- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പത്തു വർഷങ്ങൾക്കപ്പുറം കേരളത്തിൽ നാട്ടാനകളുണ്ടാകില്ല; അല്ലെങ്കിൽ 50 ൽ താഴെ മാത്രം അവശേഷിക്കും; കേരളത്തിന് പുറത്ത് നിന്ന് നാട്ടാനകളെ കൊണ്ട് വരാൻ നിയമം അനുവദിക്കുന്നതുമില്ല; അവർ തൃശ്ശൂർ പൂരവും ചെറു പൂരങ്ങളും നിർത്തലാക്കുമോ? യുവരാജ് ഗോകുൽ എഴുതുന്നു
തമിഴന്റെ ജല്ലിക്കെട്ടും മലയാളിയുടെ ആന എഴുന്നള്ളത്തും. അണിയറയിൽ ഒരുങ്ങുന്ന ചതിയും. വളരെ നിശ്ശബ്ദമായി നമ്മുടെ പൈതൃകങ്ങൾക്ക് മേൽ വലിയൊരു ആക്രമണം നമ്മളറിയാതെ നടക്കുന്നുണ്ട്. പ്രധാനമായും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് അവ.
അതിൽ ആന എഴുന്നള്ളിപ്പ് നിർത്താൻ ഞാനും നിങ്ങളും ചിന്തിക്കാത്ത തരത്തിലുള്ള ഒരു വലിയ നീക്കം നടക്കുന്നുണ്ട്. അത് നമ്മൾ അറിയണം, ചർച്ച ചെയ്യണം.
ലോകത്ത് എല്ലാ ജനതകളിലും പല ആഘോഷങ്ങളും ഉത്സവങ്ങളും മൃഗങ്ങളുമായ് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. തമിഴന്ററെ ജല്ലിക്കെട്ടും, സ്‌പെയിനിലെ കാളപ്പോരും ഒക്കെ അതിന്റെ നമുക്കറിയാവുന്ന പ്രശസ്തമായ മാതൃകകളാണ്.
നമ്മൾ മലയാളികൾക്ക് അത് ആനകളും ഉത്സവാഘോഷങ്ങളിലെ എഴുന്നള്ളിപ്പുകളുമാണ്. ആനകളില്ലാത്ത പൂര നഗരികൾ നമ്മുടെ സങ്കൽപ്പങ്ങളിൽ പോലുമുണ്ടാകില്ല. തിരുവിതാംകൂറിന്റെ ഔദ്യോകിക മുദ്രയിൽ പോലും ആനകൾക്ക് സ്ഥാനമുണ്ട്. അത്രയും നമ്മുടെ പൈതൃകത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ് അവ.
ശബരിമല യുവതീ പ്രവേശനം, ആറ്റുകാലിൽ കുത്തിയോട്ടം തുടങ്ങി തൃശ്ശൂർ പൂരം വരെ ക്ഷേത്രങ്ങളും ഉത്സവങ്ങളുമായ് ബന്ധപ്പെട്ട സർവതും അവർ ആക്രമണത്തിന് വിധേയമാക്കി കഴിഞ്ഞു.
സാംസ്‌കാരിക അധിനിവേശത്തിന് ശ്രമിക്കുന്നവർക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സം ക്ഷേത്രങ്ങളാണ്. ആ ക്ഷേത്രങ്ങളെ തകർക്കാതെ ഈ നാടിന്റെ അസ്ഥിത്വം തകർക്കാൻ അവർക്ക് കഴിയില്ല. നേരിട്ട് ക്ഷേത്രങ്ങളെ ആക്രമിക്കാനും കഴിയില്ല. അതിന് കണ്ടെത്തുന്ന വളഞ്ഞ വഴിയാണ് ക്ഷേത്ര പ്രതീകങ്ങളെ ആക്രമിക്കുക എന്നത്. അതിന് കണ്ടെത്തുന്ന സോഫ്റ്റ് ടാർഗറ്റുകളിൽ ഒന്നാണ് ആന.
കേരളത്തിൽ എത്ര നാട്ടാനയുണ്ടെന്ന് നിങ്ങൾക്കറിയാമോ ??
471.... അതേ വെറും 471.
അതിൽ 100 എണ്ണം ഫോറസ്റ്റ് വകുപ്പിന്റെ കീഴിലാണ്... പിന്നൊരു 60 എണ്ണം ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലും. 100 എണ്ണത്തോളം ദേവസ്വം ബോർഡുകളുടെ കീഴിൽ... അവശേഷിക്കുന്നത് 200 എണ്ണം വരും...
ശരാശരി 50-70 വയസ്സാണ് ആയുസ്സ്... ഈ പറഞ്ഞവയിൽ മുക്കാലും ആ ഒരു പ്രായത്തിലേക്ക് എത്തിയവയുമാണ്... ഇപ്പോൾ തന്നെ ഒരു വർഷം ശരിശരി 20 ആനകൾ ചരിയുന്നുണ്ട്...
അതായത് പത്തു വർഷങ്ങൾക്കപ്പുറം കേരളത്തിൽ നാട്ടാനകളുണ്ടാകില്ല. അല്ലെങ്കിൽ 50 ൽ താഴെ മാത്രം അവശേഷിക്കും...
കേരളത്തിന് പുറത്ത് നിന്ന് നാട്ടാനകളെ കൊണ്ട് വരാൻ നിയമം അനുവദിക്കുന്നതുമില്ല... ചുരുക്കി പറഞ്ഞാൽ പൊതുജനമോ ക്ഷേത്ര വിശ്വാസികളോ അറിയാതെ പതുക്കെ പതുക്കെ അവർ തൃശ്ശൂർ പൂരവും ചെറു പൂരങ്ങളും നിർത്തലാക്കിക്കുകയാണ്.
അവർക്ക് മാംസം ഭക്ഷിക്കാം, ലെതർ ബെൽറ്റും ചെരിപ്പും ധരിക്കാം പക്ഷേ നമ്മൾ ആനകളെ ആഘോഷങ്ങൾക്ക് കൊണ്ട് വരാൻ പാടില്ല...
വലിയ ചതിയാണ് അണിയറയിൽ ഒരുങ്ങുന്നത്..... ജാഗ്രത.