- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ഐജിമാരുടെ മേൽനോട്ട ചുമതലയില്ല; കള്ളവോട്ടും അക്രമവും തടയാനുള്ള കമ്മീഷന്റെ നിർദ്ദേശം അവസാനനിമിഷം അട്ടിമറിക്കപ്പെട്ടു; കള്ളക്കളിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് ഇക്കുറി കെണികളേറെ
കണ്ണൂർ: വടക്കേ മലബാറിലെ തെരഞ്ഞെടുപ്പു സുരക്ഷക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച തിരഞ്ഞെടുപ്പു സംവിധാനം അവസാന നിമിഷം പിൻവലിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ക്രമസമാധാനപാലനത്തിന് നിലവിലുള്ള പൊലീസ് മേധാവികൾക്കു മുകളിൽ ഓരോ ഐ.ജി.മാർക്കു നാലു ദിവസത്തേക്ക് മേൽനോട്ടച്ചുമതല നൽകുക എന്നതായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം. കണ്ണൂരിൽ ഇരുപത്തിമൂന്നു കമ്പനി കേന്ദ്രസേനക്കു പുറമേ ഇതിന്റെ ഭാഗമായി ആറു കമ്പനി കൂടി വിന്യസിക്കാനും നിർദേശമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയസംഘർഷങ്ങൾക്കു പുറമേ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകൾ എന്നു കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഇത്തരമൊരു സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതെന്നാണ് അറിയുന്നത്. രാഷ്ട്രീയ സംഘർഷങ്ങൾക്കു പുറമേ മറ്റു ശക്തികൾ തിരഞ്ഞെടുപ്പിൽ ഇടപെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മീഷൻ ഇത്തരമൊരു നിർദ്ദേശം വച്ചതെന്നറിയുന്നത്. തെരഞ്ഞെടുപ്പു കമ്മീഷ
കണ്ണൂർ: വടക്കേ മലബാറിലെ തെരഞ്ഞെടുപ്പു സുരക്ഷക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച തിരഞ്ഞെടുപ്പു സംവിധാനം അവസാന നിമിഷം പിൻവലിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ക്രമസമാധാനപാലനത്തിന് നിലവിലുള്ള പൊലീസ് മേധാവികൾക്കു മുകളിൽ ഓരോ ഐ.ജി.മാർക്കു നാലു ദിവസത്തേക്ക് മേൽനോട്ടച്ചുമതല നൽകുക എന്നതായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം.
കണ്ണൂരിൽ ഇരുപത്തിമൂന്നു കമ്പനി കേന്ദ്രസേനക്കു പുറമേ ഇതിന്റെ ഭാഗമായി ആറു കമ്പനി കൂടി വിന്യസിക്കാനും നിർദേശമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയസംഘർഷങ്ങൾക്കു പുറമേ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകൾ എന്നു കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഇത്തരമൊരു സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതെന്നാണ് അറിയുന്നത്.
രാഷ്ട്രീയ സംഘർഷങ്ങൾക്കു പുറമേ മറ്റു ശക്തികൾ തിരഞ്ഞെടുപ്പിൽ ഇടപെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മീഷൻ ഇത്തരമൊരു നിർദ്ദേശം വച്ചതെന്നറിയുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നേരിട്ടുള്ള ഇടപെടൽ പ്രകാരം ജില്ലാ പൊലീസ് മേധാവിക്ക് മുകളിലുള്ള മേൽനോട്ടത്തിനാണ് ഐ.ജി. മാരെ നിയമിക്കാൻ നിർദേശിച്ചിട്ടുള്ളത്. ബിജെപി.യുടെ സംസ്ഥാനനേതൃത്വത്തിന്റെ സമ്മർദ്ദത്തിൽ കേന്ദ്രനേതാക്കൾ ഇടപെട്ടാണ് വടക്കേ മലബാറിൽ മാത്രം ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താൻ ശ്രമം നടത്തിയതെന്നും ആരോപണമുണ്ട്. എന്നാൽ ഈ തീരുമാനം ഇപ്പോൾ അതാത് ജില്ലാ കലക്ടർമാർ മുഖേന പിൻവലിക്കപ്പെട്ടിരിക്കയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പുമായോ ജില്ലാ ഭരണാധികരികളുമായോ സുരക്ഷാപ്രശ്‌നം പങ്കുവെക്കാതെയാണ് നിർദ്ദേശം വന്നതെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ അത് പിൻവലിക്കപ്പെടുകയും ചെയ്തു.
അക്രമവും കള്ളവോട്ടും തടയാൻ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രത്യേക സുരക്ഷാ സന്നാഹങ്ങൾ ഒരുക്കാൻ ജില്ലാ കലക്ടർമാർക്ക് മുൻകൂർ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ നിലപാട് കൂടുതൽ കർശനമാക്കി. അതേതുടർന്ന് എ.ഡി.ജി.പി. നിധിൻ അഗർവാൾ കണ്ണൂരിലെത്തി തെരഞ്ഞെടുപ്പു സന്നാഹം വിലയിരുത്തിയിരുന്നു. സംഘർഷ സാധ്യത കൂടുതലുള്ള പോളിങ് കേന്ദ്രങ്ങൾ എ.ഡി.ജി.പി. നേരിട്ട് സന്ദർശിക്കുകയും ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയുടെ സുരക്ഷാ സംവിധാനം കാര്യക്ഷമമാണെന്ന് വിലയിരുത്തുകയും ചെയ്തു. തുടർന്നാണ് ജില്ലാ കലക്ടർ തെരഞ്ഞെടുപ്പു സുരക്ഷക്കായി പ്രത്യേക ഐ.ജി.യെ നിയോഗിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.
കള്ള വോട്ട് ചെയ്യുന്നവർക്കും അതിനെ കണ്ണടച്ച് അനുകൂലിക്കുന്ന പോളിങ് ഉദ്യോഗസ്ഥർക്കും ഇത്തവണ കെണികൾ ഏറെയാണ്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നാട്ടിലില്ലാത്ത 3600 വോട്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കും യു.ഡി.എഫ് കമ്മിറ്റി സമർപ്പിച്ചിരിക്കയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യഥാർത്ഥ വോട്ടർമാർ അല്ലാത്തവർക്ക് വോട്ടേഴ്‌സ് സ്ലിപ്പ് നൽകി കള്ളവോട്ട് നടത്താറുണ്ടെന്ന് ആരോപണവുമായി യു.ഡി.എഫ് രംഗത്ത് വന്നിരിക്കയാണ്. സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ഇത്തരം സംഭവങ്ങളുടെ പേരിൽ 11 പോളിങ് ഉദ്യോഗസ്ഥന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാട്ടിലില്ലാത്തവരുടെ വോട്ടുകൾ മാറി ചെയ്തതും സ്ത്രീകളുടെ വോട്ട് പുരുഷന്മാർ ചെയ്തതായും നിലവിൽ കേസുകൾ ഉണ്ട്.
കണ്ണൂർ ജില്ലയിലെ 1629 ബൂത്തുകളിൽ 962 ഉം ലൈവ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 120 ബൂത്തുകളിൽ വീഡിയോ റിക്കാർഡിങ്ങും ഏർപ്പെടുത്തും. 883 പ്രശ്‌ന സാധ്യതാ ബൂത്തുകളും 490 അതീവ പ്രശ്‌നസാധ്യതാ ബൂത്തുകളും ജില്ലയിലുണ്ട്. അതീവ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനയും പ്രശ്‌നസാധ്യത ബൂത്തുകളിൽ അയൽ സംസ്ഥാന പൊലീസും പ്രത്യേക നിരീക്ഷണസംവിധാനവും ഒരുക്കിയിട്ടുണ്ട്.