- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലരയ്ക്ക് പോകാൻ ചെക്ക്ഇൻ ചെയ്ത വിമാന പത്തരയായിട്ടും അനങ്ങിയില്ല; പത്തരയ്ക്ക് പുറപ്പെടാൻ ഒരുങ്ങിയ രണ്ടാമത്തെ വിമാനം മുൻപോട്ട് നീങ്ങിയത് തടഞ്ഞ് യാത്രക്കാർ; ഇന്നലെ പ്രവാസി മലയാളികൾ എമിറേറ്റ്സിനെ വെല്ലുവിളിച്ചത് ഇങ്ങനെ
തിരുവനന്തപുരം: ബസ് തടഞ്ഞു പ്രതിഷേധിക്കുന്നത് മലയാളികൾക്ക് ഒരു ശീലമാണ്. എന്നാൽ, വിമാനം തടഞ്ഞു പ്രതിഷേധിക്കുക എന്ന് കേട്ടിട്ടുണ്ടോ? അതിന് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നത്. തടഞ്ഞതാകട്ടെ ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ വിമാനവും ആയിരുന്നു. സമരം ചെയ്യാൻ മലയാളി ഇറങ്ങിത്തിരിച്ചാൽ ലോകത്തെ ഏതുകൊമ്പന
തിരുവനന്തപുരം: ബസ് തടഞ്ഞു പ്രതിഷേധിക്കുന്നത് മലയാളികൾക്ക് ഒരു ശീലമാണ്. എന്നാൽ, വിമാനം തടഞ്ഞു പ്രതിഷേധിക്കുക എന്ന് കേട്ടിട്ടുണ്ടോ? അതിന് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നത്. തടഞ്ഞതാകട്ടെ ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ വിമാനവും ആയിരുന്നു. സമരം ചെയ്യാൻ മലയാളി ഇറങ്ങിത്തിരിച്ചാൽ ലോകത്തെ ഏതുകൊമ്പനായാലും പ്രശ്‌നമല്ലെന്നതിന്റെ തെളിവ് കൂടിയായി ഈ സംഭവം.
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്‌സ് വിമാനം വൈകിയതിൽ യാത്രക്കാർക്ക് പ്രതിഷേധിച്ചത്. വിമാനത്താവള അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് യാത്രക്കാർ എമിറേറ്റ്‌സിന്റെ തന്നെ മറ്റൊരു സർവീസ് തടസപ്പെടുത്തിയത്. രാവിലെ 4.35ന്റെ തിരുവനന്തപുരം -ദുബായ് എമിറേറ്റ്‌സ് വിമാനത്തിന്റെ യാത്രയാണ് അനിശ്ചിതമായി വൈകിയത്.
മുന്നൂറോളം യാത്രക്കാരായിരുന്നു ദുബായിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിനായി കാത്തിരുന്നത്. അതിരാവിലെ കൈക്കുഞ്ഞുങ്ങളുമായി വരെ എത്തിയവർ ഉണ്ടായിരുന്നു. യാത്ര ചെയ്യാൻ വേണ്ടി യാത്രക്കാർ ചെക്കിൻ കഴിഞ്ഞ് രാവിലെ നാലു മണിക്കാണ് രാജ്യാന്തര ടെർമിനലിനുള്ളിൽ പ്രവേശിച്ചവരായിരുന്നു ഇവർ. വിമാനത്തിനായി കാത്തിരുന്നവരെ നാല് തേടി പിന്നീട് ഒരു അറിയിപ്പാണ് ഉണ്ടായത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചപ്പോൾ സമയം 8 മണി കഴിഞ്ഞിരുന്നു.
ഇതോടെ യാത്രക്കാരുടെ ക്ഷമ നശിക്കുകയായിരുന്നു സാങ്കേതിക തകരാറാണെന്ന് അറിയിച്ച അധികൃതർ 10.30നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ യാത്ര തരപ്പെടുത്താമെന്ന് പറഞ്ഞു. ഇതും യാത്രക്കാർ പ്രതിഷേധിച്ചപ്പോൾ മാത്രമായിരുന്നു ഈ അറിയിപ്പ്. എന്നാൽ ആറ് മണിക്കൂറിലേറെ കാത്തിരുന്ന വിമാനയാത്രക്കാരെ തഴഞ്ഞ് മറ്റ് യാത്രക്കാരെ ഈ വിമാനത്തിലേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് യാത്രക്കാർ പ്രതിഷേധിച്ചത്. വിമാനം തടയുകയായിരുന്നു യാത്രക്കാർ ചെയ്തത്. എന്നാൽ എമിറേറ്റ് വിമാന ജീവനക്കാർ യാത്രക്കാരെ ശാന്തരാക്കിയതോടെയാണ് പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം ഉണ്ടായത്.
എമിറ്റേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരുടെ ദുബൈയിൽ നിന്നുള്ള കണക്ഷൻ ഫൈ്‌ളറ്റും ഇതോടെ മുടങ്ങിയിട്ടുണ്ട്. യാത്ര തടസപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും നൽകാൻ അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഇതാദ്യമായല്ല തിരുവനന്തപുരം വിമാനത്താവളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. യാത്രക്കാരോട് എയർ ഇന്ത്യയായിരുന്നു തീർത്തും നിരുത്തരവാദപരമായ സമീപനം മുമ്പ് സ്വീകരിച്ചിരുന്നത്. ഇതേ തുടർന്നുകൂടിയാണ് മറ്റ് വിമാന കമ്പനികളെ പ്രവാസികൾ ആശ്രയിക്കാൻ തുടങ്ങിയത്. എന്നാൽ, ഇക്കൂട്ടരും തങ്ങളെ അവഗണിക്കുകയാണെന്നാണ് പ്രവാസികളുടെ പ്രധാന ആക്ഷേപം.