- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിസബത്ത് രാജ്ഞിക്ക് എന്ത് സംഭവിച്ചു..? പനിയായി കിടപ്പിലായ ബ്രിട്ടീഷ് രാജ്ഞിയുടെ സുഖവിവരം അന്വേഷിച്ച് ലോകം; രാജ്ഞിയെ പ്രജകൾ കാണാത്ത ആദ്യത്തെ ക്രിസ്മസും പുതുവൽസരവും
ക്രിസ്മസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പനിപിടിച്ച എലിസബത്ത് രാജ്ഞിയെ കഴിഞ്ഞ 11 ദിവസമായി പുറത്തേക്കൊന്നും കാണാനില്ല. എലിസബത്ത് രാജ്ഞിക്ക് എന്ത് സംഭവിച്ചു..? എന്ന ചോദ്യം ഈ അവസരത്തിൽ ശക്തമായി ഉയരുന്നുണ്ട്. പനിയായി കിടപ്പിലായ ബ്രിട്ടീഷ് രാജ്ഞിയുടെ സുഖവിവരം ലോകം ആകാംക്ഷയോടെ തിരക്കുകയാണ്. രാജ്ഞിയെ പ്രജകൾ കാണാത്ത ആദ്യത്തെ ക്രിസ്മസും പുതുവൽസരവുമാണ് കടന്ന് പോയിരിക്കുന്നത്. പനിയെ തുടർന്ന് രാജ്ഞി മരിച്ചുവെന്ന കിംവദന്തി ട്വിറ്ററിൽ പടർന്നതിനെ തുടർന്ന് രാജ്ഞി ജീവിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കാൻ ബക്കിങ്ഹാം കൊട്ടാരം ഡിസംബർ 29നും 30നും നിർബന്ധിതമായിത്തീർന്നിരുന്നു. കടുത്ത പനിയിൽ നിന്നും രാജ്ഞി മുക്തയായെന്നാണ് അന്ന് കൊട്ടാരം വക്താവ് പ്രതികരിച്ചിരുന്നത്. അതിനും മുമ്പ് ഒരു വ്യാജ ബിബിസി ന്യൂസ് അക്കൗണ്ട് രാജ്ഞി മരിച്ചുവെന്ന വിവരം ട്വീറ്റ് ചെയ്തിരുന്നു. 90 കാരിയായ രാജ്ഞി 90ാം വയസിൽ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കൂടുതൽ അറിയില്ലെന്നുമാണ് ആ അക്കൗണ്ട് ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെ തുടർന്ന് ആ അക
ക്രിസ്മസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പനിപിടിച്ച എലിസബത്ത് രാജ്ഞിയെ കഴിഞ്ഞ 11 ദിവസമായി പുറത്തേക്കൊന്നും കാണാനില്ല. എലിസബത്ത് രാജ്ഞിക്ക് എന്ത് സംഭവിച്ചു..? എന്ന ചോദ്യം ഈ അവസരത്തിൽ ശക്തമായി ഉയരുന്നുണ്ട്. പനിയായി കിടപ്പിലായ ബ്രിട്ടീഷ് രാജ്ഞിയുടെ സുഖവിവരം ലോകം ആകാംക്ഷയോടെ തിരക്കുകയാണ്. രാജ്ഞിയെ പ്രജകൾ കാണാത്ത ആദ്യത്തെ ക്രിസ്മസും പുതുവൽസരവുമാണ് കടന്ന് പോയിരിക്കുന്നത്. പനിയെ തുടർന്ന് രാജ്ഞി മരിച്ചുവെന്ന കിംവദന്തി ട്വിറ്ററിൽ പടർന്നതിനെ തുടർന്ന് രാജ്ഞി ജീവിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കാൻ ബക്കിങ്ഹാം കൊട്ടാരം ഡിസംബർ 29നും 30നും നിർബന്ധിതമായിത്തീർന്നിരുന്നു. കടുത്ത പനിയിൽ നിന്നും രാജ്ഞി മുക്തയായെന്നാണ് അന്ന് കൊട്ടാരം വക്താവ് പ്രതികരിച്ചിരുന്നത്.
അതിനും മുമ്പ് ഒരു വ്യാജ ബിബിസി ന്യൂസ് അക്കൗണ്ട് രാജ്ഞി മരിച്ചുവെന്ന വിവരം ട്വീറ്റ് ചെയ്തിരുന്നു. 90 കാരിയായ രാജ്ഞി 90ാം വയസിൽ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കൂടുതൽ അറിയില്ലെന്നുമാണ് ആ അക്കൗണ്ട് ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെ തുടർന്ന് ആ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രാജ്ഞിയുടെ മരണത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ മൂടി വയ്ക്കുകയാണെന്ന് നിരവധി പേർ വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ പാലസ് ഇത് നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ അവ്യക്തത നീങ്ങിയിരിക്കുന്നത്. നോർഫോക്കിലെ സാൻഡ്രിങ്ഹാമിൽ വച്ച് നടന്ന ക്രിസ്മസ് ഡേ സർവീസില് പനി കാരണം പങ്കെടുക്കാൻ രാജ്ഞിക്ക് സാധിച്ചിരുന്നില്ല. ഇതാദ്യമായിട്ടായിരുന്നു സുപ്രധാനമായ ഈ വാർഷിക സർവീസിൽ പങ്കെടുക്കാൻ രാജ്ഞിക്ക് സാധിക്കാതെ പോയത്.
രാവിലെ 9നും 11നും നടന്ന രണ്ട് സർവീസുകളിലും ഫിലിപ്പ് രാജകുമാരനും ഹാരിയും ചാൾസുമടക്കമുള്ള രാജകീയ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. രാജ്ഞി കടുത്ത പനിയിൽ നിന്നും മുക്തയായി വരുന്നുണ്ടെന്നും അകത്തളത്തിൽ മറ്റുള്ളവരുടെ സഹായത്താൽ പൂർണമായി ഭേദമാകുന്നത് വരെ കഴിയുമെന്നുമാണ് ബക്കിങ്ഹാം പാലസ് വക്താവ് തുടർന്ന് വിശദീകരിച്ചിരുന്നത്. സുഖമില്ലെങ്കിലും രാജ്ഞിയുടെ ക്രിസ്മസ് പ്രസംഗം നടന്നിരുന്നു. ബക്കിങ്ഹാം പാലസിൽ വച്ച് ഇത് നേരത്തെ തന്നെ റെക്കോർഡ് ചെയ്യുകയായിരുന്നു. ഡിസംബർ 22ന് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും സാൻഡ്രിൻഗ്ഹാമിലേക്ക് ഹെലികോപ്റ്ററിൽ തങ്ങളുടെ വാർഷിക ക്രിസ്മസ് അവധിക്ക് പോയിരുന്നു.
അസുഖം കാരണം ഇവിടേക്കുള്ള യാത്ര തൊട്ടു മുമ്പത്തെ ദിവസം രാജ്ഞി റദ്ദാക്കിയിരുന്നുവെങ്കിലും അൽപം ഭേദമായതിനെ തുടർന്ന് പുറപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കടുത്ത ജലദോഷവും പനിയും കാരണം രാജ്ഞി ഡിസംബർ 21ന് ഇവിടേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. രാജ്ഞി വരുന്നത് കാണാനായി ജേർണലിസ്റ്റുകളും ഫോട്ടോഗ്രാഫർമാരും ലണ്ടനിലെ കിങ്സ് ക്രോസിലും കിങ്സ് ലൈൻ സ്റ്റേഷനുകളിലും കാത്ത് നിന്നിരുന്നു. എന്നാൽ രാജകീയ ദമ്പതികൾ അന്ന് അസുഖം കാരണം പുറത്തിറങ്ങുന്നതിന് പകരം ബക്കിങ്ഹാം പാലസിനകത്ത് തന്നെ കഴിയുകയായിരുന്നു.