- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴക്കടൽ വിവാദത്തിൽ ഒന്നുമറിയില്ലെന്ന് സർക്കാർ പറയുന്നത് പച്ചക്കള്ളം; ഇഎംസിസിയുമായി സർക്കാർ ഒപ്പിട്ട ധാരണാപത്രം മന്ത്രിസഭയിൽ വെക്കാൻ ഫയൽ തുറന്നു; മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനുള്ള ശ്രമത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ പോളിങ് ബൂത്തിൽ തോൽവി ഭയന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാർ പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങൾ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ഓരോ ദിവസം ചെല്ലുംതോറും പുറത്തുവരുന്നു. വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് പോലും വെക്കാനിരിക്കയായിരുന്നു സർക്കാർ. അമേരിക്കൻ കമ്പനി ഇഎംസിസിയുമായി സർക്കാർ ഒപ്പിട്ട ധാരണാപത്രം തുടർനടപടികൾക്കായി മന്ത്രിസഭയ്ക്കു മുൻപാകെ സമർപ്പിക്കാൻ വ്യവസായവകുപ്പ് നടപടി തുടങ്ങിയിരുന്നുവെന്നു സർക്കാരിന്റെ ഇഫയൽ രേഖ വ്യക്തമാക്കുന്നു.
ഫെബ്രുവരി 19നാണു വ്യവസായ വകുപ്പ് ഫയൽ തുറന്നത്. പിറ്റേന്നു തന്നെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരിശോധിച്ചു പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി. ആഴക്കടൽ മത്സ്യബന്ധനപദ്ധതി സർക്കാരിന്റെ അറിവോടെയല്ലെന്നും ധാരണാപത്രത്തിന്മേൽ തുടർനടപടികളഴ്# എടുത്തില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാദം ശരിയല്ലെന്ന് ഇതോടെ വീണ്ടും വ്യക്തമായി. കുണ്ടറയിൽ കടുത്ത മത്സരം നേടിരുന്ന ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് അടക്കം തിരിച്ചടിയാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിഷ്ണുനാഥിൽ നിന്നും തോൽവി ഭീഷണി നേരിടുന്ന മേഴ്‌സിക്കുട്ടിയമ്മക്ക് മറ്റൊരു തിരിച്ചടിയായാണ് പുറത്തുവന്ന വിവരം.
അതേസമയം വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യത്തിൽ കൂടുതൽ ഇടപെടൽ നടത്തിയതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഫെബ്രുവരി 11നാണ് ഇഎംസിസി പ്രതിനിധികൾ സെക്രട്ടേറിയറ്റിലെത്തി മന്ത്രി ഇ.പി.ജയരാജനെ കണ്ടു ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം തേടി അപേക്ഷ നൽകിയത്. കൂടിക്കാഴ്ചയുടെ കാര്യം മന്ത്രി ആദ്യം നിഷേധിക്കുകയാണ് ഉണ്ടായത്. എന്നാൽ, ചിത്രങ്ങൾ അടക്കം പുറത്തുവന്നപ്പോൽ അതിൽ നിന്നും മലക്കം മറിയേണ്ടി വന്നു.
പിന്നീടാകട്ടെ, പലരും വന്നു കാണുമെന്നും ഇതിലൊന്നും നടപടിയെടുക്കാറില്ലെന്നും പറഞ്ഞു. രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തി ഇഎംസിസി പ്രതിനിധികളെ തന്റെയടുത്തേക്കു വിടുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു. എന്നാൽ ഇഎംസിസിയുടെ അപേക്ഷയിൽ വ്യവസായവകുപ്പ് അതിവേഗം നടപടിയെടുത്തുവെന്നാണു ഫയൽ സംബന്ധിച്ച രേഖകൾ വ്യക്തമാക്കുന്നത്.
വ്യവസായ വകുപ്പിലെ അസിസ്റ്റന്റ് അലക്‌സ് ജോസഫാണു ഫെബ്രുവരി 19ന് ഉച്ചയ്ക്ക് 3.30ന് ഇഎംസിസിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഫയൽ (നമ്പർഐഎൻഡിജെ1/39/2021) തുറന്നത്. തുടർന്നു സെക്ഷൻ ഓഫിസർ ആർ.കെ. ഷിബി, മന്ത്രി ഇ.പി. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവരും പരിശോധിച്ച ഫയൽ പിറ്റേന്നു പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവനു കൈമാറി.
ഇതിനിടെയാണ് പദ്ധതിക്കെതിരെ പ്രതിപക്ഷം ആരോപണമുന്നയിച്ചത്. 26നു മന്ത്രി ഇ.പി.ജയരാജൻ ഫയൽ പരിശോധിച്ച് കെ.ഇളങ്കോവനു കൈമാറിയിട്ടുണ്ടെന്നും രേഖയിൽ വ്യക്തമാണ്. ധാരണാപത്രം റദ്ദാക്കാൻ സർക്കാർ ഫെബ്രുവരി 24നു തീരുമാനിച്ചെങ്കിലും ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന കാര്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരണപത്രം റദ്ദാക്കിയത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നതിന് തെളിവുകൾ പുറത്തുവനവ്‌നിരുന്നു. കഴിഞ്ഞ മാസം 24 ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി നിർദ്ദേശം നൽകിയെന്നും 26 ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം.
കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകൾ പുറത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ