- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസം മുമ്പ് കാണാതായ മകളെ കണ്ടെത്തിയ സന്തോഷത്തോടെ സ്വീഡനിൽ നിന്നും അവർ പറന്നെത്തി; ഒന്ന് ചിരിക്കാൻ പോലും കൂട്ടാക്കാതെ എബ്ല പറഞ്ഞു എനിക്ക് ഇനി റോമിലെ തെരുവിന്റെ തണൽ മതി; തിരക്കേറിയ ജീവിതത്തിനാൽ മക്കളെ മറന്ന് പോവുന്നവർക്കൊക്കെ ഒരു പാഠപുസ്തകം
റോമിലെ തെരുവുകളിൽ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിച്ച് അലഞ്ഞ് നടന്ന അജ്ഞാതയായ കൗമാരക്കാരിയായ പെൺകുട്ടി മെയ്മാസത്തിൽ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ വീട്ടിൽ നിന്നും കാണാതായ എംബ്ല ജൗഹോജാർവിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടുവെന്ന് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നുവല്ലോ.തങ്ങളുടെ മകൾ റോമിലുണ്ടെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ സ്വീകരിക്കാനായി റോമിൽ പറന്നെത്തിയെങ്കിലും അവരോട് ഒന്ന് ചിരിക്കാൻ പോലും എംബ്ല തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. തനിക്ക് അച്ഛനമ്മമാർക്കൊപ്പം വീട്ടിലേക്ക് പോകേണ്ടെന്നും ഇനി റോമിലെ തെരുവിന്റെ തണൽ മതിയെന്നുമാണ് പെൺകുട്ടി പ്രതികരിച്ചിരിക്കുന്നതത്രെ. തന്നെ ശ്രദ്ധിക്കാത്ത മാതാപിതാക്കളോടുള്ള പ്രതികാരമാണ് എംബ്ല ഇത്തരത്തിൽ പ്രകടിപ്പിച്ചതെന്നും സൂചനയുണ്ട്. തിരക്കേറിയ ജീവിതത്തിനാൽ മക്കളെ മറന്ന് പോകുന്നവർക്കൊക്കെ ഒരു പാഠപുസ്തകമാണീ അനുഭവം. എംബ്ല റോമിലുണ്ടെന്നറിഞ്ഞ് അവളുടെ പിതാവായ 54കാരൻ ടാഹ് വോയും കുടുംബവും റോമിലെത്തി ഇവിടുത്തെ സ്വീഡിഷ് എംബസിയിൽ വച്ചാണ് മകളെ കണ്ടത്.മകളെ കണ്ടെ
റോമിലെ തെരുവുകളിൽ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിച്ച് അലഞ്ഞ് നടന്ന അജ്ഞാതയായ കൗമാരക്കാരിയായ പെൺകുട്ടി മെയ്മാസത്തിൽ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ വീട്ടിൽ നിന്നും കാണാതായ എംബ്ല ജൗഹോജാർവിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടുവെന്ന് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നുവല്ലോ.തങ്ങളുടെ മകൾ റോമിലുണ്ടെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ സ്വീകരിക്കാനായി റോമിൽ പറന്നെത്തിയെങ്കിലും അവരോട് ഒന്ന് ചിരിക്കാൻ പോലും എംബ്ല തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. തനിക്ക് അച്ഛനമ്മമാർക്കൊപ്പം വീട്ടിലേക്ക് പോകേണ്ടെന്നും ഇനി റോമിലെ തെരുവിന്റെ തണൽ മതിയെന്നുമാണ് പെൺകുട്ടി പ്രതികരിച്ചിരിക്കുന്നതത്രെ. തന്നെ ശ്രദ്ധിക്കാത്ത മാതാപിതാക്കളോടുള്ള പ്രതികാരമാണ് എംബ്ല ഇത്തരത്തിൽ പ്രകടിപ്പിച്ചതെന്നും സൂചനയുണ്ട്. തിരക്കേറിയ ജീവിതത്തിനാൽ മക്കളെ മറന്ന് പോകുന്നവർക്കൊക്കെ ഒരു പാഠപുസ്തകമാണീ അനുഭവം.
എംബ്ല റോമിലുണ്ടെന്നറിഞ്ഞ് അവളുടെ പിതാവായ 54കാരൻ ടാഹ് വോയും കുടുംബവും റോമിലെത്തി ഇവിടുത്തെ സ്വീഡിഷ് എംബസിയിൽ വച്ചാണ് മകളെ കണ്ടത്.മകളെ കണ്ടെത്തിയ വാർത്ത മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ വോയും കുടുംബവും സ്വീഡനിൽ നിന്നും റോമിലേക്കുള്ള ആദ്യ വിമാനത്തിൽ തന്നെ ഇന്നലെ കുതിച്ചെത്തുകയായിരുന്നു.ആറ് മാസങ്ങൾക്ക് ശേഷം അച്ഛനമ്മമാർ കാണാതായ മകളെ ആദ്യമായി കണ്ടെത്തിയത് അതിവൈകാരികമായിട്ടായിരുന്നു. എന്നാൽ തനിക്കവർക്കൊപ്പം പോകേണ്ടെന്നും ഇനിയുള്ള കാലം റോമിലെ തെരുവിൽ കഴിഞ്ഞാൽ മതിയെന്നും എംബ്ല തറപ്പിച്ച് പറഞ്ഞത് ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ മകളുടെ മാനസികനില താറുമാറായി അവൾ മറ്റൊരു വ്യക്തിയായി മാറിയതിനാലാണ് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നതെന്നാണ് ടാഹ് വോ പറയുന്നത്.
ഈ ഒരു സാഹചര്യത്തിൽ അവളെ ഇവിടെ നിന്നും നിർബന്ധിച്ച് കൊണ്ട് പോകുന്നത് പ്രയാസമേറിയ കാര്യമാണെങ്കിലും തങ്ങൾക്കവളെ സ്വീഡനിലേക്ക് കൊണ്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അസുഖബാധിതയായ തന്റെ മകളെ എങ്ങനെയാണ് ഇറ്റാലിയൻ അധികൃതർക്ക് തെരുവിലേക്ക് വിടാൻ സാധിച്ചതെന്ന് ഈ പിതാവ് ഹൃദയം പൊട്ടുന്ന വേദനയോടെ ചോദിക്കുന്നു.ആറ് മാസങ്ങൾക്ക് മുമ്പ് റോമിലെത്തി ഇവിടുത്തെ തെരുവുകളിൽ കഴിയുന്ന എംബ്ലയെ സോഷ്യൽ വർക്കർമാരാണ് എംബസിയിൽ എത്തിച്ചത്.കറുത്ത കാറിൽ നിന്നും മുഖം മറച്ചിറങ്ങിയ എംബ്ല അച്ഛനമമ്മമാരോട് തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു.മകളെ കാണാതായത് മുതൽ താൻ ഉറങ്ങുന്നത് കുറവാണെന്നാണ് പിതാവ് പ്രതികരിച്ചിരിക്കുന്നത്.തന്റെ മകൾക്ക് ആസ്‌പെർഗേർസ് സിൻഡ്രോം എന്ന രോഗമുണ്ടെന്നും ടാഹ് വോ വെളിപ്പെടുത്തിയിരുന്നു.
തന്റെ മകളെ മെയ്‌മാസത്തിൽ കാണാതാവുകയായിരുന്നുവെന്നും അവൾ ഇറ്റാലിയൻ ഭാഷ പഠിക്കാൻ വേണ്ടി ഇറ്റലിയിലേക്ക് പോയിരിക്കുകയാണെന്ന് തനിക്കറിയാമായിരുന്നുവെന്നാണ് പിതാവ് റോമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അവളെ കണ്ടെത്താൻ താൻ ആറ് മാസമായി ശ്രമിക്കുന്നുണ്ടെന്നും സ്വീഡനിലെ പൊലീസിന്റെ സഹായം തേടിയെങ്കിലും അവർ സഹായം നൽകിയില്ലെന്നും അദ്ദേഹം പറയുന്നു.എബ്ലയുടെ അമ്മയിൽ നിന്നും നീണ്ട 13 വർഷമായി വേർപെട്ടാണ് ഇദ്ദേഹം കഴിയുന്നത്.കഴിഞ്ഞ എട്ട് വർഷമായി മകൾ തനിക്കൊപ്പമാണ് കഴിയുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.ഇറ്റലിയിലേക്ക് പഠിക്കാൻ പോയതിന് ശേഷം മകളുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ടാഹ് വോ പറഞ്ഞു.
തട്ടിക്കൊണ്ട് പോയവരും തങ്ങളുടെ ഡാറ്റാബേസിലുള്ളവരുമായ ഏതാനും പെൺകുട്ടികളിൽ ആരെങ്കിലുമായിരിക്കും ഈ പെൺകുട്ടിയെന്നാണ് മിസിങ് പഴ്‌സൺസ് കാംപയിനർമാർ വെളിപ്പെടുത്തിയിരുന്നത്. 2007ൽ പോർച്ചുഗലിലെ പ്രായിയ ഡാ ലുസിൽ നിന്നും അപ്രത്യക്ഷയായ ബ്രിട്ടീഷ് പെൺകുട്ടിയായ മാഡ്ലെയിൻ മാക്കാൻ ആയിരിക്കാം ഈ പെൺകുട്ടിയെന്നും അവർ സൂചിപ്പിച്ചിരുന്നു.
മാഡ്ലെയിൻ മാക്കാന് പുറമെ ഇതിന് മുമ്പ് കാണാതായ നിരവധി പെൺകുട്ടികളുമായി മരിയയ്ക്ക് സാമ്യമുണ്ടെന്നാണ് ഇന്റർനെറ്റ് കാംപയിനർമാർ അഭിപ്രായപ്പെട്ടിരുന്നു. 2008ൽ മിച്ചിഗനിൽ നിന്നും തട്ടിക്കൊണ്ട് പോയ അമൻഡ അഡ്ലായ് , 2008ൽ ജർമനിയിൽ നിന്നും അപ്രത്യക്ഷയായ മരിയ ബ്രിഗിറ്റെ ഹെൻസെൽമാൻ, തുടങ്ങിയ പെൺകുട്ടികളുമായിട്ടാണ് മരിയയ്ക്ക് സാമ്യം കണ്ടെത്തിയിരുന്നു.