അഗർത്തല: മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവരുമ്പോൾ ത്രിപുരയിൽ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം. സിപിഎം 30 സീറ്റുകളിൽ മുന്നിൽ നിൽക്കുമ്പോൾ ബിജെപി 23 ഇടങ്ങളിലാണ് ലീഡു ചെയ്യുന്നത്. 25 വർഷമായി സിപിഎം ഭരിക്കുന്ന ത്രിപുര നേടിയെടുക്കക എന്ന ലക്ഷ്യത്തോടെ ഗോദയിലിറങ്ങിയ ബിജെപിയും സഖ്യകക്ഷികളും മികച്ച മുന്നേറ്റം തന്നെയാണ് നടത്തുന്നത്.

മേഘാലയയിൽ എൻ.പി.പിയും കോൺഗ്രസും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇവിടെ കോൺഗ്രസ് തന്നെയാണ് മുന്നിൽ നിൽക്കുത്. ബിജെപി സഖ്യം പിന്നിലാണിവിടെ്. പത്തു വർഷമായി മേഘാലയ കോൺഗ്രസ് ഭരണത്തിലാണ്. ഭരണത്തുടർച്ച് ഇവിടെ സാധ്യമാകുമോ എന്നാണ് അറിയേണ്ടത്. നിലവിലെ അവസ്ഥയിൽ കോൺഗ്രസ് ഭരണ നിലനിർത്തുമെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

നാഗാലാന്റിൽ ബിജെപി സഖ്യകക്ഷിയാണ് മുന്നിൽ നിൽക്കുന്നത്. ഇവിടെ എൻപിഎഫ് മൂന്ന് സീറ്റിൽ മുന്നിൽ നിൽക്കുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ മുന്നിൽ നിൽക്കുന്നു. 

ത്രിപുര

സിപിഎം-27

ബിജെപി-26

കോൺഗ്രസ്-0

മേഘാലയ

എൻപിപി-11
കോൺഗ്രസ്-18
ബിജെപി-3
മറ്റുള്ളവർ-11

നാഗാലാൻഡ്

ബിജെപി-11
എൻപിഎഫ്-3
മറ്റുള്ളവർ-0

2008ൽ മൂന്നുമാസം രാഷ്ട്രപതിഭരണം ഒഴികെ, 2003 മുതൽ നാഗ പീപ്ൾസ് ഫ്രണ്ടാണ് (എൻ.പി.എഫ്) നാഗാലാൻഡിൽ ഭരണം നടത്തുന്നത്. മൂന്ന് നിയമസഭകളിലും അറുപത് അംഗങ്ങൾ വീതമാണുള്ളത്. ഓരോ സംസ്ഥാനത്തും 59 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ സിപിഎം സ്ഥാനാർത്ഥി മരണപ്പെട്ട സാഹചര്യത്തിലും മേഘാലയയിൽ എൻ.സി.പി സ്ഥാനാർത്ഥി കൊല്ലപ്പെട്ടതിനാലും ആ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. നാഗാലാൻഡിൽ എൻ.ഡി.പി.പി മേധാവി നെയിഫു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനം

മൂന്നിടത്തുമായി ആകെ 55 ലക്ഷം വോട്ടർമാർ. ത്രിപുരയിലെ ചരിലാം മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കഴിഞ്ഞ 11നു മരിച്ചു. ഇവിടെ ഈ മാസം 12ന് ആണ് ഉപതിരഞ്ഞെടുപ്പ്. കൃഷ്ണപുർ മണ്ഡലത്തിൽ ഖഗേന്ദ്ര ജമാതയ ഇന്നലെ ഡൽഹിയിൽ അന്തരിച്ചതോടെ ഇദ്ദേഹമാണു വിജയിയെങ്കിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവരും. 60 നിയമസഭാ സീറ്റുകൾ വീതം മാത്രമുള്ള സംസ്ഥാനങ്ങളാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ പൊതുവായും രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയുടെ രാഷ്ട്രീയക്കാറ്റിൽ പ്രത്യേകമായും വളരെ പ്രസക്തമാണ് ഇന്നത്തെ ജനവിധി.