- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടയ്ക്കും ഇനി സ്വന്തം ചിഹ്നം; 'ബാലറ്റ് പേപ്പറിന്റെ ചിത്രത്തിനു കുറുകെ കറുത്ത വര'യുമായി നോട്ടയെത്തും
ന്യൂഡൽഹി: നിഷേധ വോട്ട് എന്ന നോട്ടയ്ക്ക് ഇനി സ്വന്തം ചിഹ്നം. ബാലറ്റ് പേപ്പറിന്റെ ചിത്രത്തിനു കുറുകെ കറുത്ത വരയുമായാകും നോട്ടയിനി വോട്ടിങ് യന്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുക. മത്സരിക്കുന്ന സ്ഥാനാർത്ഥികളെ താത്പര്യമില്ലെങ്കിൽ രേഖപ്പെടുത്തുന്ന നോട്ടയ്ക്കു ഏറെ ആലോചനകൾക്ക് ഒടുവിലാണു ചിഹ്നമായത്. അടുത്തമാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്
ന്യൂഡൽഹി: നിഷേധ വോട്ട് എന്ന നോട്ടയ്ക്ക് ഇനി സ്വന്തം ചിഹ്നം. ബാലറ്റ് പേപ്പറിന്റെ ചിത്രത്തിനു കുറുകെ കറുത്ത വരയുമായാകും നോട്ടയിനി വോട്ടിങ് യന്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുക.
മത്സരിക്കുന്ന സ്ഥാനാർത്ഥികളെ താത്പര്യമില്ലെങ്കിൽ രേഖപ്പെടുത്തുന്ന നോട്ടയ്ക്കു ഏറെ ആലോചനകൾക്ക് ഒടുവിലാണു ചിഹ്നമായത്. അടുത്തമാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ നോട്ട ചിഹ്നത്തിന്റെ അരങ്ങേറ്റം കാണാനാകും.
നിഷേധ വോട്ട് രേഖപ്പെടുത്താനായി 2013-ലാണ് നോട്ടയ്ക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപം നല്കിയത്. നവംബറിൽ കേരളത്തിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പുതിയ ചിഹ്നം ഉപയോഗിച്ചേക്കും. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണു ചിഹ്നം തയാറാക്കിയത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണു നിഷേധ വോട്ട് രേഖപ്പെടുത്താനായി പുതിയ സംവിധാനം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 60 ലക്ഷം പേരാണു നോട്ടയിൽ കുത്തിയത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നിഷേധവോട്ടായ നോട്ട ബട്ടൺ സംവിധനാം പൂർണമായും ഒഴിവാക്കുന്നു എന്നു വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നു പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ പുതിയ ചിഹ്നവുമായി നോട്ട ഉണ്ടാകുമെന്നാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നോട്ട പ്രായയോഗികമല്ലെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ.