- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഇ മെയിൽ തട്ടിപ്പ്; സൈബർ ലോകത്തെ ചതിക്കുഴികൾക്ക് തലവച്ചു കൊടുക്കുംമുമ്പ് രണ്ടുവട്ടം ചിന്തിക്കുക
കുവൈത്ത്‌സിറ്റി: സൈബർ ലോകം അങ്ങനെയാണ്. തെറ്റായാലും ശരിയായാലും ഒരു വാർത്ത കിട്ടിയാൽ നിമിഷനേരം കൊണ്ട് അത് ലോകം മുഴുവനും എത്തിക്കും. ജോലി വാഗ്ദാനങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ശരിയാണോ തെറ്റാണോ എന്നുപോലും അന്വേഷിക്കാതെ വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും ഇ മെയിലുകളിലും വരുന്ന അറിയിപ്പുകൾ വീണ്ടും പ്രചരിപ്പിക്കും. എന്നാൽ, ഇത്തരത്തി
കുവൈത്ത്‌സിറ്റി: സൈബർ ലോകം അങ്ങനെയാണ്. തെറ്റായാലും ശരിയായാലും ഒരു വാർത്ത കിട്ടിയാൽ നിമിഷനേരം കൊണ്ട് അത് ലോകം മുഴുവനും എത്തിക്കും. ജോലി വാഗ്ദാനങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്.
ശരിയാണോ തെറ്റാണോ എന്നുപോലും അന്വേഷിക്കാതെ വാട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും ഇ മെയിലുകളിലും വരുന്ന അറിയിപ്പുകൾ വീണ്ടും പ്രചരിപ്പിക്കും. എന്നാൽ, ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന് ആരും ആലോചിക്കാറില്ല.
നഴ്‌സുമാർക്കു കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഇ മെയിലാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഇ മെയിൽ വഴി ബയോഡേറ്റയും ഇന്റർനെറ്റിലൂടെ പണവും നൽകിയാൽ കുവൈത്ത് സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ജോലിയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താമെന്ന വാഗ്ദാനവുമായാണു ഇ മെയിൽ പ്രചരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിലും നഴ്‌സുമാരുടെ ഗ്രൂപ്പുകളിലുമായാണ് ഇ മെയിൽ പ്രചരിക്കുന്നത്. അഡ്വ. ഷിന്റോ തോമസ്, ഇമിഗ്രേഷൻ ആൻഡ് പ്ലേസ്‌മെന്റ്, സഫാത്ത് കുവൈത്ത് എന്ന വിലാസമാണ് സന്ദേശത്തിലുള്ളത്. കുവൈത്ത് എം.ഒ.എച്ചിലേക്ക് ജിഎൻഎം നഴ്‌സിന് മാസം 618 ദിനാറും, ബി.എസ്‌സി. നഴ്‌സിന് 720 ദിനാറുമാണു ശമ്പള വാഗ്ദാനം. കൂടാതെ താമസസൗകര്യവും യാത്രാബത്തയും ഓവർടൈം സൗകര്യവും ഉറപ്പുനൽകുന്നു.
പാസ്‌പോർട്ടിന്റെ കോപ്പി, വിദ്യാഭ്യാസ യോഗ്യത, നഴ്‌സിങ് ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവയുടെ കോപ്പി, പണം അടച്ചതിന്റെ രസീത് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പേപാൽ എന്ന വെബ്‌സൈറ്റിലൂടെ പണം അടയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
35 ദിനാർ അല്ലെങ്കിൽ 7,700 രൂപ അടയ്ക്കാനാണ് ഇ മെയിലിലൂടെ ആവശ്യപ്പെടുന്നത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യം പേപാലിൽ ഉണ്ടെന്നും മെയിലിൽ പറയുന്നുണ്ട്. അതിലൂടെ പണം അടച്ചാൽ ഉടനെ രസീത് ലഭ്യമാകും. പേപാലിൽനിന്നു ലഭിക്കുന്ന ഡിജിറ്റൽ രസീതാണു അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടത്. രേഖകൾ ലഭിക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. ഇത്തരത്തിൽ പണം നൽകിയവരെ എംഒഎച്ച്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് വാഗ്ദാനം. മറ്റു നടപടികൾക്കു ശേഷം ഫെബ്രുവരി ഒന്നിനു ജോലിക്ക് തയാറാകാനാണു ഇ മെയിലിൽ വാഗ്ദാനം നൽകിയിരിക്കുന്നത്.
ഇതിന്റെ സത്യാവസ്ഥ എന്താണെന്നു മനസിലാക്കാതെ പലരും ഇ മെയിൽ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്നു കരുതി ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയക്കുന്നവർ ഇതിനു പിന്നിലെ തട്ടിപ്പുകളെക്കുറിച്ചു ബോധവാന്മാരല്ല എന്നതാണു യാഥാർഥ്യം.