തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടത്തും പോളിങ് സമയം നീട്ടിക്കൊടുത്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ന് വോട്ടെടുപ്പ് നടന്ന ഒരു ജില്ലയിൽ പോലും ഇത്തരത്തിൽ സൗകര്യമുണ്ടാക്കിയിട്ടില്ല. സമയം കഴിഞ്ഞിട്ടും ക്യൂവിൽ നിന്നവരെ വോട്ടിടാൻ അനുവദിക്കുക മാത്രമാണ് ചെയ്തതെന്നും കമ്മീഷൻ അറിയിച്ചു.