- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ ടിക്കറ്റുകളൊന്നും കമ്പനി നൽകിയിട്ടില്ല; വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്; വ്യാജ വാർത്ത നൽകിയ കേന്ദ്രങ്ങളെക്കുറിച്ച് തങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്; എമിറേറ്റ്സ് ഫ്രീ ടിക്കറ്റ് നൽകുന്നു എന്ന വാർത്ത തെറ്റാണെന്ന് അധികൃതർ
ദുബായ്: മുപ്പത്തിമൂന്നാമത് വാർഷികത്തിന്റെ ഭാഗമായി യാത്രക്കാർക്ക് രണ്ട് ടിക്കറ്റുകൾ വീതം സൗജന്യ ടിക്കറ്റുകൾ നൽകുന്നുവെന്ന വാർത്ത തെറ്റാണെന്ന വിശദീകരണവുമായി കമ്പനി രംഗത്ത്. വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് കമ്പനി അറിയിച്ചു. ഈ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യമന്വേഷിച്ച് മാധ്യമ സ്ഥാപനങ്ങളിലും എമിറേറ്റ്‌സിന്റെ ഓഫീസിലും നിരവധി പേരാണ് എത്തിയത്. ലിങ്ക് തുറക്കുന്നത് ഒരു വ്യാജ വെബ്സൈറ്റിലേക്കാണ്. 33-ാം വാർഷികം പ്രമാണിച്ചാണ് ഈ ആനുകൂല്യമെന്ന് വെബ്സൈറ്റിലും ആവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കുകൾ തുറക്കരുതെന്നും അത് ഷെയർ ചെയ്യരുതെന്നും എമിറേറ്റ്സ് അറിയിച്ചു. വ്യാജ സന്ദേശത്തെക്കുറിച്ചും വെബ്സൈറ്റിനെക്കുറിച്ചുമുള്ള പരാതിയിന്മേൽ അന്വേഷണം തുടങ്ങിയതായും എമിറേറ്റ്സ് വക്താവ് അറിയിച്ചു. മുപ്പത്തിമൂന്നാമത് വാർഷികത്തിന്റെ ഭാഗമായി യാത്രക്കാർക്ക് രണ്ട് ടിക്കറ്റുകൾ വീതം എമിറേറ്റ്‌സ് നൽകുന്നു എന്നായിരുന്നു ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാർത്ത. എമിറേറ
ദുബായ്: മുപ്പത്തിമൂന്നാമത് വാർഷികത്തിന്റെ ഭാഗമായി യാത്രക്കാർക്ക് രണ്ട് ടിക്കറ്റുകൾ വീതം സൗജന്യ ടിക്കറ്റുകൾ നൽകുന്നുവെന്ന വാർത്ത തെറ്റാണെന്ന വിശദീകരണവുമായി കമ്പനി രംഗത്ത്. വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് കമ്പനി അറിയിച്ചു.
ഈ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാര്യമന്വേഷിച്ച് മാധ്യമ സ്ഥാപനങ്ങളിലും എമിറേറ്റ്‌സിന്റെ ഓഫീസിലും നിരവധി പേരാണ് എത്തിയത്.
ലിങ്ക് തുറക്കുന്നത് ഒരു വ്യാജ വെബ്സൈറ്റിലേക്കാണ്. 33-ാം വാർഷികം പ്രമാണിച്ചാണ് ഈ ആനുകൂല്യമെന്ന് വെബ്സൈറ്റിലും ആവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കുകൾ തുറക്കരുതെന്നും അത് ഷെയർ ചെയ്യരുതെന്നും എമിറേറ്റ്സ് അറിയിച്ചു. വ്യാജ സന്ദേശത്തെക്കുറിച്ചും വെബ്സൈറ്റിനെക്കുറിച്ചുമുള്ള പരാതിയിന്മേൽ അന്വേഷണം തുടങ്ങിയതായും എമിറേറ്റ്സ് വക്താവ് അറിയിച്ചു.
മുപ്പത്തിമൂന്നാമത് വാർഷികത്തിന്റെ ഭാഗമായി യാത്രക്കാർക്ക് രണ്ട് ടിക്കറ്റുകൾ വീതം എമിറേറ്റ്‌സ് നൽകുന്നു എന്നായിരുന്നു ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാർത്ത. എമിറേറ്റ്‌സിന്റെ സേവനങ്ങളെ വിലയിരുത്തുന്നവർക്ക് മാത്രമേ ഈ സൗജന്യ ടിക്കറ്റ് ലഭ്യമാകൂ എന്നും വെബ്‌സൈറ്റ് പറഞ്ഞിരുന്നു. ഇതിനായി യെസ് അല്ലെങ്കിൽ നോ എന്ന് ഉത്തരം വരുന്ന ചില ചോദ്യങ്ങളും അവർ തയ്യാറാക്കി.
ഇത് ആദ്യമായല്ല ഇത്തരം തട്ടിപ്പ് വെബ്സൈറ്റുകൾ വൈറലാകുന്നത്. മുൻപും സമാനമായ വാഗ്ദാനവുമായി തട്ടിപ്പ് വെബ്സൈറ്റുകൾ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള ലിങ്കുകൾ തുറന്നാൽ പലപ്പോഴും ഉപയോക്താവിന്റെ വ്യക്തിവിവരങ്ങളും, ബാങ്ക് സംബന്ധമായ വിവരങ്ങളും ചോർത്താനും ദുരുപയോഗം ചെയ്യാനും തട്ടിപ്പുകാർക്ക് കഴിയും.