- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിചരണത്തിലെ വീഴ്ച തെളിഞ്ഞതിനാൽ രണ്ട് പാപ്പന്മാരേയും സസ്‌പെന്റ് ചെയ്തു; ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർക്ക് എതിരേയും നടപടി; അന്വേഷണത്തിന് വിജിലൻസ് എസ് പി; അമ്പലപ്പുഴ ആന ചരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആന ചരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് വിജിലൻസ് എസ്‌പി. പി.ബിജോയിയെ ചുമതലപ്പെടുത്തി.ആനയുടെ പരിചരണ കാര്യത്തിൽ പാപ്പാന്മാരായ പ്രദീപ്, കെ.എ.അജീഷ് എന്നിവരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ വെളിവായിട്ടുള്ള പശ്ചാത്തലത്തിൽ രണ്ട് പാപ്പാന്മാരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി. ബൈജുവിനെ അന്വേഷണ വിധേയമായി തൽസ്ഥാനത്ത് നിന്നും താൽക്കാലികമായി മാറ്റി നിറുത്താനും ബോർഡ് യോഗത്തിൽ തീരുമാനമായി.ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കും.
മറുനാടന് മലയാളി ബ്യൂറോ