തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകളില്‍ ചിത്രം അവ്യക്തം. മുന്‍സിപ്പലാറ്റിയില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ്. ജില്ലാ പഞ്ചായത്തിലും യുഡിഎഫിന് നേട്ടം അവകാശപ്പെടാം. ഗ്രാമപഞ്ചായത്തുകളില്‍ സിപിഎമ്മിന് ആശ്വാസമുണ്ട്. കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും സിപിഎം മുന്‍തൂക്കം കാണാം. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇടതിന് മേല്‍കോയ്മയുണ്ട്. ജില്ലാ പഞ്ചായത്തുകളിലെ ഫലമാണ് രാഷ്ട്രീയ ബലാബലത്തിന്റെ അളവുകോല്‍. കണ്ണൂര്‍ ഒഴികെ എല്ലാ കോര്‍പ്പറേഷനിലും ഇടതു ഭരണമാണ്. എന്നാല്‍ ഈ സ്ഥിതി മാറും. തിരുവനന്തപുരത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. പക്ഷേ മത്സരം കടുത്തതാണ്. ആര്‍ക്കും ജയിക്കാന്‍ കഴിയും. കൊച്ചിയില്‍ യുഡിഎഫ് മുന്നേറ്റമാണ്. തൃശൂരിലും യുഡിഎഫിന് മുന്‍തൂക്കമുണ്ട്. കണ്ണൂരിലും കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നുണ്ട്. രാവിലെ ഒന്‍പത് മണിക്കുള്ള കണക്കാണിത്. മൊത്തം വാര്‍ഡുകളുടെ എണ്ണത്തില്‍ ഇടതിനാണ് അനൂകലം.