- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ഒളിച്ചോടിയത് നാലുലക്ഷവും ഒൻപത് പവനുമായി; കടന്നുകളഞ്ഞത് പതിനൊന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്; ഒരുമാസത്തിന് ശേഷം പിടികൂടുമ്പോൾ യുവതിയുടെ കൈയിൽ അവശേഷിച്ചത് രണ്ടുലക്ഷം മാത്രം
തലശേരി: നാലു ലക്ഷവും ഒൻപതു പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതി കോഴിക്കോട് അറസ്റ്റിലായി. കാണാതായ പയ്യന്നൂർ കോറോത്ത 34 വയസുകാരിയായ യുവതിയെയും കാമുകനെയും പൊലിസ് അന്വേഷണത്തിൽ കോഴിക്കോട് നിന്നും കണ്ടെത്തുകയായിരുന്നു.
മാട്ടൂൽ നോർത്തിലെ ഹാരിസിനൊപ്പമാണ് യുവതിയെ ചൊവ്വാഴ്‌ച്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ മാസം 26 മുതൽ യുവതിയെ കാണാനില്ലെന്ന പരാതിയിൽ പയ്യന്നൂർ പൊലിസ് കേസെടുത്തിരുന്നു.പതിനൊന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കടന്നു കളഞ്ഞത്.
മറ്റൊരു യുവാവിനൊപ്പമാണ് യുവതി പോയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.ഇതേ തുടർന്നാണ് പൊലിസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചത് ഒടുവിൽ ഇവരെ കസബ പൊലിസിന്റെ സഹായത്തോടെയാണ് വാടക ക്വാർട്ടേഴ്‌സിൽ താമസിക്കവെ പിടി കുടിയത്. ആർഭാട ജീവിതം നയിച്ച യുവതിയുടെ കൈയിൽ അവശേഷിച്ചിരുന്നത് രണ്ടു ലക്ഷത്തോളം രൂപയാണ് കുട്ടിയെ ഉപേക്ഷിച്ചു പോയതിനാണ് പൊലിസ് ഇവർക്കെതിരെ കേസെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്