- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവാസ മേഖലയിൽ പകൽവെളിച്ചത്തിൽ കാട്ടാനകളുടെ വിഹാരം: ദുരിതത്തിലായി ജനം; അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപം
മലപ്പുറം: മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ദുരിതത്തിലായി ജനം. ഏതാനും ദിവസങ്ങളായി രണ്ട് ആനകളാണ് ഇവിടെ നിലയുറപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കാട്ടാനകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസവും ഇവകൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. എടക്കോട് വനമേഖലയിൽ നിന്നാണ് ഇവ ജനവാസ മേഖലകളിലെത്തുന്നത്.
നേരത്തെ രാത്രിയിൽ മാത്രമായിരുന്നു എത്തിയിരുന്നത്. ഇപ്പോൾ പകലുമെത്തി മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിക്കുകയാണ്. റബ്ബർ, വാഴ, കവുങ്ങ് കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്. കാട്ടാന ശല്യത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എടക്കോട് വനം ഡെപ്യൂട്ടി റേഞ്ചർക്ക് പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story