- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ പ്രവാസികൾക്ക് പുതുവർഷം ചിലവേറിയത്; ജനുവരി ഒന്നുമുതൽ രാജ്യത്ത് സബ്‌സിഡികൾ പിൻവലിക്കുന്നു
കുവൈറ്റ് സിറ്റി: രാജ്യത്ത് ജീവിക്കുന്ന മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് വരാൻ ഇരിക്കുന്ന പുതുവർഷം ചിലവേറിയതായിരിക്കും. ജനു വരി ഒന്നുമുതൽ പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെയാണ് വിദേശികൾക്ക് പോക്കറ്റ് കാലിയാകുന്നത്. പെട്രോളിനും പാചക വാതകത്തിനും പുതുവർഷ ആരംഭത്തിൽ തന്നെ വില വർധിപ്പിക്കും. കൂടാതെ ഡീസൽ, മണ്ണെണ്ണ എന്നിവയുടെ പുതിയ ന
കുവൈറ്റ് സിറ്റി: രാജ്യത്ത് ജീവിക്കുന്ന മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് വരാൻ ഇരിക്കുന്ന പുതുവർഷം ചിലവേറിയതായിരിക്കും. ജനു വരി ഒന്നുമുതൽ പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെയാണ് വിദേശികൾക്ക് പോക്കറ്റ് കാലിയാകുന്നത്. പെട്രോളിനും പാചക വാതകത്തിനും പുതുവർഷ ആരംഭത്തിൽ തന്നെ വില വർധിപ്പിക്കും. കൂടാതെ ഡീസൽ, മണ്ണെണ്ണ എന്നിവയുടെ പുതിയ നിരക്കുകളും പ്രാബല്യത്തിൽ വരും.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്ന സാഹചര്യത്തിൽ പൊതു ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി, വെള്ളം, പെേട്രാൾ സബ്‌സിഡികൾ പിൻവലിക്കുന്നത്. ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് മന്ത്രിതല സമിതി അംഗീകരിച്ചു. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു.
വൈദ്യുതിനിരക്ക് വർധിപ്പിക്കില്ല എന്ന് സർക്കാർ പറയുമ്പോഴും നിരക്ക് വർധനയ്ക്ക് സമാനമായ 'സ്ലാബ് സംവിധാനം' ഏർപ്പെടുത്തുന്ന തിനാണ് സർക്കാർ ആലോചിക്കുന്നത്. മൊബൈൽഫോൺ റീചാർജിങ് മാതൃകയിൽ മുൻകൂർ പണമടച്ച് പ്രവർത്തിപ്പിക്കുന്ന സ്മാർട്ട് വൈദ്യുതി മീറ്ററുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്.
അതേസമയം സബ്‌സിഡി പിൻവലിക്കുന്നതോടെ വൈദ്യുതി, വെള്ളം, പെട്രോൾ എന്നിവയുടെ നിരക്കിൽ വലിയ വർധനയുണ്ടാവും. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വർധിച്ചതാണ് സർക്കാറിനെ സബ്‌സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്. പത്ത് വർഷത്തിനിടെ പൊതുചെലവ് വളർച്ച 20.4 ശതമാനമായി വർധിച്ചപ്പോൾ വരുമാന വളർച്ച 16.2 ശതമാനം മാത്രമായിരുന്നു.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ സാധാരണ പെട്രോളിന് നിലവിലെ വിലയായ ലിറ്ററിന് 60 ഫിൽസ് എന്നുള്ളത് 100 ഫിൽസായും സൂപ്പർ പെട്രോളിന് 65 ഫിൽസ് എന്നത് 130 ഫിൽസായും അൾട്ര പെട്രോളിന് 90 ൽ നിന്ന് 170 ഫിൽസായും പാചക വാതകസിലിണ്ടറിന് നിലവിലെ വിലയായ 750 ഫിൽസ് ഒന്നര ദിനാറായായും വർധിപ്പിക്കാനാണ് നിർദ്ദേശം. അതേ സമയം വിലവർധന സ്വദേശികളെ ബാധിക്കാതിരിക്കാൻ ഇന്ധന സബ്‌സിഡി നൽകാനും സബ്‌സിഡി സമിതി നിർദേശിച്ചിട്ടുണ്ട്.