- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേടാവാതിരിക്കാൻ സൂക്ഷിക്കുന്ന വസ്തുക്കളുടെ അളവ് കൂടിയെന്ന് കണ്ടു പിടിച്ചത് രണ്ട് കൊല്ലം മുമ്പ്; 5 ലക്ഷം രൂപ കോടതി പിഴ വിധിച്ചത് ഒരുകൊല്ലം മുമ്പും; ക്രിസ്മസ് വിപണയിലെ വമ്പന്മാരെ തളർത്താൻ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം; അടുത്ത കാലത്തൊന്നും കുഴപ്പം കണ്ടെത്തിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി വിഭാഗവും; 'എലൈറ്റ് കേക്കിന് 5 ലക്ഷം രൂപ പിഴ' പ്രചരണത്തിലെ സത്യമെന്ത്?
കൊച്ചി: എലൈറ്റ് കേക്കിൽ മായം കണ്ടെത്തിയതിന് അഞ്ച് ലക്ഷം പിഴയിട്ടത് കമ്പനി രഹസ്യമാക്കി വച്ചെന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഈയിടെയൊന്നും ഇത്തരത്തിലൊരു പിഴ കമ്പനിക്ക് അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. രണ്ടു കൊല്ലം മുമ്പ് നടന്ന സംഭവത്തെ ക്രിസ്മസ് കാലത്ത് ചർച്ചയാക്കിയത് എലൈറ്റിന്റെ ബിസിനസ് കുറയ്ക്കാനുള്ള എതിരാളികളുടെ തന്ത്രമാണെന്നാണ് സൂചന. രണ്ട് കൊല്ലമുമ്പാണ് ഇതിന് സമാനമായ വിഷയമുണ്ടായത്. എലൈറ്റ് കേക്കിക്ക് കമ്പനിക്ക് കോടതി 5 ലക്ഷം രൂപ പിഴയിട്ടത് രണ്ടുവർഷം മുമ്പുണ്ടായ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് ഇടുക്കി ജില്ല ഫുട്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ മധുസൂദനൻ മറുനാടനോട് വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കളിൽ സാധാരണ ഉപയോഗിച്ചുവരുന്ന പ്രിസർവേറ്റീവിന്റെ (കേടാവാതിരിക്കാൻ ചേർക്കുന്ന വസ്തുക്കൾ)അളവ് കൂടിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഫുട്‌സേഫ്റ്റി വിഭാഗം രണ്ടുവർഷം മുമ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്നും ഈ റിപ്പോർട്ടിന്റ
കൊച്ചി: എലൈറ്റ് കേക്കിൽ മായം കണ്ടെത്തിയതിന് അഞ്ച് ലക്ഷം പിഴയിട്ടത് കമ്പനി രഹസ്യമാക്കി വച്ചെന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഈയിടെയൊന്നും ഇത്തരത്തിലൊരു പിഴ കമ്പനിക്ക് അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. രണ്ടു കൊല്ലം മുമ്പ് നടന്ന സംഭവത്തെ ക്രിസ്മസ് കാലത്ത് ചർച്ചയാക്കിയത് എലൈറ്റിന്റെ ബിസിനസ് കുറയ്ക്കാനുള്ള എതിരാളികളുടെ തന്ത്രമാണെന്നാണ് സൂചന. രണ്ട് കൊല്ലമുമ്പാണ് ഇതിന് സമാനമായ വിഷയമുണ്ടായത്.
എലൈറ്റ് കേക്കിക്ക് കമ്പനിക്ക് കോടതി 5 ലക്ഷം രൂപ പിഴയിട്ടത് രണ്ടുവർഷം മുമ്പുണ്ടായ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് ഇടുക്കി ജില്ല ഫുട്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ മധുസൂദനൻ മറുനാടനോട് വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കളിൽ സാധാരണ ഉപയോഗിച്ചുവരുന്ന പ്രിസർവേറ്റീവിന്റെ (കേടാവാതിരിക്കാൻ ചേർക്കുന്ന വസ്തുക്കൾ)അളവ് കൂടിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഫുട്‌സേഫ്റ്റി വിഭാഗം രണ്ടുവർഷം മുമ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്നും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം മുമ്പുണ്ടായ വിധിയാണ് ഇപ്പോൾ കമ്പനിക്കെതിരെ പ്രചരിക്കുന്നതെന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ അടുത്തകാലത്തൊന്നും എലൈറ്റ് കമ്പനിക്കെതിരെ ഫുഡ് സേഫ്റ്റി വിഭാഗം ഒരു കുഴപ്പവും കണ്ടെത്തിയിട്ടില്ല. എലൈറ്റ് കേക്കിന് പിഴയിട്ടതായുള്ള വാർത്ത ഈ ക്രിസ്മസ് കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു.പ്രമുഖ കേക്ക് നിർമ്മാതക്കളായ കമ്പനിയുടെ വിശ്വാസ്യതയെ തർക്കുന്ന രീതിയിലായിരുന്നു പ്രചാരണങ്ങൾ. ഇതേത്തുടർന്നാണ് പ്രചാരണങ്ങളുടെ നിജസ്ഥയിയറിയാൻ മറുനാടൻ ബന്ധപ്പെട്ട അധികതരെ സമീപിച്ചത്. അപ്പോഴാണ് രണ്ട് കൊല്ലം മുമ്പത്തെ കഥ മനസ്സിലായത്. ഈ ക്രിസ്മസ് കാലത്ത് കേക്കിൽ മായം കണ്ടെത്തിയിട്ടില്ലെന്നും അവർ പറയുന്നു.
അതിനിടെ പ്രത്യേക ലക്ഷ്യങ്ങളുമായി ഭക്ഷ്യവസ്തുക്കൾക്കെതിരെ പരാതി ഉന്നയിക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി വർദ്ധിച്ചിട്ടുണ്ടെന്നും ടെക്കികൾ ഉൾപ്പടെ സമൂഹത്തിന്റെ നാനതുറകളിൽ ഉള്ളവർ ഇവരിൽ ഉൾപ്പെടുമെന്നും എറണാകുളം ജില്ലാ ഫുട്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ഷിബു അറിയിച്ചു. ഇത്തരം പരാതിയിൽ അന്വേഷണം മുറുകുമ്പോഴാണ് ഇത്തരക്കാരുടെ ലക്ഷ്യം വ്യക്തമാവുന്നത്.വിവരങ്ങൾ തിരക്കുമ്പോൾ ഞങ്ങൾ പ്രശ്‌നം പറഞ്ഞുതീർത്തെന്ന് പറഞ്ഞ് ഇവരിൽ ഒട്ടുമിക്കവരും പിൻവലിയും. ഇത്തരം പരാതിയിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ സ്ഥാപന നടത്തിപ്പുകാരുടെ മുന്നിൽ പലപ്പോഴും അപഹാസ്യരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് പരാതികൾ സംബന്ധിച്ച അന്വേഷണത്തിൽ എടുത്തുചാടി നടപടിയില്ല. കൂടുതൽ കരുതലോടെയാണിപ്പോൾ നടപടികൾ പുരോഗമിക്കുന്നത്. അദ്ദേഹം പറഞ്ഞു. പറഞ്ഞ് തീർത്തു എന്ന പരാതിക്കാരുടെ മറുപിടിക്ക് ആധാരം സാമ്പത്തീക ഇടപെടലുളാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൊച്ചി ഉൾപ്പെടുന്ന മധ്യകേരളത്തിലാണ് ഈ പ്രവണത ഇപ്പോൾ വ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരക്കാതാകും എലൈറ്റിനെതിരേയും നീങ്ങുന്നതെന്നാണ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
എലൈറ്റ് കേക്കിൽ ശരീരത്തിന് ദോഷമായ രീതിയിൽ രാസപ?ദാർത്ഥമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എലൈറ്റ് ഫുഡ് ലിമിറ്റഡ് അധികൃതരുടെ പരാതിയിന്മേലാണ് നടപടി. കമ്പനിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപവാദ പ്രചരണം നടത്തുകയും കമ്പനിയുടെ സത്പേരിന് കളങ്കംവരുത്തുകയും ചെയ്തുവെന്നാണ് പരാതി. വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ് ബുക്കിലൂടെയും പ്രചാരണം ശക്തമായിരുന്നു.
ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ക്രിസ്തുമസ് കേക്കുകളിൽ ഒന്നാണ് എലൈറ്റ് കേക്ക്, ക്രിസ്മസ് സീസണിൽ ഇന്ത്യയിലും വിദേശത്തുമായി ഏകദേശം ഒരു ലക്ഷത്തിലധികം ഷോപ്പുകളിൽ എലൈറ്റ് കേക്കുകൾ ലഭ്യമാണ്. ക്രിസ്തുമസ് സീസണിൽ എലൈറ്റ് ഫുഡ് ലിമിറ്റഡിന്റെ കേക്ക് വ്യാപാരം തകർക്കുന്നതിനായാണ് കമ്പനിക്കെതിരെ പ്രചാരണം നടത്തിയതെന്നാണ് പരാതിക്കാർ പറയുന്നത്. ഇടുക്കി കാഞ്ഞാർ പൊലീസിലാണ് എലൈറ്റ് കമ്പനി ഡെപ്യൂട്ടി ജനറൽ മാനേജർ രാമകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്.
എലൈറ്റ് കമ്പനിയുടെ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തെറ്റായ വിവരം പ്രചരിപ്പിച്ചവർക്കെതിരെയുള്ള തെളിവുകൾ സൈബർസെല്ലിൽനിന്നും ലഭിക്കുന്നപക്ഷം നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഫെയ്‌സ് ബുക്കിൽ പ്രചരിച്ച കുറിപ്പ് ഇങ്ങനെ
Elite കേക്കിന് 5 ലക്ഷം രൂപ പിഴ. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ കടയിൽ നിന്നും പരിശോധനക്ക് എടുത്ത കേക്കിൽ മനുഷ്യ ശരീരത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന രാസപദാർഥങ്ങൾ അളവിൽ കൂടുതൽ കണ്ടെത്താൻ കഴിഞ്ഞു.കാക്കനാട് പ്രവർത്തിക്കുന്ന സംസ്ഥാന ഫുഡ് സേഫ്റ്റി കണ്ട്രോൾ ലാബിൽ ഇത് ആദ്യം കണ്ടെത്തിയത്. കൊൽക്കത്തയിൽ പ്രവർത്തനം നടത്തുന്ന നാഷണൽ ലാബിൽ ഈക്കാര്യം ഉറപ്പാക്കി റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ ഫുഡ് സേഫ്റ്റി ഓഫീസിൽ നിന്നും ചാർജ് ചെയ്യ പരാതിയിൽ ഇടുക്കി ജില്ലാ A.D.M.കോടതിയാണ് പ്രഥമദൃഷ്ടിയിൽ തന്നെ കമ്പനി കുറ്റക്കാരാണ് എന്ന വിധിയോടെ പരമാവധി പിഴയായ 5ലക്ഷം രൂപയുടെ പിഴയടക്കാൻ വിധിച്ചത്. കേക്കുവിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഈ വാർത്ത പുറത്തു പോകാതെ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്.