- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ വില്ക്കുന്ന കടകളിൽ പുരുഷന്മാർക്ക് വിലക്ക്; പുരുഷ സേവന മേഖലകളായ കഫേകളിലും ബാർബർ ഷോപ്പുകളിലും സ്ത്രീകൾക്കും വിലക്ക്; പുതിയ നിയമം പ്രാബല്യത്തിൽ
കുവൈറ്റിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ വില്ക്കുന്ന കടകളിൽ പുരുഷന്മാർക്കും പുരുഷന്മാർക്ക് സേവനം നൽകുന്ന ഇടങ്ങളിൽ സത്രീകൾക്കും വിലക്കേർപ്പെടുത്തി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. കഫേ,ഹെൽത്ത് ക്ലബുകൾ,ബാർബർഷോപ്പുകൾ എന്നിവിടങ്ങളിൽ വനിതകൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കില്ല. അതേപോലെ ബ്യൂട്ടി സലൂണുകൾ,സ്ത്രീകളുടെ വസ്ത്ര വ്യാപാര കേന്ദ്ര
കുവൈറ്റിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ വില്ക്കുന്ന കടകളിൽ പുരുഷന്മാർക്കും പുരുഷന്മാർക്ക് സേവനം നൽകുന്ന ഇടങ്ങളിൽ സത്രീകൾക്കും വിലക്കേർപ്പെടുത്തി പുതിയ നിയമം പ്രാബല്യത്തിൽ വന്നു.
കഫേ,ഹെൽത്ത് ക്ലബുകൾ,ബാർബർഷോപ്പുകൾ എന്നിവിടങ്ങളിൽ വനിതകൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കില്ല. അതേപോലെ ബ്യൂട്ടി സലൂണുകൾ,സ്ത്രീകളുടെ വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ,വനിതാ ഹെൽത്ത് ക്ലബുകൾ എന്നിവിടങ്ങളിൽ പുരുഷന്മാർക്ക് തൊഴിൽ നിരോധനം ഏർപ്പെടുത്തിയതായി മാൻപവർ പബ്ലിക് അഥോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചു.
സ്ത്രീകൾക്ക് സേവനം നൽകുന്ന മേഖലകളിൽ സ്ത്രീകളും പുരുഷന്മാർക്ക് സേവനം നൽകുന്ന മേഖലകളിൽ അവരും ജോലി ചെയ്താൽ മതിയെന്നാണ് ഉത്തരവ്. നിലവിൽ ഇങ്ങനെയല്ലാതെ ജോലി ചെയ്യുന്നവരുടെ ഇഖാമ മാറ്റുവാനോ റദ്ദാക്കാനോ മൂന്ന് മാസത്തെ സമയം അനുവദിച്ചു. വർക്ക് പെർമിറ്റ് അനുവദിച്ചശേഷം നിയമലംഘനം നടത്തിയാൽ കരാർ റദ്ദാക്കുകയും സ്ഥാപനത്തിനെതിരെ നിയമനടപടിയെടുക്കുകയും ചെയ്യും.