- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഓണത്തിന്റെ സ്വാദ് നൽകി പഴങ്ങളും പച്ചക്കറികളും പൂക്കളുമായി പറന്നിറങ്ങി എമിറേറ്റ്‌സ് സ്കൈ കാർഗോ
കൊച്ചി: കോവിഡ്-19 മഹാമാരി കാരണം ഓണാഘോഷങ്ങൾ ഈ വർഷം താരതമ്യേന കുറവായിരുന്നെങ്കിലും, കേരളത്തിൽ നിന്നും നിരവധി ഫ്രയ്റ്റർ സർവീസുകൾ ആണ് എമിറേറ്റ്‌സ് സ്‌കൈകാർഗോ ഉത്സവ സീസണിലെ ഡിമാൻഡ് കാരണം നടപ്പിലാക്കിയത്. പഴങ്ങളും, പച്ചക്കറികളും, പൂക്കളുമായി ആണ് നിരവധി അധിക സർവീസുകൾ ഓണക്കാലത്തോടനുബന്ധിച്ച് എമിറേറ്റ്‌സ് നടപ്പിലാക്കിയത്. യാത്ര വിലക്കുകൾ നിലനിൽക്കുന്നതിനാൽ നാട്ടിലേക്ക് യാത്ര ചെയ്ത് ഓണം ആഘോഷിക്കാൻ ആകാത്ത പ്രവാസികൾക്ക് ഈ കാർഗോ സർവീസുകൾ ആശ്വാസമായി. ഇവയുടെ ലഭ്യത ഉറപ്പാക്കുവാനായി ഓഗസ്റ്റ് 20നും 30നും മദ്ധ്യേ കൊച്ചിയിൽ നിന്നും അധികമായി ഒൻപത് കാർഗോ ഫ്‌ളൈറ്റുകളും, തിരുവനന്തപുരത്ത് നിന്നും എട്ട് കാർഗോ സർവീസുകളും ആണ് എമിറേറ്റ്‌സ് സ്‌കൈകാർഗോ യൂ.എ.ഇ., ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ, യൂ.കെ., ഫ്രാൻസ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയത്.
Next Story