അബൂദാബി : ജീവകാരുണ്യ സേവന രംഗത്ത് കാഞ്ഞങ്ങാട്ടെ നിറസാന്നിധ്യങ്ങളും ബഹുഭൂരി പക്ഷമായി പ്രവാസികളും അംഗങ്ങളായ രണ്ട് ചാരിറ്റി കൂട്ടായ്മകൾ , ഹദിയ അതിഞ്ഞാലും ദയ ചാരിറ്റി അജാനൂർ കടപ്പുറവും സംയുക്തമായി പ്രവാസ ലോകത്ത് , യുഎഇയുടെ തലസ്ഥാന നഗരിയായ അബൂദാബി യിൽ 2018 മാർച്ച് 30 വെള്ളിയാഴ്ച എമിറേറ്റ്‌സ്‌കപ്പ് ' 18 സോക്കർ ലീഗിന് അരങ്ങൊരുക്കുകയായി.

അബുദാബി യുടെ ഹൃദയ ഭാഗത്തുള്ള ശെയ്ഖ് സുൽത്താൻ ബിൻ സായിദ് ഫുട്ബോൾ (യൂണിവേർസൽ ഹോസ്പിറ്റൽ ഗ്രൗണ്ട് ) സ്റ്റേഡിയമാണ് ടൂർണമെന്റിന് വേദിയാകുന്നത്, ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി ടൂർണമെന്റിന് തുടക്കം കുറിക്കും. ഏഴ്‌പേരടങ്ങുന്ന പതിനാറോളം ടീമുകൾ മത്സരിക്കാനെത്തുന്ന സോക്കർ ലീഗിൽ , ഇന്ത്യയിലെതന്നെ ക്ലബ് ഫുട്ബോൾ ടൂർണമെന്റുകളിലെ മികച്ച താരങ്ങളെ അണി നിരത്തി കൊണ്ടാണ്ഓരോ ടീമും മത്സരത്തിൽ മാറ്റാരുയ്ക്കാൻ എത്തുക.

കേരളത്തിലെ തന്നെ ഒട്ടുമിക്കഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിലും കളി നിയന്ത്രിച്ച് തഴക്കമുള്ള കേരളാ റഫറീസ്അസ്സോസിയേഷൻ സംസ്ഥാന കൗൺസിലംഗം പിഎംഎ റഹ്മാൻ പള്ളിക്കര മുഖ്യ റഫറിയായും റഫീഖ്ഹദ്ദാദ് സഹ റഫറിയായും കളി നിയന്ത്രിക്കാനെത്തും.എമിറേറ്റ്‌സ് കപ്പ് '18 വേദിയെ ധന്യമാക്കി വിശിഷ്ട വ്യക്തിത്വങ്ങളും പ്രവാസി വ്യവസായ പ്രമുഖരും വേദിയിൽഅണിനിരക്കും.

ഇടക്കാലത്ത് വിട്ട് പിരിഞ്ഞ ഹദിയ അതിഞ്ഞാലിന്റെ സജീവ സാന്നിധ്യം മർഹും പി.വിഅബ്ദുൽ ബഷീർ , പാലായി അന്തുമായി ഹാജി എന്നിവരുടെ നാമദേയത്തിലുള്ള സ്മാരകട്രോഫികളും കാഷ് അവാർഡുകളുമാണ് വിജയികൾക്ക് സമ്മാനമായി നൽകുക , കൂടാതെകാൽപന്തു കളിയെ ജീവവായു പോലെ പ്രണയിച്ച കാഞ്ഞങ്ങാട്ടെ എന്നല്ല മലബാറിലെ തന്നെഎല്ലാവരും ഫുട്ബോൾ എന്ന് പറയുമ്പോൾ എന്നും ഓർക്കുന്ന നാമമായ കൂൾഡ്രിങ്‌സ്അബ്ദുൽ ഖാദർ എന്ന സീഡി ഖാദറിച്ചയുടെ നാമദേയത്തിലുള്ള ആദരവുകൾ വേദിയിൽ വെച്ച്കാഞ്ഞങ്ങാട്ടെ മികച്ച നാല് പഴയകാല താരങ്ങൾക്ക് നൽകി ആദരിക്കും.

സോക്കർ ലീഗിന്റെ നടത്തിപ്പിനായി എംഎം നാസർ ചെയർമാനും പിഎം ഫാറൂഖ് കൺവീനറുംഖാലിദ് അറബിക്കാടത്ത് ട്രെഷററുമായി വലിയ സ്വാഗത സംഘ കമ്മിറ്റി തന്നെയാണ് മത്സരനഗരിയായ അബൂദാബിയിൽ രൂപം കൊടുത്തിട്ടുള്ളത്. ഇതിനോടകം തന്നെ സോക്കർ ലീഗിൽമാറ്റുരയ്ക്കാൻ എത്തുന്ന പതിനാറോളം ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞു.സോക്കർ ലീഗിന്റെ വൻ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ തന്നെയാണ് സംഘാടകർചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

കാഞ്ഞങ്ങാട് പ്രസ്‌ക്ലബിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ഹദിയ ചെയർമാൻഎംബിഎം അഷ്റഫ് , എമിറേറ്റ്‌സ് കപ്പ് ജനറൽ കൺവീനർ പിഎം ഫാറൂഖ് അബൂദാബി ,മുഖ്യരക്ഷാധികാരികളായ പിഎം ഹസൈനാർ, മൂലക്കാടത്ത് ഹമീദ് ഹാജി , യൂവി ബഷീർ , പിഎംസിദ്ദിഖ് അജാനൂർ കടപ്പുറം , പിഎം ഗഫൂർ അജാനൂർ കടപ്പുറം , പിഎം ശുക്കൂർകോയാപ്പള്ളി , പിഎം ഫൈസൽ അതിഞ്ഞാൽ , ജാഫർ കാഞ്ഞിരായിൽ എന്നിവർ പങ്കെടുത്തു.