- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊമ്പു കുലുക്കി ചിന്നം വിളിച്ച് ആർത്തുല്ലസിച്ച് കാട്ടാനക്കൂട്ടത്തിന്റെ സഞ്ചാരം! റോഡ് മുറിച്ച് കടക്കവേ ശ്രദ്ധയിൽപ്പെടാതെ ചെന്നെത്തുന്ന വാഹനയാത്രക്കാരെ ആനക്കൂട്ടം പിൻതുടർന്ന് ഓടിക്കും; പെരിയാറിൽ നീന്തിക്കുളിച്ച് മടക്കയാത്രയും; കാട്ടാന ശല്യത്തിൽ പൊറുതി മുട്ടി ഭൂതത്താൻകെട്ട്, വടാട്ടുപാറ നിവാസികൾ
കോതമംഗലം: ഭൂതത്താൻകെട്ട്,വടാട്ടുപാറ നിവാസികൾ ആകെ പൊറുതി മുട്ടി. എവിടെ തിരിഞ്ഞാലും ആനക്കൂട്ടം.ഒന്നും രണ്ടു മൊന്നുമല്ല,കുഞ്ഞും തള്ളയും കൊമ്പനുമൊക്കെ ഉൾപ്പെടുന്ന 20 -25 എണ്ണമൊക്കെ വരുന്ന കൂട്ടമാണ് ചിഹ്നം വിളിയുമായി രാപകലന്യേ താമകേന്ദ്രങ്ങളിലും പൊതുവഴികളിലും പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉൾക്കാടുകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആനകൾ എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരുയെയും വനംവകുപ്പധികൃതരുയെയും വിലയിരുത്തൽ. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡ് ഇപ്പോൾ ആനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമായിട്ടുണ്ട്.വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷ കേന്ദ്രമായ പഴയ ഭൂതത്താൻകെട്ടിലേക്കുള്ള വനപാതയിൽ സദാസമയും ആനക്കൂട്ടമുണ്ട്. ഇത് മൂലം ഇവിടേക്ക് നിശ്ചിത സമയത്ത് മാത്രമാണ് വിനോദസഞ്ചാരികളെ കടത്തിവിടുന്നത്.വനമേഖലയിൽ നിന്നുള്ള ആനക്കൂട്ടങ്ങളുടെ യാത്ര അവസാനിക്കുക പെരിയാറിലാണ്. ദാഹമകറ്റി ,മണിക്കൂറുകളോളം നീന്തിക്കളിച്ചതിന് ശേഷമാണ് മിക്കപ്പോഴും ഇവയുടെ മടക്കയാത്ര. പകൽസമയത്ത് വടാട്ടുപാറ റോഡിൽ പലപ്പോഴും ആനക്കൂട്ടങ്ങളെ കാണ
കോതമംഗലം: ഭൂതത്താൻകെട്ട്,വടാട്ടുപാറ നിവാസികൾ ആകെ പൊറുതി മുട്ടി. എവിടെ തിരിഞ്ഞാലും ആനക്കൂട്ടം.ഒന്നും രണ്ടു മൊന്നുമല്ല,കുഞ്ഞും തള്ളയും കൊമ്പനുമൊക്കെ ഉൾപ്പെടുന്ന 20 -25 എണ്ണമൊക്കെ വരുന്ന കൂട്ടമാണ് ചിഹ്നം വിളിയുമായി രാപകലന്യേ താമകേന്ദ്രങ്ങളിലും പൊതുവഴികളിലും പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഉൾക്കാടുകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആനകൾ എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരുയെയും വനംവകുപ്പധികൃതരുയെയും വിലയിരുത്തൽ. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡ് ഇപ്പോൾ ആനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമായിട്ടുണ്ട്.വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷ കേന്ദ്രമായ പഴയ ഭൂതത്താൻകെട്ടിലേക്കുള്ള വനപാതയിൽ സദാസമയും ആനക്കൂട്ടമുണ്ട്. ഇത് മൂലം ഇവിടേക്ക് നിശ്ചിത സമയത്ത് മാത്രമാണ് വിനോദസഞ്ചാരികളെ കടത്തിവിടുന്നത്.വനമേഖലയിൽ നിന്നുള്ള ആനക്കൂട്ടങ്ങളുടെ യാത്ര അവസാനിക്കുക പെരിയാറിലാണ്. ദാഹമകറ്റി ,മണിക്കൂറുകളോളം നീന്തിക്കളിച്ചതിന് ശേഷമാണ് മിക്കപ്പോഴും ഇവയുടെ മടക്കയാത്ര.
പകൽസമയത്ത് വടാട്ടുപാറ റോഡിൽ പലപ്പോഴും ആനക്കൂട്ടങ്ങളെ കാണുന്നുണ്ടെന്നാണ് ഇതുവഴിയുള്ള വാഹനയാത്രക്കാരുടെ വെളിപ്പെടുത്തൽ. പലപ്പോഴും മുമ്പിൽപ്പെടുന്ന ചെറുവാഹനങ്ങളിലെ യാത്രികർ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെടുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഇടമലയാറിലേക്കുള്ള പ്രധാന പാത ഇതാണ്. റോഡ് മുറിച്ച് കടക്കവേ ശ്രദ്ധയിൽപ്പെടാതെ ചെന്നെത്തുന്ന വാഹനയാത്രക്കാരെ ആനക്കൂട്ടം പിൻതുടർന്ന് ഓടിക്കുക പതിവാണ്.മിക്കപ്പോഴും വാഹനം ഉപേക്ഷിച്ച് ,തലങ്ങും വിലങ്ങും ഓടിയാണ് ഇവർ ജീവൻ രക്ഷിക്കുന്നത്.
ചോലകളിലും മറ്റും മറഞ്ഞുനിൽക്കുന്ന ആനക്കൂട്ടം പെട്ടെന്നാണാണ് പാതയിലേക്ക് ഇരച്ചെത്തുക.കുഞ്ഞുങ്ങൾ കൂടി കൂട്ടത്തിലുണ്ടെങ്കിൽ യാത്രക്ക് തടസ്സമായി മുന്നിൽപ്പെടുന്നവർക്ക് നേരെ ആനക്കൂട്ടം വർദ്ധിത വീര്യത്തിൽ അക്രമിക്കാനെത്തുമെന്നാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തൽ.
ആന ശല്യം ഏറിയതോടെ ഭൂതത്താൻകെട്ട് -വടാട്ടുപാറ റോഡുവഴിയുള്ള വാഹനഗതാഗതം സുഗമാക്കാൻ വനംവകുപ്പ് രാപകൽ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.പാതയിൽ ഇടയ്ക്കിടെ പെട്രോളിങ് നടത്തി ആനക്കൂട്ടത്തിന്റെ സഞ്ചാര പഥം ബോദ്ധ്യപ്പെട്ട ശേഷമാണ് ഇപ്പോൾ ഇതുവഴി വനംവകുപ്പ് അധികൃതർ വാഹനങ്ങൾ കടത്തിവിടുന്നത്.
ആനക്കൂട്ടത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ്, സുരക്ഷിത മാർഗ്ഗങ്ങളിലൂടെയാണ് സമീപവാസികൾ ഇപ്പോൾ വീടുകളിലെത്തുന്നത്.പുറമേ നിന്നും വിനോദയാത്രയ്‌ക്കെത്തുന്ന വരിൽ ഒരു വിഭാഗം മനഃപ്പൂർവ്വം ആനക്കൂട്ടത്തെ കല്ലെറിഞ്ഞും മറ്റും പ്രകോപിപ്പിക്കുന്നതിനായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ജീവൻ അപകടത്തിലാക്കുന്ന സ്ഥിവിശേഷം സ്വയം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും വനം വകുപ്പധികൃതർ ചൂണ്ടിക്കാട്ടി.