അബുദാബി : മാർച്ച് 30 ന്റെ മധ്യാഹ്നത്തിൽ അബുദാബി യെ ഫുട്ബോൾ ലഹരിയിലാഴ്‌ത്തി, അബുദാബി മദീനത്ത് സായിദ് ഫുട്ബോൾ ഗ്രൗണ്ടിൽ , കാഞ്ഞങ്ങാട്ടെ പ്രവാസികൾഉൾപെടുന്ന ജീവ കാരുണ്യ കുട്ടായ്മകളായ ഹദിയ അതിഞ്ഞാലും ദയ ചാരിറ്റി അജാനൂർകടപ്പുറവും സംയുക്തമായി ഒരുക്കുന്ന ഫുട്ബോൾ പ്രീമിയർ ലീഗിലെ മത്സരംനിയന്ത്രിക്കാൻഎത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക ഫുട്ബോൾ ഗ്രൗണ്ടുകളിലെയും കളിനിയന്ത്രിച്ച് തഴക്കമുള്ള പിഎംഎ റഹ്മാൻ പള്ളിക്കരയാണ്.

കഴിഞ്ഞ മുപ്പത്തിരണ്ട് വർഷത്തോളമായി കേരളത്തിലെ ഒട്ടുമിക്ക ഫുട്‌ബോൾ
ടൂർണമെന്റുകളിലെയും റഫറിയായി എത്തുന്നത് പിഎംഎ റഹ്മനാണ് , തന്റെ
ഇരുപത്തിയൊന്നാം വയസ്സിൽ തുടങ്ങിയ ടൂർണമെന്റുകളിലെ റഫറി സ്ഥാനം ഇന്നും തുടർന്ന്‌പോരുന്നു 2008-2009 ലെ കേരള സംസ്ഥാന സെവൻസ് ഫുട്ബോൾ അസ്സോസിയേഷൻ അവാർഡ് ജേതാവ്കൂടിയാണ് പിഎംഎ റഹ്മാൻ, അന്ന് എറണാകുളം അങ്കമാലി യിൽ വെച്ച് നടന്ന ചടങ്ങിൽമന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയാണ് പിഎംഎ റഹ്മാന് അവാർഡ്
സമ്മാനിച്ചത്. നിലവിൽ കേരളാ സംസ്ഥാന റഫറീസ് അസ്സോസിയേഷൻ വൈസ് പ്രസിഡന്റും ,കേരളാ സംസ്ഥാന സെവൻസ് ഫുട്ബോൾ അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവും കൂടിയാണ്.

തിരക്ക് പിടിച്ച ഓട്ടത്തിനടയിലും എമിറേറ്റ്‌സ് കപ്പ് '18 സംഘാടകരുടെ പ്രത്യേകമായ ക്ഷണം സ്വീകരിച്ച് കൊണ്ടാണ് അബുദാബി മദീനത്ത് സായിദ് ഫുട്ബോൾ ഗ്രൗണ്ടിൽകളി നിയന്ത്രകനായി പിഎംഎ റഹ്മാൻ എത്തുന്നത്. ഫുട്ബോൾ പ്രീമിയർ ലീഗിലെചടങ്ങിൽ വെച്ച് പിഎംഎ റഹ്മാനെ പ്രത്യേകമായി ആദരിക്കാനും സംഘാടകർതീരുമാനിച്ചിട്ടുണ്ട്. ഒരു കാലത്ത് കാഞ്ഞങ്ങാട്ടെ ക്ലബ് ഫുട്ബോളിലെകുലപതിയും മികച്ച സംഘാടകനുമായിരുന്ന ബ്രദേർസ് കാഞ്ഞങ്ങാടിന്റെ അമരക്കാരൻ മർഹുംകൂൾഡ്രിങ് അബ്ദുൽ ഖാദർ ഹാജിയുടെ നാമദേയത്തിലുള്ള അവാർഡ് നൽകി ആദരിക്കാനാണ്‌സംഘാടകർ തീരുമാനിച്ചിട്ടുള്ളത്