- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാർക്കൊപ്പം പുഴിയിലിറങ്ങിയ യുവാവ് ഒഴുകിപ്പോയി; വിവരമറിഞ്ഞ അമ്മ ബോധരഹിതയായിവീണു മരിച്ചു; ദുഃഖവെള്ളിയാഴ്ച ഏലൂരിനെ കരയിച്ച ദുരന്തമെത്തിയത് ഇങ്ങനെ
കൊച്ചി : ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ രണ്ടു മരണങ്ങൾ. പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി. മകൻ പുഴയിൽ മുങ്ങി മരിച്ചുവെന്ന വാർത്തയറിഞ്ഞ് അമ്മ ഹൃദയം പൊട്ടി മരിച്ചു. ഏലൂർ പുതിയ റോഡ് കോട്ടക്കുന്നിൽ കണിക്കച്ചേരിപറമ്പ് വീട്ടിൽ ലാലുവിന്റെ മകൻ സച്ചിൻ (19), ലാലുവിന്റെ ഭാര്യ സജ (48) എന്നിവരാണ് മരിച്ചത്. ദുഃഖവെള്ളി ദിനത്തിലാണ് മഞ്ഞുമ്മലിനെ ദുഃഖത്തിലാഴ്‌ത്തി അമ്മയുടേയും മകേെന്റയും ദാരുണാന്ത്യം ഉണ്ടായത്. മകൻ സച്ചിൻ പുഴയിൽ മുങ്ങിത്താണുവെന്ന വാർത്തയറിഞ്ഞ് ബോധം കെട്ടു വീണ സജയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം നേരമ്പോക്കിനായി പുഴക്കടവിലെത്തിയതാണ് സച്ചിനും സുഹൃത്തുക്കളും. പുഴയ്ക്കരുകിൽ ഏറെ നേരം തമാശകൾ പൊട്ടിച്ചും ആസ്വദിച്ചും നടന്ന സുഹൃത്തുക്കൾക്കു പെട്ടെന്നാണ് നീന്തിത്തുടിക്കാൻ മോഹമുണ്ടായത്. ഉടൻ പുഴയിലിറങ്ങുകയും ചെയ്തു. പുഴയുടെ ഓരത്ത് നീന്തിക്കൊണ്ടിരുന്ന സച്ചിൻ പെട്ടെന്നാണ് ഒഴുക്കിൽപ്പെട്ടത്. കുറ്റിക്കാട്ടുകര എടമുള പാലത്തിന് സമീപത്തായിരുന്നു അപകടം
കൊച്ചി : ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയ രണ്ടു മരണങ്ങൾ. പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി. മകൻ പുഴയിൽ മുങ്ങി മരിച്ചുവെന്ന വാർത്തയറിഞ്ഞ് അമ്മ ഹൃദയം പൊട്ടി മരിച്ചു.
ഏലൂർ പുതിയ റോഡ് കോട്ടക്കുന്നിൽ കണിക്കച്ചേരിപറമ്പ് വീട്ടിൽ ലാലുവിന്റെ മകൻ സച്ചിൻ (19), ലാലുവിന്റെ ഭാര്യ സജ (48) എന്നിവരാണ് മരിച്ചത്. ദുഃഖവെള്ളി ദിനത്തിലാണ് മഞ്ഞുമ്മലിനെ ദുഃഖത്തിലാഴ്‌ത്തി അമ്മയുടേയും മകേെന്റയും ദാരുണാന്ത്യം ഉണ്ടായത്. മകൻ സച്ചിൻ പുഴയിൽ മുങ്ങിത്താണുവെന്ന വാർത്തയറിഞ്ഞ് ബോധം കെട്ടു വീണ സജയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകുന്നേരം നേരമ്പോക്കിനായി പുഴക്കടവിലെത്തിയതാണ് സച്ചിനും സുഹൃത്തുക്കളും. പുഴയ്ക്കരുകിൽ ഏറെ നേരം തമാശകൾ പൊട്ടിച്ചും ആസ്വദിച്ചും നടന്ന സുഹൃത്തുക്കൾക്കു പെട്ടെന്നാണ് നീന്തിത്തുടിക്കാൻ മോഹമുണ്ടായത്. ഉടൻ പുഴയിലിറങ്ങുകയും ചെയ്തു. പുഴയുടെ ഓരത്ത് നീന്തിക്കൊണ്ടിരുന്ന സച്ചിൻ പെട്ടെന്നാണ് ഒഴുക്കിൽപ്പെട്ടത്. കുറ്റിക്കാട്ടുകര എടമുള പാലത്തിന് സമീപത്തായിരുന്നു അപകടം.
ഏലൂരിലെ ബണ്ട് തുറന്നതാണ് പെട്ടെന്ന് ഒഴുക്ക് വർദ്ധിക്കാൻ കാരണമായത്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഒഴുക്കിൽ പെട്ട സച്ചിനെ രക്ഷിക്കാനായി സുഹൃത്തുക്കൾ കമ്പും മറ്റുമിട്ടു കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാണാതായതോടെ സുഹൃത്തുക്കൾ തന്നെയാണ് ഏലൂർ പൊലീസിനെ അറിയിച്ചത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. വൈകിട്ട് ആറേകാൽ വരെ തിരച്ചിൽ നടത്തിയെങ്കിലും സച്ചിനെ കണ്ടെത്താനായില്ല.
ഇതിനിടയിൽ സച്ചിന്റെ മൃതദേഹം ഒഴുകി വരുന്നത് പുഴയിൽ ചൂണ്ടയിടുന്നവരുടെ ശ്രദ്ധയിൽപെട്ടു. ഇവർ ഒച്ചവച്ചതോടെ നാട്ടുകാർ നീന്തി മൃതദേഹം മുട്ടം കടവിലൂടെ കരയ്ക്കടുപ്പിക്കുകയായിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായ അമ്മ സജ രാത്രി എട്ടോടെ മരണപ്പെടുകയും ചെയ്തു. ഇരുവരുടേയും സംസ്‌കാരം നടത്തി. ആലുവയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്ന സച്ചിൻ കുടുംബത്തിന്റെ ആശ്രയമായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് സച്ചിൻ അടുത്തകാലത്ത് ബാങ്കിൽ ജോലിക്കായി ചേർന്നത്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന സച്ചിന്റെ വേർപാട് ഒരു ഗ്രാമത്തെത്തന്നെ തീരാദുഃഖത്തിലാക്കി. സഹോദരൻ: സനൽ.