- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ നിന്നും ദുബായിലേക്ക് പോകാൻ പറന്നുയർന്ന എമിറേറ്റ്സ് വിമാനത്തിന്റെ മുൻവീലുകൾ തകർന്നു; അകത്തേയ്ക്ക് വലിയാൻ മടിച്ച ടയറുകൾ ശരിയാക്കാൻ ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം ഹീത്രുവിൽ അടിയന്തിരമായി നിലത്തിറക്കി
മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം എയർബസ് എ380 ഹീത്രോവിൽ അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിന്റെ മുൻവീലുകൾ തകരുകയും അവ അകത്തേക്ക് വലിയാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിംഗിന് വിധേയമായത്. അതിന് മുമ്പ് ടയറുകൾ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്ലെയിൻ ആകാശത്ത് വട്ടമിട്ട് പറക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.32നായിരുന്നു വിമാനം മാഞ്ചസ്റ്ററിൽ നിന്നും പറന്നുയർന്നിരുന്നത്. വീലുകൾ ഉള്ളിലേക്ക് വലിയാതിരുന്നതിനെ തുടർന്ന് വിമാനം യോർക്ക്ഷെയറിന് മുകളിൽ വട്ടമിട്ട് പറക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. വിമാനം വേയ്ക്ക്ഫീൽഡിന് മുകളിൽ നിരവധി തവണ വട്ടമിട്ട് പറക്കുന്നത് ഫ്ലൈറ്റ്ട്രാക്കിങ് ടെക്നോളജിയിൽ വെളിപ്പെട്ടിട്ടുണ്ട്. 853 യാത്രക്കാരുള്ള വിമാനം അവസാനം ഹീത്രോവിൽ ഉച്ചയ്ക്ക് ശേഷം 3 മണിയോടെയായിരുന്നു എമർജൻസി ലാൻഡിങ് നിർവഹിച്ചത്. അപ്പോഴേക്കും ഇവിടെ ഫയർ സർവീസ് കുതിച്ചെത്തിയിരുന്നു. മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്കുള്ള തങ്ങളുടെ ഫ്ലൈറ്റ് ഇകെ18 സാങ്കേ
മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം എയർബസ് എ380 ഹീത്രോവിൽ അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിന്റെ മുൻവീലുകൾ തകരുകയും അവ അകത്തേക്ക് വലിയാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിംഗിന് വിധേയമായത്. അതിന് മുമ്പ് ടയറുകൾ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്ലെയിൻ ആകാശത്ത് വട്ടമിട്ട് പറക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.32നായിരുന്നു വിമാനം മാഞ്ചസ്റ്ററിൽ നിന്നും പറന്നുയർന്നിരുന്നത്.
വീലുകൾ ഉള്ളിലേക്ക് വലിയാതിരുന്നതിനെ തുടർന്ന് വിമാനം യോർക്ക്ഷെയറിന് മുകളിൽ വട്ടമിട്ട് പറക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. വിമാനം വേയ്ക്ക്ഫീൽഡിന് മുകളിൽ നിരവധി തവണ വട്ടമിട്ട് പറക്കുന്നത് ഫ്ലൈറ്റ്ട്രാക്കിങ് ടെക്നോളജിയിൽ വെളിപ്പെട്ടിട്ടുണ്ട്.
853 യാത്രക്കാരുള്ള വിമാനം അവസാനം ഹീത്രോവിൽ ഉച്ചയ്ക്ക് ശേഷം 3 മണിയോടെയായിരുന്നു എമർജൻസി ലാൻഡിങ് നിർവഹിച്ചത്. അപ്പോഴേക്കും ഇവിടെ ഫയർ സർവീസ് കുതിച്ചെത്തിയിരുന്നു. മാഞ്ചസ്റ്ററിൽ നിന്നും ദുബായിലേക്കുള്ള തങ്ങളുടെ ഫ്ലൈറ്റ് ഇകെ18 സാങ്കേതിക തകരാറ് കാരണം ഹീത്രോവിലേക്ക് തിരിച്ച് വിട്ടുവെന്നാണ് എമിറേറ്റ്സ് വിശദീകരണം നൽകിയിരിക്കുന്നത്. യാത്രക്കാർക്ക് പകരം എമിറേറ്റ്സ് വിമാനങ്ങൾ ദുബായിലേക്ക് ഏർപ്പാടാക്കുമെന്നും കമ്പനി ഉറപ്പ് നൽകിയിരുന്നു. ഇത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്സ് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.