- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകരാതിരിക്കാൻ കടം കൊടുത്ത് കൈപിടിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനാക്കി; എന്നിട്ടും അവസരം കിട്ടിയപ്പോൾ സഹായിച്ചവന്റെ ഭാര്യയ്ക്കൊപ്പം ശയനം; ഗൂഗിൾ സ്ഥാപകൻ സെർജി ബ്രിൻ ഭാര്യയെ ഉപേക്ഷിച്ചതും എലൺ മസ്കുമായുള്ള അവിഹിതത്തിന്റെ പേരിൽ; പെണ്ണെന്ന് കേട്ടാൽ കൺട്രോൾ പോകുന്ന ടെസ്ല ഉടമയുടെ കഥ
ന്യൂയോർക്ക്: ജീവിക്കുന്നത് പ്രത്യൂദ്പാനം നടത്താനാണെന്ന് തുറന്നു പറഞ്ഞ്,നാടുനീളെ അവിഹിതബന്ധങ്ങളുമായി നടക്കുന്ന ടെസ്ല ഉടമയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ എലൺ മസ്കിന്റെ പുതിയ അവിഹിത കഥ പുറത്തുവന്നിരിക്കുന്നു. ഇത്തവണ കഥയിലെ നായിക ചേറിയ പുള്ളിയൊന്നുമല്ല. ഗൂഗിളിന്റെ സ്ഥാപനക് സെർജി ബിന്നിന്റെ ഭാര്യയുമെ നിയമജ്ഞയുമായ നിക്കോളെ ഷനഹൻ ആണ് ആള്. കഴിഞ്ഞ വർഷം മിയാമിയിൽ നടന്ന ആർട്ട് ബേസലിൽ വെച്ച് എലൺ മസ്കും നിക്കോളെ ഷനഹനുമായി ബന്ധപ്പെട്ടതായി പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇതറിഞ്ഞ ഗൂഗിൾ സ്ഥാപനക് ജനുവരിയിൽ വിവാഹമോച ഹർജി നൽകുകയും ചെയ്തു. വാൾസ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് -19 തീർത്ത സമ്മർദ്ദത്തിൽ സെർജിക്കും നിക്കോളായ്ക്കും ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ പറയുന്നു. അവരുടേ നാലു വയസ്സുകാരിയായ മകളെ നോക്കുന്ന കാര്യത്തിൽ തർക്കവും ഉണ്ടായിരുന്നു. ആർട്ട് ബേസലിൽ സേർജി പങ്കെടുത്തിരുന്നുവോ എന്ന് വ്യക്തമല്ല. അതേസമയം, ഗ്രൈംസിൽ നിന്നും വേർപ്പെട്ട് ഏകനായി ജീവിതം നയിച്ചു വന്ന മസ്ക് അവിടെ എത്തിയിരുന്നു എന്നും അവിടെ വെച്ച് നിക്കോളയുമായി ബന്ധം സ്ഥാപിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്നായിരുന്നുവത്രെ സെർജി വിവാഹമോചന ഹർജി നൽകിയത്.
ഈ വാർത്തയുടെ വെളിപ്പെടുത്താത്ത സ്രോതസ്സിനെ ഉദ്ധരിച്ചുകൊണ്ട് ലേഖകൻ പറയുന്നത് നഷ്ടപരിഹാരമായി 1 ബില്യൺ ഡോളറാണ് നിക്കോളെ ചോദിക്കുന്നത് എന്നാണ്. എന്നാൽ, വിവാഹപൂർവ്വ കരാർ അടിസ്ഥാനമാക്കി, 95 ബില്യൺ ആസ്തിയുള്ള സെർജിയിൽ നിന്നും അതിൽ കൂടുതൽ ലഭിക്കുവാൻ നിക്കോളക്ക് അർഹതയുണ്ടെന്നും സ്രോതസ്സിനെ ഉദ്ധരിച്ചുകൊണ്ട് ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. ഗർഭിണിയായിരുന്ന സമയത്ത് നിർബന്ധിച്ചായിരുന്നു വിവാഹ പൂർവ്വ കരാർ ഒപ്പിടുവിച്ചത് എന്നാണ് നിക്കോള വാദിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാഹമോചന ഹർജി ഫയൽ ചെയ്തതിനു ശേഷം ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് മസ്ക് സെർജിയെ സമീപിച്ചെന്നും പരസ്യമായി തന്നെ, മുട്ടുകുത്തിനിന്ന് മാപ്പ് ചോദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സെർജി ആ മപ്പ് അപേക്ഷ സ്വീകരിച്ചെങ്കിലും ഒരുകാലത്ത് അടുത്തസുഹൃത്തുക്കളായിരുന്ന ഇവർ തമ്മിൽ പരസ്പരം സംസാരിക്കുക പോലും ചെയ്യാത്ത വിധം അകന്നിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അവിഹിതങ്ങളുടെ രാജകുമാരന്റെ തലയിൽ ചാർത്തപ്പെട്ട ഒരു കരിം തൂവലാണിതെന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ട് മറ്റു ചില പാശ്ചാത്യ മാധ്യമങ്ങൾ എഴുതുന്നത്. വലിയൊരു ആപത്തിൽ നിന്നും രക്ഷിച്ച ഉറ്റ ചങ്ങാതിയെ ചതിക്കുകയായിരുന്നു ഈ അവിഹിത ബന്ധം വഴി മസ്ക് ചെയ്തതെന്ന് അവർ പറയുന്നു. ദീർഘകാലത്തെ സൗഹൃദമായിരുന്നു എലൺ മസ്കിനും സെർജി ബിന്നിനും ഇടയിൽ ഉണ്ടായിരുന്നത്. 2008-ൽ ടെസ്ല അതിഭീകരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോൾ 5 ലക്ഷം പൗണ്ട് നൽകി സെർജി സഹായിക്കുകയും ചെയ്തിരുന്നു.
2016-ൽ ഒരു യോഗാ പരിശീലനത്തിനിടയിലായിരുന്നു സെർജിയും നിക്കോളയും തമ്മിൽ കണ്ടു മുട്ടുന്നത്. ആ സമയത്ത് നിക്കോള ഒരു പേറ്റന്റെ ലോയറും ഒരു വ്യവസായ സംർംഭകയുമായിരുന്നു. വളരെയേറെ ദുരിതങ്ങൾ നിറഞ്ഞ ഒരു ബാല്യമായിരുന്നു നിക്കോളയുടേത്. അവർക്ക് ജന്മം നൽകി രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ ചൈനീസ് വംശജയായ അമ്മ, ചൈനയിലേക്ക് തിരിച്ചുപോവുകയായിരുന്നു. ബൈപോളാർ ഷിസോഫ്രീനിയ എന്ന മാനസിക രോഗത്തിന് അടിമയായിരുന്നു പിതാവ്.
മസ്കുമായുള്ള ഇവരുടെ പ്രണയബന്ധം എത്രനാൾ നീണ്ടു നിന്നു എന്നത് വ്യക്തമല്ല. എന്നാൽ, തന്റെ മുൻകാമുകി ഗ്രൈംസിൽ, വാടകക്കെടുത്ത ഗർഭപാത്രം വഴി മസ്ക് കുഞ്ഞിനു ജന്മം നൽകിയ അതേ മാസം തന്നെയായിരുന്നു ഇത് സംഭവിച്ചത്. അതിനു ശേഷം ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു തന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥയിൽ മസ്കിന് ഇരട്ടക്കുട്ടികൾ പിറന്നത്. പിന്നീട് ഫെബ്രുവരിൽ മുതൽ നിലവിലെ കാമുകി നടാഷാ ബാസെറ്റുമായുള്ള മസ്കിന്റെ ബന്ധം ആരംഭിക്കുകയും ചെയ്തു.
അതേസമയം, സെർജി വിവാഹമോചനം നടത്തുവാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരിക്കലും കൂട്ടിച്ചേർക്കാനാകാത്ത തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ എന്നു മാതൃമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, തന്റെ മകളുടെഭാവിയെ സംരക്ഷിക്കുന്നതിനായി ഹർജിയിൽ മുഴുവൻ കാര്യങ്ങളും രഹസ്യമാക്കി സൂക്ഷിക്കണം എന്നും ഹർജിയിൽ പറയുന്നു. ഏതായാലും, ഇപ്പോൾ സെർജിയും മസ്കും തമ്മിൽ കണ്ടാൽ മുണ്ടുന്ന രീതിയിൽ അല്ല. മാത്രമല്ല, മസ്കിന്റെ പല ബിസിനസ്സുകളിലും സെർജിക്ക് നിക്ഷേപങ്ങളും മറ്റുമുണ്ട്. അതെല്ലാം വിൽക്കാൻ തന്റെ സഹായികൾക്ക് ഉത്തരവ് നൽകിക്കഴിഞ്ഞിരിക്കുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടെക് ലോകത്തെ ഗ്ലാമർ ദമ്പതികൾ എന്നായിരുന്നു സെർജിയും നിക്കോളയും അറിയപ്പെട്ടിരുന്നത്. ആ ഒരു ബന്ധമാണ് തകരുന്നത്. ലോകത്തിലെ എട്ടാമത്തെ അതിസമ്പന്നന്നായ സെർജിയുടെ ജീവിതം തകർത്തത് ഒരുകാലത്ത് ഉറ്റ തോഴനായ എലൺ മസ്കാണ് എന്ന് പറയുമ്പോഴാണ് ആധുനിക കാലഘട്ടത്തിൽ ബന്ധങ്ങൾക്ക് എന്തു വിലയുണ്ടെന്ന് ആലോചിച്ച് പോകുന്നുത്.
മറുനാടന് ഡെസ്ക്