- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേസർ രശ്മികൾ വിമാന സുരക്ഷയുടെ ഉറക്കം കെടുത്തുന്നു; ഹീത്രുവിലേക്ക് പറന്ന എമിറേറ്റ്സിന് നേരെയുണ്ടായ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
യുകെയിൽ വിമാനങ്ങൾക്ക് നേരെയുണ്ടാകുന്ന ലേസർ രശ്മി ആക്രമണം പതിവ് സംഭവമാവുകയാണ്. ലേസർ രശ്മികൾ വിമാനസുരക്ഷയുടെ ഉറക്കം കെടുത്തുകയുമാണ്. ഹീത്രുവിലേക്ക് പറന്ന എമിറേറ്റ്സ് വിമാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഹെർട്ട്ഫോർഡ്ഷെയറിന് മുകളിലൂടെ പറക്കുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിന് നേരെ ലേസർ രശ്മി അടിച്ചതിനെ തുടർന്ന് കനത്ത സുരക്ഷാഭീഷണി ഉണ്ടായതിനെ തുടർന്ന് അത് അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. പച്ച ലേസർ ലൈറ്റ് വിമാനത്തിന് നേരെ ആരോ നേരിട്ടടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നവംബർ 16ന് രാത്രി 7.55ന് ബുഷെയിലെ ദി അവന്യൂവിനടുത്ത് വച്ചാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിന് നേരെ ഓഗസ്റ്റിൽ ലേസർ ബീം ആക്രമണം ഉണ്ടായതിന് ശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലേസർ രശ്മികൾ അടിച്ചെങ്കിലും എമിറേറ്റ്സ് വിമാനം അതിന്റെ മാർഗം മാറ്റിയില്ലെന്നാണ് ഹെർട്ട്ഫോർഡ്ഷെയർ പൊലീസിലെ ഇൻസ്പെക്ടറായ പീറ്റർ എഡ് വാർഡ്സ് വെ
യുകെയിൽ വിമാനങ്ങൾക്ക് നേരെയുണ്ടാകുന്ന ലേസർ രശ്മി ആക്രമണം പതിവ് സംഭവമാവുകയാണ്. ലേസർ രശ്മികൾ വിമാനസുരക്ഷയുടെ ഉറക്കം കെടുത്തുകയുമാണ്. ഹീത്രുവിലേക്ക് പറന്ന എമിറേറ്റ്സ് വിമാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഹെർട്ട്ഫോർഡ്ഷെയറിന് മുകളിലൂടെ പറക്കുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിന് നേരെ ലേസർ രശ്മി അടിച്ചതിനെ തുടർന്ന് കനത്ത സുരക്ഷാഭീഷണി ഉണ്ടായതിനെ തുടർന്ന് അത് അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. പച്ച ലേസർ ലൈറ്റ് വിമാനത്തിന് നേരെ ആരോ നേരിട്ടടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നവംബർ 16ന് രാത്രി 7.55ന് ബുഷെയിലെ ദി അവന്യൂവിനടുത്ത് വച്ചാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിന് നേരെ ഓഗസ്റ്റിൽ ലേസർ ബീം ആക്രമണം ഉണ്ടായതിന് ശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലേസർ രശ്മികൾ അടിച്ചെങ്കിലും എമിറേറ്റ്സ് വിമാനം അതിന്റെ മാർഗം മാറ്റിയില്ലെന്നാണ് ഹെർട്ട്ഫോർഡ്ഷെയർ പൊലീസിലെ ഇൻസ്പെക്ടറായ പീറ്റർ എഡ് വാർഡ്സ് വെളിപ്പെടുത്തുന്നത്.ഇത് വളരെ ഗൗരവകരമായ കുറ്റമാണെന്നും വൻ പ്രത്യാഘാതമുണ്ടാക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകൾ ലഭിക്കുന്നവർ അത് പൊലീസിനോട് വെളിപ്പെടുത്തി അന്വേഷണത്തെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 101 നമ്പറിലാണ് പൊലീസിനെ വിളിക്കേണ്ടത്. ഫോൺ വിളിക്കുമ്പോൾ ക്രൈം റഫറൻസ് നമ്പറായ J2/16/1399, പരാമർശിക്കണം. അല്ലെങ്കിൽ പേര് വെളിപ്പെടുത്താതെ ക്രൈംസ്റ്റോപ്പേർസ് നമ്പറായ 0800 555 111 ൽ വിളിക്കുകയോ അല്ലെങ്കിൽ www.crimestoppers-uk.org എന്ന വെബ്സൈറ്റിലൂടെയും വിവരങ്ങൾ രേഖപ്പെടുത്താം.
വിമാനങ്ങൾക്ക് നേരെയുള്ള ലേസർ രശ്മികൾ പൈലറ്റുമാരെ ബുദ്ധിമുട്ടിലാക്കുമെന്നും ടേക്ക് ഓഫ്, ലാൻഡിങ് പോലുള്ള നിർണായകമായ സന്ദർഭങ്ങളിൽ അവരുടെ ശ്രദ്ധ വഴിവിട്ട് പോയി വൻ അപകടങ്ങളുണ്ടാക്കുമെന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. 12 മാസങ്ങൾക്കിടെ യുകെയിൽ 1500 വിമാനങ്ങൾ ലേസർ ഭീഷണികൾക്കിരകളായിരുന്നുവെന്നാണ് കഴിഞ്ഞ ഏപ്രിലിൽ വിദഗ്ദ്ധർ വെളിപ്പെടുത്തിയിരുന്നത്. ഒരു ദിവസം ശരാശരി ഇത്തരത്തിലുള്ള 4 ആക്രമണങ്ങൾ യുകെയിൽ നടക്കുന്നുവെന്നാണ് ബ്രിട്ടീഷ് ജേർണൽ ഓഫ് ഓഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയൽ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഹീത്രുവിലാണ് യുകെയിലെ മറ്റേത് വിമാനത്താവളത്തിലേക്കാളും ലേസർ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് സിവിൽ ഏവിയേഷൻ അഥോറിറ്റിയിൽ നിന്നുമുള്ള കണക്കുകൾ വെളിപ്പെടുത്തുന്നത്. അതായത് 2015ൽ ഇവിടെ 121 ആക്രമണങ്ങളാണുണ്ടായിരിക്കുന്നത്. അതിന് മുമ്പത്തെ വർഷം ഇത് 168 ആയിരുന്നു. ഇക്കാര്യത്തിൽ ബെർമിങ്ഹാം ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇവിടെ 94 സംഭവങ്ങളും മാഞ്ചസ്റ്ററിൽ 93 സംഭവങ്ങളുമാണ് അരങ്ങേറിയത്.
വിമാനത്തിന് നേരെ ലേസർ രശ്മി അടിക്കുന്നത് യുകെയിൽ ഒരു ക്രിമിനൽ കുറ്റമാണ്. ഇതിനെ തുടർന്ന് അഞ്ച് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. ഇതിനെ നിയന്ത്രിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ അഥവാ ബാൽപ ആവശ്യപ്പെടുന്നത്. ഇത്തരം ലേസറുകൾ നിരോധിക്കണമെന്നും ബാൽപ ആവശ്യപ്പെടുന്നു. മാരക ആയുധങ്ങൾ കൈയിൽ വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമം പോലുള്ളവ ഇവയുടെ കാര്യത്തിലും നടപ്പിലാക്കണമെന്നും പൈലറ്റുമാർ പറയുന്നു. ലേസറുണ്ടെന്ന് സംശയമുള്ളവരെ പരിശോധിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകണമെന്ന ആവശ്യവും ശക്തമാണ്. ഇത്തരക്കാരെ എളുപ്പത്തിൽ അറസ്റ്റ് ചെയ്യുന്നതിനുള്ള സാഹചര്യവും ഒരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.