- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിൽ മന്ത്രിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി; നടപടി പണം കൊടുത്ത് വാർത്ത നൽകിയെന്ന പരാതിയിൽ; മൂന്ന് വർഷത്തേക്ക് തെരഞ്ഞടുപ്പിൽ മത്സരിക്കാനുമാകില്ല; കർഷക പ്രക്ഷോഭത്തിനിടെ ചൗഹാൻ സർക്കാരിന് ഇരട്ടപ്രഹരമായി കമ്മീഷന്റെ ഉത്തരവ്
ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ 2008 ലെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷൻ കമ്മീഷൻ അസാധുവാക്കി. തിരഞ്ഞെടുപ്പ് അസാധുവാക്കിയതിന് പുറമെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തെ വിലക്കും കമ്മീഷൻ ഏർപ്പെടുത്തി. 2008 ൽ സംസ്ഥാനത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പണം കൊടുത്ത് വാർത്ത നൽകി എന്ന ആരോപണത്തിലാണ് വിലക്ക്. ദത്തിയ നിയമസഭ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ഇദ്ദേഹം വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കോടെ കാബിനറ്റിൽ ഇനി മിശ്രയ്ക്ക് തുടരാനാവില്ല. മാത്രമല്ല 2018ൽ നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും നഷ്ടപ്പെടും. ഉത്തരവ് പുറപ്പെടുവിച്ച സമയവും തീയതിയും മുതൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കപ്പെട്ടുവെന്നും ഇനി മൂന്ന് വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ലെന്നും കമ്മീഷൻ അറിയിച്ചു. 2008ലെ തിരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന രാജേന്ദ്ര ഭാരതി നൽകിയ പരാതിയിലാണ് കമ്മീഷൻ ഉത്തരവ് പുറപ
ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ 2008 ലെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷൻ കമ്മീഷൻ അസാധുവാക്കി. തിരഞ്ഞെടുപ്പ് അസാധുവാക്കിയതിന് പുറമെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തെ വിലക്കും കമ്മീഷൻ ഏർപ്പെടുത്തി. 2008 ൽ സംസ്ഥാനത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പണം കൊടുത്ത് വാർത്ത നൽകി എന്ന ആരോപണത്തിലാണ് വിലക്ക്. ദത്തിയ നിയമസഭ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ഇദ്ദേഹം വിജയിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കോടെ കാബിനറ്റിൽ ഇനി മിശ്രയ്ക്ക് തുടരാനാവില്ല. മാത്രമല്ല 2018ൽ നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും നഷ്ടപ്പെടും. ഉത്തരവ് പുറപ്പെടുവിച്ച സമയവും തീയതിയും മുതൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കപ്പെട്ടുവെന്നും ഇനി മൂന്ന് വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ലെന്നും കമ്മീഷൻ അറിയിച്ചു.
2008ലെ തിരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന രാജേന്ദ്ര ഭാരതി നൽകിയ പരാതിയിലാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. രാജേന്ദ്ര ഭാരതി നിലവിൽ കോൺഗ്രസിനൊപ്പമാണ്.
കർഷക ആത്മഹത്യയിൽ സമ്മർദ്ദം നേരിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സർക്കാറിനെ ഈ നടപടി കൂടുതൽ പ്രതിരോധത്തിലാക്കും. അതേസമയം ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മിശ്ര അറിയിച്ചു.
'ഞാൻ മാധ്യമങ്ങൾക്ക് പണം നൽകിയിട്ടില്ല, മാത്രമല്ല മാധ്യമങ്ങൾ എന്റെ പക്കൽ നിന്ന് യാതൊരു വിധ പണവും കൈപറ്റിയിട്ടില്ല. എന്നാൽ ഇത് മാറ്റി നിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ സാധ്യതകളുടെയും ഭാവനയുടെയും അടിസ്ഥാനത്തിലാണ് തീരുമാനത്തിലെത്തിയതെങ്കിൽ ഞങ്ങൾ തീർച്ചയായും കോടതിയെ സമീപിക്കും', മിശ്ര പറയുന്നു. നിലവിൽ പാർലമെന്ററി കാര്യ മന്ത്രിയും സർക്കാരിന്റെ മുഖ്യ വക്താവുമാണ്.



