കണ്ണൂർ: കണ്ണൂർ - മട്ടന്നൂർ സംസഥാന പാതയിലെ എളയാവൂരിലുണ്ടായ ആംബുലൻസ് അപകടം നാടിനെ നടുക്കി. മൂന്ന് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പയ്യാവൂരിൽ നിന്നും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകും വഴിയാണ് റോഡരികിലെ ആൽമരത്തിലിടിച്ച് ആംബുലൻസ് തകർന്നത്, പയ്യാവൂർ ചുണ്ടപ്പാറ സ്വദേശികളായ ബിജോ(45), സഹോദരി രജിന(37), ആംബുലൻസ് ഡ്രൈവർ ഒ.വി നിധിൻരാജ്(40) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബെന്നിയെന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്‌ച്ച പുലർച്ചെയാണ് അപകടമുണ്ടായത്. പയ്യവാൂർ വാതിൽമടയിൽ നിന്നും വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ നാട്ടുകാരെത്തിയെങ്കിലും ആംബുലൻസിനുള്ളിലുള്ളവരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കണ്ണൂരിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് മുൻവശം കുത്തിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

പയ്യാവൂർ മേഴ്സി ആശുപത്രിയിൽ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരുംവഴിയാണ് അപകടം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. നിയന്ത്രണംവിട്ട ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നാലുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ച

രോഗിയുമായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇളയാവൂരിന് അടുത്തുവെച്ച് നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി ആംബുലൻസിന്റെ വാതിൽ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും മൂന്നുപേരുടെ ജീവൻ നഷ്ടമായിരുന്നു.