- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി ചിഹ്നം പ്രദർശിപ്പിച്ച് വാർത്താ സമ്മേളനം; അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കോവിഡ് വാക്സിൻ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനയും; പെരുമാറ്റച്ചട്ട ലംഘനത്തിൽ മുഖ്യമന്ത്രിക്ക് നോട്ടീസ്; 48 മണിക്കൂറിനുള്ളിൽ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കാൻ നിർദ്ദേശം
കണ്ണൂർ: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. കണ്ണൂർ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കളക്ടർ ടിവി സുഭാഷ് നോട്ടീസ് അയച്ചത്.
ധർമ്മടത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറി. പാർട്ടി ചിഹ്നം പ്രദർശിപ്പിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കോവിഡ് വാക്സിൻ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനക്കെതിരെ നൽകിയ പരാതിയെ തുടർന്നാണ് നോട്ടീസ്.
പരാതി നൽകിയയാളുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 48 മണിക്കൂറിനുള്ളിൽ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കാനാണ് നിർദ്ദേശം.
സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയതിനെതിരെ പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സക്കീർ ഹുസൈൻ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തിയതിന് മേൽ അന്വേഷണം നടത്തുന്നതിന് കലക്ടർ ജില്ല റൂറൽ എസ്‌പിക്ക് കത്ത് നൽകി.
മറുനാടന് മലയാളി ബ്യൂറോ