വാഷിങ്ടൺ: ബഹിരാകാശം ചുറ്റി കറങ്ങുന്ന ടെസ് ലാ റോഡ് സ്റ്റാർ കാർ ശാസ്ത്ര ലോകത്തിന് ഒരു അത്ഭുതമായിരുന്നു. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്‌പേസ് എക്‌സ്, ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ഫാൽക്കൺ റോക്കറ്റിനൊപ്പം വിക്ഷേപിച്ച ഈ കാർ നിലം പൊത്തുമെന്നാമ് അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞർ പറയുന്നത്.

അടുത്ത പത്തു ലക്ഷം വർഷത്തിനിടെ എപ്പോഴെങ്കിലും ഭൂമിയിലോ ശുക്രനിലോ കാർ പതിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഓർബിറ്റൽ ഡൈനാമിക്‌സ് വിദഗ്ധരായ ഹാനോ റെയിൻ, ഡാനിയേൽ ടമായോ. ഡേവിഡ് വി. എന്നിവർ ഉൾപ്പെട്ട ശാസ്ത്രസംഘമാണ് ഇത്തരത്തിൽ ഒരു നിഗമനം നടത്തിയത്.

ടെസ്ലാ കാർ ഭൂമിയിൽ പതിക്കാൻ ആറ് ശതമാനം സാധ്യതയും ശുക്രനിൽ പതിക്കാൻ 2.5 ശതമാനം സാധ്യതയുമാണ് ശാസ്ത്രജ്ഞർ പറഞ്ഞത്. മാത്രവുമല്ല ഇരുഗ്രഹങ്ങളുടെയും ഉപരിതലത്തിൽ എത്തുന്നതിനു മുന്നേ കാർ കത്തിപ്പോകാനും സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.

റോയൽ അസ്‌ട്രോണമിക് സൊസൈറ്റിയുടെ പ്രതിമാസ നോട്ടീസിൽ ഉൾപ്പെടുത്തുന്നതിന് മുന്നേ പ്രീ പ്രിന്റ് സൈറ്റ് ആയ മൃതശ് യിലാണ് ഇവരുടെ നിഗമനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാൽക്കൺ ഹെവി ഫെബ്രുവരി ആറിനാണ് സ്‌പേസ് എക്‌സ് ബഹിരാകാശത്ത് എത്തിച്ചത്. സ്‌പേസ് എക്‌സ് സ്ഥാപകൻ എലൻ മസ്‌കിന്റെ ഇലക്ട്രിക് കാറായ ടെസ്ല റോഡ്സ്റ്ററിനെയും വഹിച്ചായിരുന്നു റോക്കറ്റ് കുതിച്ചുയർന്നത്. എന്നാൽ ബഹിരാകാശത്ത് എത്തിയ കാർ അതിന്റെ നിയന്ത്രണ രേഖയിൽനിന്ന് വഴിമാറിപ്പോയതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. വാഷിങ്ടൺ പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്