- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കാട്ടാനയ്ക്കു പുറകെ കുരങ്ങുകളുടെ വിളയാട്ടവും; കരിക്ക് പറിച്ച് ബസ് എറിഞ്ഞുതകർത്ത സംഭവത്തിൽ നഷ്ട പരിഹാരം നൽകാനാവില്ലെന്ന് വനം വകുപ്പ്
കണ്ണൂർ: സ്വകാര്യ ബസുകളുടെ ചില്ലുകൾ കരിക്ക് പറിച്ച് എറിഞ്ഞുതകർത്ത സംഭവത്തിൽ നടപടിയെടുക്കാതെ വനം വകുപ്പ് 'കുരങ്ങുകൾ നാട്ടിലിറങ്ങി വിളയാട്ടം നടത്തുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.
കുരങ്ങുകളെ കൂടു വെച്ച് പിടികൂടാനോ മറ്റു നടപടികൾ സ്വീകരിക്കാനോ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന വനം വകുപ്പിന്റെ നിലപാടിനെതിരെ മലയോര മേഖലയിൽ കർഷക രോഷം അതിശക്തമാണ് കാട്ടാന, കാട്ടുപന്നി, എന്നിവയെ കൂടാതെ കുരങ്ങുകൾ വിട്ടുപറമ്പിലും തൊടിയിലും കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയാണെന്ന് കർഷകർ പറയുന്നു. കണ്ണുർ നഗര മുൾപ്പെടെയുള്ള റെയിൽവെ നിയന്ത്രണങ്ങളിലുള്ള സ്ഥലങ്ങളിൽ നിന്നും കുരുങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി വാഹനങ്ങൾക്കുൾപ്പെടെ നാശനഷ്ടം വരുത്തുന്നുണ്ട്.
ഇരിട്ടിയിൽ കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് നേരെ തെങ്ങിൻ മുകളിൽ നിന്നും കരിക്ക് വലിച്ചെറിഞ്ഞത് കാരണം വൻ അപകടമാണുണ്ടായത്.ഏറിന്റെ ആഘാതത്തിൽ ചില്ല് പൊട്ടിത്തെറിച്ച് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.. കഴിഞ്ഞ ദിവസമാണ് സംഭവം. ഇരിട്ടിയിൽ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൂളക്കുറ്റിക്ക് നെടുംപൊയിൽ വാരപ്പീടിക വഴി സർവീസ് നടത്തുന്ന ബസിന് നേരേയാണ് കുരങ്ങുകൾ കരിക്ക് പറിച്ചെറിഞ്ഞ് അക്രമം നടത്തിയത്. കാൽനടയാത്രക്കാർക്കും ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും നേരെ വാനരപ്പട കരിക്ക് പറിച്ചെറിഞ്ഞ് അക്രമം നടത്തുന്നത് പതിവായിട്ടും വനം വകുപ്പ് ഇവയെ വനത്തിലേക്ക് തുരത്താൻ നടപടിയെടുത്തിട്ടില്ല.
ബസിന്റെ മുന്നിലെ ചില്ലുകൾ തകരുകയും ഒന്നരദിവസത്തെ സർവീസ് നിലക്കുകയും ചെയ്തിട്ടും വനംവകുപ്പ് ബസിന് നേരെയുണ്ടായ അക്രമത്തിൽ നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുന്നിലെ ഗ്ലാസ് മാറ്റാൻ മാത്രം ഈ പ്രതിസന്ധിക്കാലത്ത് ഉടമ ചെക്കാനിക്കുന്നേൽ ജോൺസന് 17,000 രൂപ ചെലവായി. മൂന്ന് ബസ് സർവീസ് നടത്തിയിരുന്ന ഇവിടെ സർവീസ് നടത്തുന്ന ഏക ബസിന് നേരയാണ് വാനരപ്പടയുടെ അക്രമം ഉണ്ടായത്.
വനം വകുപ്പ് പരിക്ക് പറ്റിയവർക്കും ബസിനും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഇതിനു കഴിയില്ലെന്ന വനം വകുപ്പിന്റെ നിലപാടാണ് പ്രതിഷേധമുയർത്തിയിരിക്കുന്നത്.