- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ കത്തി അമർന്ന വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും 7000 ഡോളർ വീതം എമിറേറ്റ്‌സ് നൽകും; 2000 ഡോളർ നഷ്ടപ്പെട്ട ലഗേജിനായും 5000 ഡോളർ നഷ്ടപരിഹാരവുമായി; യാത്ര ചെയ്തതിന്റെ രേഖകളുമായി ബന്ധപ്പെടുക
ദുബായ്: ദുബായ് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ പ്രയാസപ്പെട്ട എല്ലാ യാത്രികർക്കും എമിറേറ്റ്‌സ് എയർലൈൻസ് ഏഴായിരം അമേരിക്കൻ ഡോളർ (ഏകദേശം 4.67 ലക്ഷം രൂപ)വീതം നഷ്ടപരിഹാരം നൽകും. കഴിഞ്ഞ ബുധനാഴ്ചയാണ് ദുരന്തം ഉണ്ടായത്. യാത്രികരുടെ സാധനങ്ങൾ നഷ്ടപ്പെട്ടതിന് രണ്ടായിരം ഡോളറാണ് (ഏകദേശം 1.33 ലക്ഷം രൂപ) വിമാനക്കമ്പനി കണക്കാക്കിയിരിക്കുന്നത്. അപകടത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആൾക്കും അയ്യായിരം ഡോളർ (ഏകദേശം 3.33 ലക്ഷംരൂപ) വീതവും നൽകും. ഇതുസംബന്ധിച്ച് അന്ന് വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രികനും എമിറേറ്റ്‌സ് സന്ദേശം അയച്ചുകഴിഞ്ഞു. അന്ന് യാത്രചെയ്ത രേഖകളും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് പണം അയച്ചുകൊടുക്കുന്നതാണെന്നും എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഈ തുക ഉടൻ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനായിരുന്നു തിരുവനന്തപുരത്തുനിന്നു ദുബായിലേക്ക് 300 യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനം ക്രാഷ്‌ലാൻഡ് ചെയ്തു തീ
ദുബായ്: ദുബായ് വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ പ്രയാസപ്പെട്ട എല്ലാ യാത്രികർക്കും എമിറേറ്റ്‌സ് എയർലൈൻസ് ഏഴായിരം അമേരിക്കൻ ഡോളർ (ഏകദേശം 4.67 ലക്ഷം രൂപ)വീതം നഷ്ടപരിഹാരം നൽകും. കഴിഞ്ഞ ബുധനാഴ്ചയാണ് ദുരന്തം ഉണ്ടായത്.
യാത്രികരുടെ സാധനങ്ങൾ നഷ്ടപ്പെട്ടതിന് രണ്ടായിരം ഡോളറാണ് (ഏകദേശം 1.33 ലക്ഷം രൂപ) വിമാനക്കമ്പനി കണക്കാക്കിയിരിക്കുന്നത്. അപകടത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷത്തിനും സമയനഷ്ടത്തിനുമായി ഓരോ ആൾക്കും അയ്യായിരം ഡോളർ (ഏകദേശം 3.33 ലക്ഷംരൂപ) വീതവും നൽകും. ഇതുസംബന്ധിച്ച് അന്ന് വിമാനത്തിലുണ്ടായിരുന്ന ഓരോ യാത്രികനും എമിറേറ്റ്‌സ് സന്ദേശം അയച്ചുകഴിഞ്ഞു. അന്ന് യാത്രചെയ്ത രേഖകളും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് പണം അയച്ചുകൊടുക്കുന്നതാണെന്നും എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ഈ തുക ഉടൻ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനായിരുന്നു തിരുവനന്തപുരത്തുനിന്നു ദുബായിലേക്ക് 300 യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനം ക്രാഷ്‌ലാൻഡ് ചെയ്തു തീപിടിച്ചത്. തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്. യാത്രക്കാരുടെ ബാഗേജുകൾ പൂർണമായി കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.