- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തിര കോവിഡ്-19 ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് എമിറേറ്റ്‌സ് ഇന്ത്യ ഹ്യുമാനിറ്റേറിയൻ എയർബ്രിഡ്ജിന് തുടക്കം
ഇന്ത്യയിലെ ഗുരുതരമായ കോവിഡ്-19 സാഹചര്യംനിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ പിന്തുണയ്ക്കുന്നതിനായിഅടിയന്തിര മെഡിക്കൽ, ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് ദുബായിക്കുംഇന്ത്യയ്ക്കും മദ്ധ്യെ എമിറേറ്റ്‌സ് ഒരു ഹ്യുമാനിറ്റേറിയൻ എയർബ്രിഡ്ജ്സജ്ജീകരിച്ചിരിക്കുന്നു.
ദുരിതാശ്വാസ വസ്തുകൾ ആവശ്യമുള്ളിടത്ത് സത്വരം എത്തിക്കുന്നതിന് അന്താരാഷ്ട്ര
സർക്കാറിതര സംഘടനകളെ സഹായിക്കുന്നതിനായി എമിറേറ്റ്‌സ് ഇന്ത്യയിലെ ഒമ്പത്
നഗരങ്ങളിലേക്കുള്ള അതിന്റെ എല്ലാ വിമാനങ്ങളിലും ലഭ്യമായിരിക്കുന്നതിന്റെ
അടിസ്ഥാനത്തിൽ അവയുടെ കാർഗോ ശേഷി സൗജന്യമായി വാഗ്ദാനം ചെയ്യുന്നതാണ്.
കഴിഞ്ഞ ആഴ്‌ച്ചകളിൽ, എമിറേറ്റ്‌സ് സ്‌കൈകാർഗോ, ഷെഡ്യൂൾഡ് വിമാനങ്ങളിലും ചാർട്ടർ
വിമാനങ്ങളിലും ഔഷധങ്ങളും മെഡിക്കൽ ഉപകരണങ്ങളും ഇതിനോടകം തന്നെ
എത്തിച്ചുവരുന്നുണ്ട്. ഏറ്റവും പുതിയ എയർബ്രിഡ്ജ് സംരംഭം ഇന്ത്യയ്ക്കും, എൻ.ജി.ഒ.
സമൂഹത്തിനുമുള്ള എമിറേറ്റ്‌സിന്റെ പിന്തുണയെ അടുത്ത തലത്തിലേക്ക് എത്തിക്കുന്നു.
എമിറേറ്റ്‌സ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായി ഹിസ് ഹൈനസ് അഹ്‌മദ് ബിൻ സയീദ്
അൽ മഹ്തൂം, പറഞ്ഞു:
ലെ ഞങ്ങളുടെ ആദ്യ ഫ്‌ളൈറ്റുകൾ മുതൽ ഇന്ത്യയുംഎമിറേറ്റ്‌സും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഇന്ത്യൻ ജനതയോടൊപ്പംനിലകൊള്ളുന്നു. ഇന്ത്യയെ വീണ്ടും പഴയ നിലയിലാക്കുന്നതിൽ സഹായിക്കുന്നതിന്ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നതാണ്. മനുഷ്യത്വപരമായ ദുരിതാശ്വാസയത്‌നങ്ങളിൽ എമിറേറ്റ്‌സിന് ധാരാളം അനുഭവസമ്പത്തുണ്ട്. ഇന്ത്യയിലെ 9ലക്ഷ്യസ്ഥാനങ്ങളിലേക്ക് 95 പ്രതിവാര ഫ്‌ളൈറ്റുകളുള്ളതിനാൽ ദുരിതാശ്വാസസാമഗ്രികൾക്കായി ഞങ്ങൾ ക്രമമായതും ആശ്രയിക്കാവുന്നതുമായ വൈഡ്‌ബോഡി ശേഷിവാഗ്ദാനം ചെയ്യുന്നതാണ്. ദുബായിലെ ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ സിറ്റിലോകത്തിലെ ഏറ്റവും വലിയ ദുരന്ത നിവാരണ ഹബ്ബാണ്. അടിയന്തിര മെഡിക്കൽസപ്ലൈകളുടെ നീക്കം സുഗമമാക്കുന്നതിന് ഞങ്ങൾ അവരോടു ചേർന്നുപ്രവർത്തിക്കുന്നതാണ്.
എമിറേറ്റ്‌സ് ഇന്ത്യ ഹ്യുമാനിറ്റേറിയൻ എയർബ്രിഡ്ജിന്റെ ഭാഗമായി അയയ്ക്കുന്ന ആദ്യ
ഷിപ്‌മെന്റ് ഡെൽഹിയിലേക്കുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്.ഒ.)യിൽ നിന്നുള്ള
12 ടണ്ണിലേറെ വരുന്ന വിവിധോദ്ദേശ്യ ടെന്റുകളുടെ ഒരു കൺസൈന്മെന്റാണ്. ഇതിന്
ഏകോപനമേകുന്നത് ദുബായിലെ ഐ.എച്.സി. ആണ്.ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ സിറ്റിയുടെ സിഇഒ. ആയ ഗിയുസെപ്പെ സാബ,പറഞ്ഞു: ''ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദാണ് ഇന്റർനാഷണൽഹ്യുമാനിറ്റേറിയൻ സിറ്റി നിർമ്മിച്ചത്. അതിനാൽ ദുബായിക്ക് മനുഷ്യത്വപരമായഏജൻസികളുമായുള്ള ഏകോപനത്തിൽ ലോകത്തെമ്പാടുമുള്ള ആവശ്യത്തിലായിരിക്കുന്നസമൂഹങ്ങളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് സാധിക്കുന്നു.
അടിയന്തിരമെഡിക്കൽ, ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് എമിറേറ്റ്‌സ് സ്‌കൈകാർഗോ,ദുബായിയുടെ ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ സിറ്റി, യു.എൻ. ഏജൻസികൾഎന്നിവയുടെ സഹായത്തോടെ ദുബായിക്കും ഇന്ത്യയ്ക്കും ഇടയിൽ ഹ്യുമാനിറ്റേറിയൻഎയർബ്രിഡ്ജിന്റെ സൃഷ്ടി, ഐ.എച്.സി.യെ സംബന്ധിച്ച് ഹിസ് ഹൈനസ് ഷെയ്ഖ്മുഹമ്മദ് ബിൻ റാഷിദിന്റെ ദർശനം പ്രാവർത്തികമാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.കഴിഞ്ഞ വർഷം ആഗോളതലത്തിലുള്ള മനുഷ്യത്വപരമായ പ്രതികരണത്തിന് നിലവാരംസജ്ജമാക്കിക്കൊണ്ട് ദുബായിലെ ഐ.എച്.സി.യിൽ നിന്ന് 1,292 ഷിപ്‌മെന്റുകൾഅയച്ചിരുന്നു. ആവശ്യത്തിന്റെ ഈ സമയത്ത് ദുബായിക്കും ഇന്ത്യയ്ക്കും ഇടയിൽ ഈഹ്യുമാനിറ്റേറിയൻ എയർബ്രിഡ്ജ് ഒരുക്കുന്നതിൽ ഐ.എച്.സി.യുടെ പങ്കാളിയായഎമിറേറ്റ്‌സ് സ്‌കൈകാർഗോയുടെ മഹത്തായ യത്‌നങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു.
എമിറേറ്റ്‌സിന്റെ ഫ്രൈറ്റ് ഡിവിഷന് ഐ.എച്.സി.യുമായുള്ള അടുത്ത പങ്കാളിത്തം,പ്രകൃതി ദുരന്തങ്ങളാലും മറ്റ് പ്രതിസന്ധികളാലും കഷ്ടത്തിലായ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സമൂഹങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിലൂടെ നിരവധിവർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്തപ്പെട്ടിട്ടുള്ളതാണ്. എയർബ്രിഡ്ജ് മുഖേനഇന്ത്യയിലേക്ക് ദുരിതാശ്വാസ യത്‌നങ്ങൾ എത്തിക്കുന്നതിൽ എമിറേറ്റ്‌സ് സ്‌കൈകാർഗോഎ.എച്.സി.യെ പിന്തുണയ്ക്കുന്നതാണ്.2020 ഓഗസ്റ്റ് മാസത്തിലെ പോർട്ട് ഓഫ് ബേറൂട്ട് ദുരന്തത്തെ തുടർന്ന്, ദുരിതാശ്വാസയത്‌നങ്ങളിൽ സഹായിക്കുന്നതിനായി ലെബനോനിലേക്ക് ഒരു എയർബ്രിഡ്ജ്സജ്ജമാക്കുന്നതിനും എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ ലോജിസ്റ്റിക്‌സിലുള്ള അതിന്റെവൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തിയിരുന്നു. കോവിഡ്-19 മഹാമാരിയെ ചെറുക്കുന്നതിൽലോകത്തെമ്പാടുമുള്ള വിപണികളെ സഹായിക്കുന്നതിനുള്ള ഏവിയേഷൻ, എയർ കാർഗോവ്യവസായത്തിന്റെ യത്‌നങ്ങൾക്ക് എമിറേറ്റ്‌സ് നേതൃത്വം നല്കിയിരുന്നു.
ബോയിങ് 777-300ഇ.ആർ. യാത്രാ വിമാനങ്ങളിലെ ഇക്കോണമി ക്ലാസ്സിൽ നിന്ന് സീറ്റുകൾ ഇളക്കിമാറ്റിനവീകരിച്ച മിനി ഫ്രൈറ്ററുകൾ മുഖേന അതിന്റെ ബിസിനസ്സ് മാതൃക സത്വരംഅനുരൂപപ്പെടുത്തിയും അധിക കാർഗോ ശേഷി അവതരിപ്പിച്ചും കഴിഞ്ഞ വർഷം എയർകാർഗോ കാരിയർ അടിയന്തിരമായി ആവശ്യമുള്ള പി.പി.ഇ.യും മറ്റ് മെഡിക്കൽസാമഗ്രികളും ആറ് ഭൂഖണ്ഡങ്ങളിലേക്കും എത്തിക്കുന്നതിൽ സഹായിച്ചിരുന്നു; ഇതിനുപുറമെ അടിയന്തിരമായി ആവശ്യമുള്ള സാമഗ്രികൾ എത്തിക്കുന്നതിനായി യാത്രാവിമാനങ്ങൾക്കുള്ളിൽ സീറ്റുകളിലും ഓവർഹെഡ് ബിന്നുകളിലും കാർഗോ ലോഡ്ചെയ്യുകയും ചെയ്തിരുന്നു.
കൂടാതെ, ദുബായിലൂടെ വികസ്വര രാഷ്ട്രങ്ങൾക്ക് സത്വരമായി കോവിഡ്-19 വാക്‌സിനുകൾ
എത്തിക്കുന്നതിനായി ദുബായ് വാക്‌സിൻ ലോജിസ്റ്റിക്‌സ് അലയൻസ് മുഖേന യുനിസെഫ്,
ദുബായിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുമൊത്തും എമിറേറ്റ്‌സ് സ്‌കൈകാർഗോ
പങ്കാളിത്തലേർപ്പെട്ടിട്ടുണ്ട്. ഇതേവരെ, 60 ദശലക്ഷത്തിലേറെ ഡോസ് കോവിഡ്-19
വാക്‌സിനുകൾ എമിറേറ്റ്‌സ് വിമാനങ്ങളിൽ കൊണ്ടുപോയിട്ടുണ്ട്, ഇത് ലോകത്തിന്റെ
വിവിധ ഭാഗങ്ങളിൽ നല്കിയ എല്ലാ കോവിഡ്-19 വാക്‌സിനുകളുടെയും ഏകദേശം 20ൽ 1ന്
തുല്യമാണ്.ആറ് ഭൂഖണ്ഡങ്ങളിലായുള്ള ഏകദേശം 140 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള അതിന്റെ
ഷെഡ്യൂൾഡ് കാർഗോ ഫ്‌ളൈറ്റുകൾ മുഖേന, മെഡിക്കൽ സാമഗ്രികളും ഭക്ഷണവും
പോലെയുള്ള അവശ്യ വസ്തുക്കൾക്കുള്ള ധാരമുറിയാത്ത സപ്ലൈ ചെയിനുകൾ എമിറേറ്റ്‌സ്
നിലനിർത്തിവരുന്നു.