- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാഹിച്ചുവലഞ്ഞ് എത്തിയ ആന ഹാൻഡ് പമ്പുപയോഗിച്ച് പൈപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുന്നു; എന്നിട്ടും നമ്മളെന്താണ് അമൂല്യമായ വിഭവത്തെ ഇങ്ങനെ പാഴാക്കി കളയുന്നതെന്ന് 'ജൽ ശക്തി'; വീഡിയോ ട്വിറ്റർ പേജിൽ പങ്കുവച്ച ആനയുടെ വീഡിയോ ശ്രദ്ധേയമാകുന്നു
ന്യൂഡൽഹി: ദാഹിച്ചുവലഞ്ഞ് എത്തിയ ഒരു ആന ഹാൻഡ് പമ്പുപയോഗിച്ച് പൈപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിക്കുന്ന വീഡിയോ വൈറലാകുന്നു. മനുഷ്യരെക്കാൾ ശ്രദ്ധയോടെ അൽപം പോലും പാഴാക്കാതെ, താഴെ വീണ വെള്ളമെല്ലാം തുമ്പിക്കയ്യിലാക്കി അത് കുടിക്കുന്നത് വീഡിയോയിൽ കാണാം.
മനുഷ്യരെപ്പോലും കവച്ചുവയ്ക്കുന്ന അത്രയും പക്വതയോടെ മൃഗങ്ങൾ പെരുമാറാറുണ്ട്. പ്രകൃതിയോടുള്ള ധാർമ്മികമായ ഇടപെടലുകളുടെ കാര്യത്തിലാണ് അധികവും മനുഷ്യരെക്കാൾ മികവോടെമൃഗങ്ങൾ പെരുമാറുന്നതിന്റെ വീഡിയോകൾ ഇതിന് മുമ്പും പുറത്തുവന്നിരുന്നു.
സമാനമായ ഒരു വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. കേന്ദ്രസർക്കാറിന് കീഴിൽ വരുന്ന 'മിനിസ്ട്ര ഓഫ് ജൽ ശക്തി'യാണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ആദ്യമായി ഈ വീഡിയോ പങ്കുവച്ചത്.
एक हाथी भी #जल की एक-एक #बूंद का महत्व समझता है। फिर हम इंसान क्यों इस अनमोल रत्न को व्यर्थ करते हैं?
- Ministry of Jal Shakti ???????? #AmritMahotsav (@MoJSDoWRRDGR) September 3, 2021
आइए, आज इस जानवर से सीख लें और #जल_संरक्षण करें। pic.twitter.com/EhmSLyhtOI
കുടിവെള്ളത്തിന് കാര്യമായ ക്ഷാമം നേരിടുന്ന എത്രയോ നഗരങ്ങളും ഗ്രാമങ്ങളും ഇന്ന് ഇന്ത്യയിലുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലും ജാഗ്രതയോടെ വെള്ളം കൈകാര്യം ചെയ്യാനും സംഭരിച്ചുവയ്ക്കാനുമൊന്നും പലപ്പോഴും മനുഷ്യർ ശ്രമിക്കുന്നില്ല. അത്തരക്കാർക്ക് ഉത്തമ മാതൃകയാണ് ഈ ആനയുടെ വീഡിയോ.
'ഒരു ആനയ്ക്ക് പോലും ഓരോ തുള്ളി വെള്ളത്തിന്റെയും മൂല്യമറിയാം. എന്നിട്ടും നമ്മളെന്താണ് ഈ അമൂല്യമായ വിഭവത്തെ ഇങ്ങനെ പാഴാക്കി കളയുന്നത്...'- എന്ന അടിക്കുറിപ്പോടെയാണ് 'ജൽ ശക്തി' വീഡിയോ ട്വിറ്റർ പേജിൽ പങ്കുവച്ചിരിക്കുന്നത്.
ഇരുപതിനായിരത്തോളം പേർ ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേർ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.