മലപ്പുറം: ജനവിരുദ്ധ സർക്കാറിനെ ജനങ്ങൾ തൂത്തെറിയുമെന്നും സർക്കാറിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ജനദ്രോഹനയങ്ങളിൽ മനം മടുത്ത ജനം യു.ഡി.എഫിനെ അധികാരത്തിലേറ്റുമെന്നും മുന്മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. താനൂർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പികെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ബഹുമുഖപദ്ധതികൾ അല്ലാതെ താനൂരിൽ മറ്റൊന്നും നിലവിലെ എംഎൽഎ കൊണ്ടുവന്നില്ലെന്നും താനൂരിന് ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ പി രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത്, മുന്മന്ത്രി കുട്ടി അഹമ്മദ് കുട്ടി, കെ.എൻ മുത്തുക്കോയ തങ്ങൾ, ഡോ. യുകെ അഭിലാഷ്, .ഒ. രാജൻ, ഷാജി പച്ചേരി, എംപി അഷറഫ്, വൈപി ലത്തീഫ്, പി വാസുദേവൻ, നൂഹ് കരിങ്കപ്പാറ, ടിപിഎം അബ്ദുൽ കരീം, വിപി ശശികുമാർ, അഡ്വ.കെപി സൈതലവി, ഇ പി കുഞ്ഞാവ, കോട്ടിൽ അബ്ദുറഹിമാൻ, ഹബീബ് ആദൃശ്ശേരി, എൻ കുഞ്ഞാലി, യാഹുട്ടി, പിപി ശംസുദ്ധീൻ, സികെ സുബൈദ, പ്രസന്നകുമാരി ടീച്ചർ, അഡ്വ.ബാലകൃഷ്ണൻ, അഡ്വ.പിപി ഹാരിഫ് എന്നിവർ പ്രസംഗിച്ചു.

താനൂർ മുനിസിപ്പാലിറ്റിയിൽ പികെ ഫിറോസിന്റെ പര്യടനം

യു.ഡി. എഫ്. സ്ഥാനാർത്ഥി പികെ ഫിറോസിന്റെ താനൂർ മുനിസിപ്പാലിറ്റിയിലെ പര്യടനം ആവേശമായി.. മോര്യ കാപ്പ് പദ്ധതിക്കായി ഒന്നും ചെയ്യാതെ കർഷക വിരുദ്ധ സമീപനം സ്വീകരിച്ച എംഎൽഎ ക്കെതിരെ യുള്ള ജനകീയ രോഷമായി സ്വീകരണ യോഗങ്ങൾ മാറുകയാണ്. ചീരാൻ കടപ്പുറം, ഒസ്സാൻ കടപ്പുറം, കുന്നുംപുറം, പനങ്ങാട്ടൂർ, അട്ടത്തോട്, ചാഞ്ചേരിപറമ്പ് ഭാഗങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു. കാട്ടിലങ്ങാടി, മഠത്തിൽ റോഡ്, അട്ടത്തോട്, ഓലപ്പീടിക, മോര്യ, കുന്നുംപുറം, പനങ്ങാട്ടൂർ ഭാഗങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കണ്ണന്തളിയിൽ സമാപിച്ചു. ടിവി കുഞ്ഞൻ ബാവ ഹാജി, എംപി അഷറഫ്, ടിപിഎം അബ്ദുൽ കരീം, വിപി ശശികുമാർ, അഡ്വ.കെപി സൈതലവി, വൈപി ലത്തീഫ്, ഇ പി കുഞ്ഞാവ, പിപി ബാവ തങ്ങൾ, പി നൗഷാദ്, പിപി ഷംസുദ്ധീൻ, സി മുഹമ്മദ് അഷറഫ്, ടിപി ഖാലിദ് കുട്ടി, സികെഎം ബഷീർ, എംകെ ഹംസ ഹാജി, എ എം യൂസഫ്, എംകെ അൻവർ സാദത്ത്, എംപി നിസാം, ബിപി മുസ്ഥാർ, ഷാഹിദ് പനങ്ങാട്ടൂർ, ചെറിയേരി സിദ്ധീഖ്, ജാഫർ ചാഞ്ചേരി, കോയമോൻ, ടിപി ബഷീർ എന്നിവർ അനുഗമിച്ചു.