- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറന്മുളയിൽ രമേശിന്റെ വോട്ട് കൂടിയതിൽ വിവാദം; കോൺഗ്രസ് വോട്ടുകൾ ബിജെപി പെട്ടിയിലെത്തിയെന്ന് ആക്ഷേപം; നഗരസഭയിലെ ഓരോ ബൂത്തിലും മറിഞ്ഞത് 50 വോട്ടുകൾ
പത്തനംതിട്ട: മാടമ്പള്ളിയിലെ മനോരോഗി നീ കരുതുന്നതു പോലെ ശ്രീദേവിയല്ല, ഗംഗയാണ് എന്ന് മണിച്ചിത്രത്താഴിൽ മോഹൻലാൽ പറഞ്ഞതു പോലെയാണ് ആറന്മുള നിയോജകമണ്ഡലത്തിലെ കാര്യങ്ങൾ. എല്ലാവരും കരുതിയിരുന്നതു പോലെ കോൺഗ്രസുകാർ വോട്ട് മറിച്ചു കൊടുത്തത് വീണയ്ക്ക് അല്ല, ബിജെപിക്കാണ്. ഇതിന് നേതൃത്വം നൽകിയാതകട്ടെ മുസ്ലിം സമുദായത്തിൽപ്പെട്ട ഡി.സി.സി നേതാവും. 2011 ൽ ശിവദാസൻ നായർക്ക് കിട്ടിയ വോട്ടു പോലും വീണ ജോർജിന് കിട്ടിയിട്ടില്ല. 64845 വോട്ടാണ് അന്ന് ശിവദാസൻ നായർക്ക് കിട്ടിയത്. വീണയ്ക്ക് ആകട്ടെ 64523 വോട്ട് കിട്ടി. അതേസമയം, കഴിഞ്ഞ തവണ കെ.സി. രാജഗോപാലിന് കിട്ടിയതിനേക്കാൾ 5949 വോട്ടാണ് വീണയ്ക്ക് അധികമായി കിട്ടിയത്. ഇതിൽ കത്തോലിക്കാ, യാക്കോബായ, മർത്തോമ്മ, സഭകളുടെ സംഭാവനയും ഉണ്ട്. നേട്ടമുണ്ടാക്കിയത് ബിജെപി തന്നെ. 10227 വോട്ടുകൾ മാത്രം കഴിഞ്ഞ തവണ കിട്ടിയ ബിജെപി. ഇത്തവണ മൂന്നു മടങ്ങ് വോട്ടുകൾ നേടി 37906ൽ എത്തി. എന്നിട്ടും വീണാ ജോർജിന് 7646 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചതിന് കാരണം ആറായിരത്തോളം വരുന്ന എസ്.ഡി.പി.ഐ., പി
പത്തനംതിട്ട: മാടമ്പള്ളിയിലെ മനോരോഗി നീ കരുതുന്നതു പോലെ ശ്രീദേവിയല്ല, ഗംഗയാണ് എന്ന് മണിച്ചിത്രത്താഴിൽ മോഹൻലാൽ പറഞ്ഞതു പോലെയാണ് ആറന്മുള നിയോജകമണ്ഡലത്തിലെ കാര്യങ്ങൾ. എല്ലാവരും കരുതിയിരുന്നതു പോലെ കോൺഗ്രസുകാർ വോട്ട് മറിച്ചു കൊടുത്തത് വീണയ്ക്ക് അല്ല, ബിജെപിക്കാണ്. ഇതിന് നേതൃത്വം നൽകിയാതകട്ടെ മുസ്ലിം സമുദായത്തിൽപ്പെട്ട ഡി.സി.സി നേതാവും.
2011 ൽ ശിവദാസൻ നായർക്ക് കിട്ടിയ വോട്ടു പോലും വീണ ജോർജിന് കിട്ടിയിട്ടില്ല. 64845 വോട്ടാണ് അന്ന് ശിവദാസൻ നായർക്ക് കിട്ടിയത്. വീണയ്ക്ക് ആകട്ടെ 64523 വോട്ട് കിട്ടി. അതേസമയം, കഴിഞ്ഞ തവണ കെ.സി. രാജഗോപാലിന് കിട്ടിയതിനേക്കാൾ 5949 വോട്ടാണ് വീണയ്ക്ക് അധികമായി കിട്ടിയത്. ഇതിൽ കത്തോലിക്കാ, യാക്കോബായ, മർത്തോമ്മ, സഭകളുടെ സംഭാവനയും ഉണ്ട്. നേട്ടമുണ്ടാക്കിയത് ബിജെപി തന്നെ. 10227 വോട്ടുകൾ മാത്രം കഴിഞ്ഞ തവണ കിട്ടിയ ബിജെപി. ഇത്തവണ മൂന്നു മടങ്ങ് വോട്ടുകൾ നേടി 37906ൽ എത്തി.
എന്നിട്ടും വീണാ ജോർജിന് 7646 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചതിന് കാരണം ആറായിരത്തോളം വരുന്ന എസ്.ഡി.പി.ഐ., പി.ഡി.പി, തുടങ്ങിയ തീവ്ര ന്യൂനപക്ഷങ്ങളും ഓർത്തഡോക്‌സ് സഭയുമാണ്. വിട്ടുപോയ കോൺഗ്രസ് വോട്ടുകൾ ചെന്നു പതിഞ്ഞത് ബിജെപി ബട്ടണിലും. പത്തനംതിട്ട നഗരസഭയിൽ ഒരു ബൂത്തിൽ നിന്ന് 50 വോട്ട് വീതമാണ് കോൺഗ്രസ് മറിച്ചത്. ഇതിൽ ചെറിയൊരു പങ്ക് മാത്രമാണ് വീണയ്ക്ക് പോയത്. ബാക്കി ബിജെപി തന്നെ കരസ്ഥമാക്കി. വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന് ഡി.സി.സിയുടെ ഒരു ജനറൽ സെക്രട്ടറിയും ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
കുറേയധികം മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമമായിരുന്നു അത്. എത്രത്തോളം ഈ നീക്കം നേതാവിന് വിജയിപ്പിക്കാൻ പറ്റിയെന്ന കാര്യം വിലയിരുത്തി വരുന്നതേയുള്ളു. എന്തായാലും എക്കാലവും കോൺഗ്രസിനെ തുണച്ചു പോന്ന നഗരസഭ ഇക്കുറി ശരിക്കും ബിജെപിയെ സഹായിച്ചിട്ടുണ്ട്.