- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുകൊണ്ടൊന്നും ഞങ്ങൾ തളരില്ല; ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പോലും മുമ്പ് തോറ്റിരിക്കുന്നു; ജോസ് കെ മാണിയും സ്റ്റീഫൻ ജോർജും ജയിക്കുമെന്ന ബെറ്റിൽ തോറ്റു; പാതി മീശ വടിച്ച് പൗലോസ് കടമ്പംകുഴി; നേതാവ് വേറിട്ട പ്രതിഷേധങ്ങളുടെ ഉസ്താദ്
കോട്ടയം: ഉടുമ്പൻചോലയിൽ എം.എം മണി വിജയിച്ചാൽ തല മൊട്ടടയിക്കുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഇ.എം അഗസ്തിയുടെ പ്രഖ്യാപനം. മണിയാശാൻ വൻഭൂരിപക്ഷത്തിൽ ജയിച്ചതോടെ, അഗസ്തി മൊട്ടയടിക്കാൻ ഒരുങ്ങിയെങ്കിലും മണിയാശാൻ വിലക്കി. അതേസമയം, കോട്ടയത്ത് ഇത്തരത്തിൽ വേറിട്ട ശൈലിയിൽ
ഹരമുള്ള ഒരാളുണ്ട്. കെടിയുസിഎം കോട്ടയം ജില്ലാ പ്രസിഡണ്ട് പൗലോസ് കടമ്പംകുഴി.
തുടർച്ചയായി പതിനൊന്നു ദിവസവും ഇന്ധനവില വർധിപ്പിച്ച പെട്രോളിയം കമ്പനികളുടെ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൗലോസ് കടമ്പംകുഴി ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടെ പ്രവർത്തകൻ വെച്ചുകൊടുത്ത പഞ്ഞി, ശ്വാസം വിട്ടപ്പോൾ തെറിച്ചുപോയ ചിത്രത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തവണ കടമ്പംകുഴി സാഹസത്തിന് മുതിർന്നത്
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ പരാജയത്തിന് പിന്നാലെയാണ്. പാതി മീശവടിച്ചാണ് പൗലോസ് കടമ്പംകുഴി നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജോസ് കെ മാണിയും സ്റ്റീഫൻ ജോർജും വിജയിക്കുമെന്ന് പൗലോസ് കടമ്പംകുഴി സുഹൃത്തുമായി ബെറ്റ് വെച്ചിരുന്നു. എന്നാൽ ഇരുവരും പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണ് പകുതി മീശ വടിച്ചത്. സംഭവത്തിൽ പൗലോസിന്റെ പ്രതികരണം ഇപ്രകാരമാണ്.
'ഇന്നലെ വന്ന തെരഞ്ഞെടുപ്പിൽ എന്റെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയും എന്റെ നിയോജകണ്ഡലം സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജും പരാജയപ്പെട്ടു. എന്റെ ഒരു സ്നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉൾകൊണ്ട് കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തിൽ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പാഠം ഉൾകൊണ്ട് കൊണ്ട് മുന്നോട്ട് വരും. പൊതു പ്രവർത്തനത്തിൽ സജീവമായി ഉണ്ടാവും.'