- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണയം വച്ച സ്വർണം എടുക്കാൻ എന്ന വ്യാജേന മകൾക്കൊപ്പം വീട്ടിൽ നിന്നിറങ്ങി; പയ്യന്നൂരിൽ ഒളിച്ചോടിയ യുവതി കാമുകനൊപ്പം ഹാജരായി; കുഞ്ഞിനെ തിരികെ വേണമെന്ന് ഭർത്താവും വീട്ടുകാരും; കോടതിയിൽ നാടകീയ രംഗങ്ങൾ
കണ്ണൂർ: അഞ്ചു വയസുകാരിയായ മകളെയും കൂട്ടി ഒളിച്ചോടിയ ഭർതൃമതി നാടകീയമായി പൊലിസ് സ്റ്റേഷനിൽ ഹാജരായി. ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടക്കവേ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് യുവതിയും കുഞ്ഞും കാമുകനൊപ്പം ഹാജരായത്. ഭാര്യയെ വിട്ടു കിട്ടാൻ ഭർത്താവും വീട്ടുകാരുമെത്തിയതോടെയാണ് കോടതി പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. ഒടുവിൽ പൊലിസെത്തി യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം സുരക്ഷിതമായി അയാളുടെ വീട്ടിലെത്തിച്ചു. പയ്യന്നുർ പൊലീസ് സ്റ്റേഷനു മുൻപിലും പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ടേറ്റു പരിസരത്തുമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പെരുമ്പ തായത്തു വയലിലെ മഹേഷിന്റെ ഭാര്യ രാമന്തളി വടക്കുമ്പാട് സ്വദേശിനി അശ്വതി (28)യാണ് അഞ്ചു വയസുകാരി മകളെയും കാമുകനായ കേളോത്ത് രഞ്ജിത്തിനൊപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. ഡിസംബർ 27 ന് മുത്തുറ്റ് ഫിനാൻസിൽ പണയം വെച്ച സ്വർണമെടുക്കാനെന്ന വ്യാജേനെയാണ് അശ്വതി മകളെയും കൂട്ടി രാമന്തളി വടക്കുമ്പാട്ടെ സ്വന്തം വീട്ടിൽ നിന്നും പോയത്. ഏറെ നേരം വൈകിയും യുവതിയും മകളും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷണമാരംഭിച്ചപ്പോഴാണ് ഇവർ രഞ്ജിത്തിനൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായത്.
തുടർന്ന് ഭാര്യയെയും മകളെയും കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് മഹേഷ് നൽകിയ പരാതിയിൽ പയ്യന്നൂർ പൊലിസ് കേസെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അശ്വതിയും മകളും കാമുകനൊപ്പം പയ്യന്നൂർ പൊലിസിൽ ഹാജരായത്. വിവരമറിഞ്ഞതോടെ ഭർത്താവും ബന്ധുക്കളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരും പൊലീസ് സറ്റേഷനിലെത്തി അശ്വതിയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ താൻ കാമുകനൊപ്പം മാത്രമേ പോവുകയുള്ളുവെന്നായിരുന്നു യുവതിയുടെ നിലപാട്. ഒടുവിൽ മകളെയെങ്കിലും വിട്ടു കിട്ടണമെന്ന് ഭർത്താവും വീട്ടുകാരും ആവശ്യപ്പെട്ടുവെങ്കിലും യുവതി അതിനും തയ്യാറായില്ല. പിന്നീട് പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് അവിടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോടതിയിൽ തനിക്ക് കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് യുവതിയും അമ്മയോടൊപ്പം പോകാനാണ് ഇഷ്ടമെന്ന് അഞ്ചു വയസുകാരി മകളും അറിയിക്കുകയായിരുന്നു. ഇതോടെ കോടതി ഇരുവരെയും കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു. കോടതിയിൽ നിന്നും കാമുകനൊപ്പം ഇറങ്ങിയ യുവതിയിൽ നിന്നും കുഞ്ഞിനെയെടുക്കാൻ ഭർത്താവും വീട്ടുകാരും ശ്രമിച്ചപ്പോഴാണ് വാക്കേറ്റവും കൈയാങ്കളിയും നടന്നത. ഒടുവിൽ പൊലീസെത്തി സ്ഥിതി ശാന്തമാക്കി, യുവതിയെയും കാമുകനെയും മകളെയും കേളോത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു. യുവതിക്ക് മഹേഷുമായുള്ള വിവാഹത്തിന് മുൻപേ തന്നെ രഞ്ജിത്തുമായി പ്രണയമുണ്ടായിരുന്നുവെന്നാണ് പ്രദേശ വാസികൾ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്