- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തു ജനസംഖ്യ വർധിക്കുന്നത് മുസ്ലിംകൾ കാരണമെന്ന വിവാദ പ്രസ്താവ വിഴുങ്ങിയിട്ടും സാക്ഷി മഹാരാജിന് രക്ഷയില്ല; നടപടി എടുക്കാതിരിക്കണമെങ്കിൽ വിശദീകരണം നല്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ വർധിക്കാൻ കാരണം മുസ്ലിംകളാണെന്ന് ആരോപിച്ച ബിജെപി എംപി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നല്കി. നടപടി ഉണ്ടാകാതിരിക്കൻ വിശദീകരണം നൽകാൻ സാക്ഷി മഹാരാജിന് നാളെ രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ട്. ഉത്തർപ്രദേശടക്കം അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ജാതിയോ മതമോ തിരഞ്ഞെടുപ്പിൽ വോട്ടു നേടാൻ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മീററ്റിൽ നടന്ന ഒരു സമ്മേളനത്തിലായിരുന്നു സാക്ഷി മഹാരാജിന്റെ വിദ്വേഷ പ്രസംഗം. ഇന്ത്യയിലെ ജനസംഖ്യാവർധനവിന് കാരണം ഹിന്ദുക്കളല്ല, നാല് ഭാര്യമാരും നാൽപ്പത് മക്കളുമാവാം എന്ന സങ്കൽപത്തെ പിന്തുണക്കുന്നവരാണ് എന്നതടക്കമുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. മീററ്റ് പൊലീസ് അദ്ദേഹത്തിനെതിരേ കേസ് എടുക്കുകയുമുണ്ടായി. സംഭവം വിവാദമായതിനെത്തുടർ
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ വർധിക്കാൻ കാരണം മുസ്ലിംകളാണെന്ന് ആരോപിച്ച ബിജെപി എംപി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നല്കി. നടപടി ഉണ്ടാകാതിരിക്കൻ വിശദീകരണം നൽകാൻ സാക്ഷി മഹാരാജിന് നാളെ രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഉത്തർപ്രദേശടക്കം അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ജാതിയോ മതമോ തിരഞ്ഞെടുപ്പിൽ വോട്ടു നേടാൻ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
മീററ്റിൽ നടന്ന ഒരു സമ്മേളനത്തിലായിരുന്നു സാക്ഷി മഹാരാജിന്റെ വിദ്വേഷ പ്രസംഗം. ഇന്ത്യയിലെ ജനസംഖ്യാവർധനവിന് കാരണം ഹിന്ദുക്കളല്ല, നാല് ഭാര്യമാരും നാൽപ്പത് മക്കളുമാവാം എന്ന സങ്കൽപത്തെ പിന്തുണക്കുന്നവരാണ് എന്നതടക്കമുള്ള പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. മീററ്റ് പൊലീസ് അദ്ദേഹത്തിനെതിരേ കേസ് എടുക്കുകയുമുണ്ടായി.
സംഭവം വിവാദമായതിനെത്തുടർന്ന് പ്രസ്താവന വിഴുങ്ങിയ സാക്ഷി മഹാരാജ് തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ടു. ഒരു മതവിഭാഗത്തെയും എടുത്തുപറഞ്ഞായിരുന്നില്ല തന്റെ പ്രസംഗമെന്നും ഏകീകൃത സിവിൽ കോഡിനെക്കുറിച്ചാണ് സംസാരിച്ചതെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.