ന്യൂഡൽഹി: സമ്പൂർണ വൈദ്യുതീകരണം സ്വാഹ..തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്ര സർക്കാരിന്റെ വ്യാജ പ്രഖ്യാപനം.നിശ്ചയിച്ച സമയപരിധിക്ക് മുമ്പ് രാജ്യത്തെ സമ്പൂർണ വൈദ്യുതിവൽക്കരണം പൂർത്തിയാകുമെന്ന അവകാശവാദം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രഖ്യാപനം മാത്രമെന്ന് കണക്കുകൾ തെളിയിക്കുന്നത്. 2019 ൽ പൂർത്തിയാകുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്ന സമ്പൂർണ വൈദ്യുതീകരണം ഈ വർഷം ഡിസംബറിൽ ലക്ഷ്യം നേടുമെന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. അങ്ങനയെങ്കിൽ ഇതിനായി വേറെ 18,000 കോടി രൂപ കണ്ടെത്തുകയും വേണം. എന്നാൽ ഇതിന് നിരവധി കടമ്പകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ രണ്ടുവർഷമെടുത്താലും ലക്ഷ്യത്തിലെത്തുക അസാധ്യമെന്ന് ഓൺ ലൈൻ പോർട്ടലായ ദി വയർ റിപ്പോർട്ട് ചെയ്യുന്നുത്. ഇതോടെ മോദിയുടെ തള്ളലുകളാണ് പുറത്തായിരിക്കുന്നത്

2017 ൽ സൗഭാഗ്യ പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെയായി 55 ലക്ഷം പുതിയ വീടുകളാണ് വൈദ്യുതീകരിച്ചത്. അവശേഷിക്കുന്ന മൂന്ന് കോടി വീടുകൾ അടുത്ത ഡിസംബറോടെ വൈദ്യുതീകരിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തള്ളൽ യാഥാർത്ഥ്യമാകണമെങ്കിൽ ഒരു ദിവസം 1.5 ലക്ഷം വീടുകളുടെ വൈദ്യുതീകരണം നടന്നിരിക്കണമെന്നർഥം. വൈദ്യുതീകരണ പദ്ധതിക്കാകെയായി കേന്ദ്രം അനുവദിച്ചത് 21500 കോടി രൂപമാത്രമാണ്.

അതിൽ സൗഭാഗ്യ, ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന എന്നീ പദ്ധതികൾക്കായി 2700 കോടി മാറ്റിവയ്ക്കുകയും ചെയ്തു. മുൻകാല പ്രവൃത്തി നടത്തിയതിന്റെ ഭീമമായ കുടിശികയും വിതരണ കമ്പനികൾ നേരിടുന്ന നഷ്ടവും കഴിച്ചാൽ പതിനായിരം കോടി രൂപ പോലും ഏഴുമാസം കൊണ്ട് ലഭ്യമാക്കാനാകില്ലെന്നിരിക്കേയാണ് വ്യാജപ്രസ്താവനയുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നതെന്നതാണ് വിചിത്രം.

യുപി, ബിഹാർ സംസ്ഥാനങ്ങളിൽ വിതതരണ കമ്പനികളുടെ പ്രവർത്തനം വളരെ പതുക്കെയും ദയനീയ നിലവാരത്തിലുമാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലും മൊത്തത്തിലുള്ള സാങ്കേതിക വാണിജ്യനഷ്ടമാകട്ടെ യഥാക്രമം 36.8, 31 ശതമാനവും. ഉയർന്ന സാങ്കേതിക വാണിജ്യ നഷ്ടവും പണം പിരിച്ചെടുക്കാനുള്ള കഴിവില്ലായ്മയും നഷ്ടം വല്ലാതെ ഉയർത്തുന്നു. നഷ്ടം ഭീമമായി ഉയരുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന ഭവനങ്ങളിൽ വൈദ്യുതിയെത്തിക്കണമെങ്കിൽ 18,000 കോടി രൂപവരെ കണ്ടെത്തേണ്ടി വരും. അതെങ്ങിനെയെന്ന് വിശദീകരിക്കാതെയാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മറ്റൊരു വ്യാജ പ്രഖ്യാപനം കൂടി കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്.

കേന്ദ്രത്തിന്റെ സൗഭാഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമ്പൂർണ വൈദ്യുതീകരണം ലക്ഷ്യത്തിലെത്തുന്നുവെന്ന മോദിയുടെ പ്രഖ്യാപനമുണ്ടായത്. രാജ്യത്ത് ഇപ്പോഴും 3.12 കോടി ഭവനങ്ങൾ വൈദ്യുതീകരിക്കാനുണ്ടെന്നാണ് സർക്കാരിന്റെ തന്നെ കണക്ക്. അതിൽ തന്നെ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സംസ്ഥാനങ്ങളിൽ 30.3 ലക്ഷം വീടുകളാണ് വൈദ്യുതിയില്ലാത്തതായുള്ളത്.

പ്രത്യേക വിഭാഗത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ വൈദ്യുതീകരണം പൂർത്തീകരിക്കണമെങ്കിൽ 15,000 മുതൽ 18,000 വരെ കോടി രൂപ ആവശ്യമാണ്. അടുത്ത ഏഴ് മാസംകൊണ്ട് ഇത്രയധികം തുക എങ്ങിനെ ലഭ്യമാക്കുമെന്നത് ഇപ്പോഴും അവ്യക്തമാണ്. പണം ലഭ്യമാക്കിയാലും വിതരണ കമ്പനികൾക്ക് നിലനിൽക്കുന്ന വൻ കുടിശികയും ദയനീയമായ പ്രവർത്തനക്ഷമതയും കാരണം ലക്ഷ്യം നേടുക വളരെയധികം പ്രയാസകരമാണെന്ന് കെയർ എന്ന റേറ്റിങ് ഏജൻസി നടത്തിയ പഠനങ്ങളിൽ നിന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.

എന്നുമാത്രമല്ല മതിയായ പ്രസരണ സംവിധാനവും ഇതുവരെ സ്ഥാപിതമായിട്ടില്ല. ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 20.2 ലക്ഷം വീടുകൾ വൈദ്യുതീകരിക്കാനായുണ്ട്. ഇത്രയും വീടുകൾ ഇപ്പോഴത്തെ സാഹചര്യത്തിലും സംവിധാനങ്ങളിലും വൈദ്യുതീകരിക്കുക അസാധ്യമാണ്. യുപിയിൽ 55.98 ശതമാനവും ഝാർഖണ്ഡിൽ 47.77, അസമിൽ 56.99, ബിഹാറിൽ 74.44, ഒഡിഷയിൽ 63.77 ശതമാനം വീടുകളിലുമാണ് ഇതുവരെയായി വൈദ്യുതീകരണം നടന്നിട്ടുള്ളത്.

 പ്രത്യേക വിഭാഗത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ വൈദ്യുതീകരണം പൂർത്തീകരിക്കണമെങ്കിൽ 15,000 മുതൽ 18,000 വരെ കോടി രൂപ ആവശ്യമാണ്. അടുത്ത ഏഴ് മാസംകൊണ്ട് ഇത്രയധികം തുക എങ്ങിനെ ലഭ്യമാക്കുമെന്നത് ഇപ്പോഴും അവ്യക്തമാണ്. പണം ലഭ്യമാക്കിയാലും വിതരണ കമ്പനികൾക്ക് നിലനിൽക്കുന്ന വൻ കുടിശികയും ദയനീയമായ പ്രവർത്തനക്ഷമതയും കാരണം ലക്ഷ്യം നേടുക വളരെയധികം പ്രയാസകരമാണെന്ന് കെയർ എന്ന റേറ്റിങ് ഏജൻസി നടത്തിയ പഠനങ്ങളിൽ നിന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.