- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ വേലിയിൽ കെഎസ്ഇബി വൈദ്യുതി കടത്തി വിട്ടിരുന്നോ? വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ സോളാർ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു സംഭവത്തിൽ സംശയം; രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും ഷോക്കേറ്റു
കോന്നി: വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ സോളാർ വേലിയിൽ കുരുങ്ങി വൈദ്യുതാഘാതമേറ്റ് മരിച്ചു. മലയാലപ്പുഴ വള്ളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ എബ്രഹാം (63) ആണ് മരിച്ചത്. ശനിയാഴ്‌ച്ച വൈകിട്ട് 5.30 ഓടെ വിറക് ശേഖരിക്കാൻ പോയ ശാന്തമ്മയെ 6.30 ആയിട്ടും തിരിച്ചെത്താതിനെ തുടർന്ന് ഭർത്താവ് എബ്രഹാം തോമസ് അന്വേഷിച്ച് പോയപ്പോഴാണ് സമീപവാസിയുടെ പുരയിടത്തിൽ സോളാർ വൈദ്യുതിവേലിയിൽ കുരുങ്ങി കിടന്ന നിലയിൽ കണ്ടത്.
വീട്ടിൽ നിന്ന് ഇരുന്നൂറ് മീറ്റർ അകലെയുള്ള സ്ഥലത്താണ് ശാന്തമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സൗരോർജ വൈദ്യുത വേലിയൽ രണ്ട് കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് എബ്രഹാം തോമസ് അന്വേഷിച്ച് എത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ഭാര്യ. നിലത്ത് നിന്ന് എടുത്തുയർത്താൻ ശ്രമിക്കുന്നതിനിടയിൽ എബ്രഹാമിനും വൈദ്യുതാഘാതമേറ്റു.
നാട്ടുകാരുടെ സഹായത്തോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാലപ്പുഴ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ മരണകാരണത്തിൽ വ്യക്തത വരു. കാട്ടുപന്നിയുടെ ആക്രണം രൂക്ഷമായതിനാൽ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ സൗരോർജ വേലി സ്ഥാപിച്ചിരിക്കുന്നത്.
സോളാർ വൈദ്യത വേലിയിൽ കെഎസ്ഇബി വൈദ്യുതി കടത്തിവിട്ടിരുന്നോ എന്നത് അറിവായിട്ടില്ല.സംഭവ സ്ഥലത്ത് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇലക്ട്രിക് വൈദ്യുതി വേലിയിൽ കടത്തി വിട്ടതായുള്ള സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ശാന്തമ്മയുടെ സംസ്‌കാരം പിന്നീട്. മക്കൾ: സന്തോഷ് തോമസ്, മിനി തോമസ്, മരുമകൻ: റെന്നി എബ്രഹാം.