഴ്ച റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന് കടുത്തഭാഷയിൽ കത്തയച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടനാപരമായി ചുമതലപ്പെടുത്തിയ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെന്നും തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ കമ്മിഷന്റെ നിർദേശങ്ങൾ എല്ലാവരും അംഗീകരിക്കണമെന്നും കത്തിൽ ഓർമിപ്പിക്കുന്നു. വിഷയത്തിന്റെ ഗൗരവം റിസർവ് ബാങ്ക് മനസ്സിലാക്കുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിക്കുന്ന മാർച്ച് 11 വരെ സ്ഥാനാർത്ഥികളെ ആഴ്ചയിൽ രണ്ടുലക്ഷം രൂപവീതം പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനവരി 24നാണ് കമ്മിഷൻ ആദ്യം കത്തയച്ചത്.
നോട്ട് അസാധുവാക്കലിനുശേഷം കൊണ്ടുവന്ന നിയന്ത്രണങ്ങളിൽ ഇപ്പോൾ ഇളവ് നൽകാനാകില്ലെന്നാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്. ഇപ്പോൾ 24,000 രൂപയാണ് ആഴ്ചയിൽ പിൻവലിക്കാവുന്ന പരിധി. ഇതുപ്രകാരം 34 ആഴ്ചകളുള്ള തിരഞ്ഞെടുപ്പ് കാലയളവിൽ സ്ഥാനാർത്ഥികൾക്ക് ആകെ പിൻവലിക്കാൻ സാധിക്കുക പരമാവധി 96,000 രൂപയാണ്. ഇതുവളരെ കുറഞ്ഞ തുകയാണെന്നും പ്രചാരണത്തിന്റെ വിവിധഘട്ടങ്ങളിൽ സ്ഥാനാർത്ഥികൾക്ക് ചെറിയ തുകയ്ക്കുള്ള ഇടപാടുകൾ നോട്ടുവഴി തന്നെ ചെയ്യേണ്ടിവരുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
നിയമപ്രകാരം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾക്ക് 28 ലക്ഷം രൂപ വീതവും ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾക്ക് 20 ലക്ഷം വീതവും ചെലവഴിക്കാൻ സാധിക്കുമെന്ന കാര്യവും കമ്മിഷൻ റിസർവ് ബാങ്കിനെ ഓർമിപ്പിച്ചു.