കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റേയും കാർഡിയോളജി വിഭാഗത്തിന്റേയും സം യുകതാഭിമുഖ്യത്തിൽ 'എമർജൻസി ലൈഫ് സപ്പോർട്ട് 2015' ദേശീയ സമ്മേളനം നടത്തി.  സമ്മേളനത്തിന്റെ ഉൽഘാടനം എമർജൻസി വിഭാഗം മേധാവി ഡോ:ഗിരീഷ്‌കുമാർ കെ.പി. ല്പഭദ്രദീപം കൊളുത്തി നിർവഹി ച്ചു.
    
അത്യാസന്നനിലയിലെത്തുന്ന ഹ്യദ്രോഗികൾക്ക്  അടിയന്തിര ജീവൻ രക്ഷാപ്രവർത്തനം  നടത്തുന്ന വിഷയത്തെക്കുറിച്ചാണ് സമ്മേളനത്തിൽ  ചർച്ചകളും പരിശീലനപരിപാടികളും നടത്തിയത്. പരിശീലന പരിപാടിയിൽ ദേശിയ തലത്തിൽ നിന്നുമുള്ള ഡോക്ടർമാർ, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റുഡന്റ്‌സ്, ഇന്റേൺസ്, എം ബി ബി എസ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു രോഗനിർണ്ണയം പെട്ടെന്നു നടത്തുന്നതിനും രോഗിക്കു പെട്ടെന്നു തന്നെ അടിയന്തിര വൈദ്യസഹായം നൽകുന്നതിനുമുള്ള കഴിവുകൾ യുവഡോക്ടർമാരിൽ വളർത്തിയെടുക്കുക യെന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ, അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ സിങ്ങ്, ബ്രഹ്മചാരി ഡോ:ജഗു, ബ്രഹ്മചാരിണി രഹ്ന, സൊസൈറ്റി ഓഫ് എമർജൻസി മെഡിസിൻ ഇന്ത്യ പ്രസിഡന്റ് ഡോ:ടി.എസ്.ശ്രീനാഥ് കുമാർ, എമർജൻസി വിഭാഗം മേധാവി ഡോ:ഗിരീഷ്‌കുമാർ കെ.പി.,  ഡോ:ശ്രീക്യഷ്ണൻ ടി.പി.,  ഡോ:അജിത് വി, എന്നിവർ ചടങ്ങിൽ സംസാരി ച്ചു