ഒഡീഷ: ആനയ്‌ക്കൊപ്പം നിന്നും സെൽഫിയെടുക്കാനുള്ള ശ്രമം ജീവനെടുത്തു. ഒഡീഷ സ്വദേശിയായ അശോക് ഭാരതയെന്ന 50 വയസുകാരനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഇയാൾ ആനയ്ക്ക് സമീപത്തു പോയി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, അക്രസമാസക്തനായ ആന ഇയാളെ ഓടിച്ചിട്ട ശേഷം കൊമ്പു കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഒഡിഷയിലെ കുന്റ്മുണ്ടയിലാണ് സംഭവം. കാട്ടിൽ നിന്നും കൂട്ടംതെറ്റിയ ആനയെ തുരത്താനുള്ള ശ്രമത്തിലായിരുന്നു വനപാലകർ. ഇതിനിടെയാണ് അശോക് ആനയ്ക്ക് സമീപത്തേക്ക് പോയത്. മദ്യലഹരിയിയിലായിരുന്നു ഇയാൾ. ആനയ്ക്ക് സമീപത്തെത്തെത്തിയ അശോക് സെൽഫി എടുക്കുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട ആന അശോകിന് നേരെ പാഞ്ഞടുത്തു. ജീവൻ രക്ഷിക്കാൻ വേണ്ടി അശോക് ഓടി രക്ഷപെടുൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ആന യുവാവിനെ കുത്തിവീഴ്‌ത്തുകയും ചവിട്ടുകയും ചെയ്തു.

ഗുരുതരമായ് പരുക്കേറ്റ അശോക് ഭാരതി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ ആണ് മരണപ്പെട്ടത്. അടുത്തിടെ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം ശക്തമാണ്. അമ്മയും കുഞ്ഞുമടക്കം മൂന്നുപേർ അടുത്തിടെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു.