- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളംബിയയിൽ ഒരു നഗരത്തിൽ നിൽക്കാത്ത മഴ; ഇരുന്നൂറോളംപേർ കൊല്ലപ്പെട്ടു; അനേകംപേർ ഭവനരഹിതരായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ
ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. വെള്ളപൊക്കത്തിലും മണ്ണിടിച്ചിലും ഇരുന്നൂറിലധികം പേർ മരിച്ചു. 400 ലധികം പേരെ കാണാതായിട്ടുണ്ട്. ആയിരക്കണക്കിനു പേർക്കാണ് പ്രകൃതിദുരമ്തത്തിൽ പരിക്കേറ്റത്. ദക്ഷിണ കൊളംബിയയിലെ ചെറുനഗരമായ മൊക്കോവയിലാണ് കനത്ത മഴയെ തുടർന്ന് ദുരന്തമുണ്ടായത്. 40,000ൽ അധികം ആളുകൾ താമസിക്കുന്ന നഗരത്തിൽ നാലു ദിവസത്തോളമായി തോരാതെ മഴ പെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ആർദ്ധരാത്രിയോടെയാണ് ഇവിടെ മണ്ണിടിച്ചിലും ഉണ്ടായത്. നഗരം മുഴുവൻ തകർന്നു പോയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്. ദുരന്തം നേരിടുന്നതിന്റെ ഭാഗമായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്തോസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണ്ണിടിച്ചിലുണ്ടായതിനു സമീപമുള്ള ഗ്രാമങ്ങളും ദുരിതത്തിലാണ്. ദുരന്തം നേരിടുന്നതിനാ
ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം.
വെള്ളപൊക്കത്തിലും മണ്ണിടിച്ചിലും ഇരുന്നൂറിലധികം പേർ മരിച്ചു. 400 ലധികം പേരെ കാണാതായിട്ടുണ്ട്. ആയിരക്കണക്കിനു പേർക്കാണ് പ്രകൃതിദുരമ്തത്തിൽ പരിക്കേറ്റത്.
ദക്ഷിണ കൊളംബിയയിലെ ചെറുനഗരമായ മൊക്കോവയിലാണ് കനത്ത മഴയെ തുടർന്ന് ദുരന്തമുണ്ടായത്. 40,000ൽ അധികം ആളുകൾ താമസിക്കുന്ന നഗരത്തിൽ നാലു ദിവസത്തോളമായി തോരാതെ മഴ പെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ആർദ്ധരാത്രിയോടെയാണ് ഇവിടെ മണ്ണിടിച്ചിലും ഉണ്ടായത്. നഗരം മുഴുവൻ തകർന്നു പോയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്. ദുരന്തം നേരിടുന്നതിന്റെ ഭാഗമായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്തോസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണ്ണിടിച്ചിലുണ്ടായതിനു സമീപമുള്ള ഗ്രാമങ്ങളും ദുരിതത്തിലാണ്. ദുരന്തം നേരിടുന്നതിനായി അയൽരാജ്യങ്ങളുടെ സഹായവും കൊളംബിയ ആവശ്യപ്പെട്ടിട്ടുണ്ട്.