ശബരിമല: ഭക്തർ കുറവായതിനാൽപാണ്ടിത്താവളം കാട്ടാനക്കൂട്ടങ്ങളുടെ സ്വൈര്യ വിഹാര കേന്ദ്രമാകുന്നു. കഴിഞ്ഞ ദിവസവും കാട്ടാനക്കൂട്ടം പാണ്ടിത്താവളത്ത് എത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് എട്ട് ആനകൾ പാണ്ടിത്താവളത്തിനടുത്തുള്ള ദർശൻ കോംപ്ലക്സിന് താഴെ എത്തിയത്. ഇവിടം കാടിന്റെ ഭാഗംതന്നെയാണ്. കുറച്ചുനേരം ഇവിടെ തങ്ങിയ കാട്ടാനകൾ പിന്നീട് ഉൾവനത്തിലേക്ക് മടങ്ങി.ദർശനത്തിന് എത്തുന്ന അയ്യപ്പന്മാർ കുറവായതിനാൽ പാണ്ടിത്താവളത്ത് രാത്രി ആരും ഉണ്ടാകാറില്ല.