ന്യൂഡൽഹി: ഭരണ പ്രതിപക്ഷങ്ങൾ കാത്തിരിക്കുന്ന മേഘാലയ, ത്രിപുര, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു. . രണ്ട് ഘട്ടമായാണ് മൂന്നു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തുന്നത്.മേഘാലയയിലും നാഗാലാൻഡിലും തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കുമ്പോൾ ത്രിപുരയിൽ 12നാണ് നടക്കുക.

വോട്ടെണ്ണൻ മാർച്ച് മൂന്നിനാണ് നടക്കുക. ഇന്ന് മുതൽ മൂന്ന് സംസ്ഥാന്ങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വരും. തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക.
മാർച്ച് 13ന് മേഘാലയ സർക്കാരിന്റേയും മാർച്ച് 14ന് നാഗലാൻഡ് സർക്കാരിന്റേയും മാർച്ച് ആറിന് ത്രിപുര സർക്കാരിന്റെ കാലവധി പൂർത്തിയാകും. അതേ സമയം കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയതി മാർച്ച് ആദ്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാലംഗസംഘം മൂന്നു സംസ്ഥാനങ്ങളും സന്ദർശിച്ചിരുന്നു