ദുബായ്: ദുബായിൽ എമിറേറ്റ്‌സ് വിമാനം വിമാനത്താവളത്തിൽ തീപിടിച്ചുതോടെ ലോകത്തെ ഏറ്റവും അധികം തിരക്കുള്ള വിമാനത്താവളത്തിലെ പ്രവർത്തനം തകരാറിലായി. ഇവിടെ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇന്ത്യക്കാർ അടക്കമുളഅള നിരവധി പേർ വിമാനത്താവളത്തിൽ കുടുങ്ങി. 282 യാത്രക്കാരുമായി ദുബായിൽ ഇറങ്ങവെ അപകടത്തിൽപെട്ട തീപിടിച്ച വിമാനത്തിന്റെ തീ അണച്ചിട്ടുണ്ട്. യാത്രക്കാരും 18 വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ 226 പേർ ഇന്ത്യക്കാരാണ്. അതേസമയം, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു അഗ്‌നിശമന സേനാംഗം മരിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. തീപിടുത്തത്തെ തുടർന്ന് അടച്ചിട്ട റൺവേ വീണ്ടും പ്രവർത്തനം തുടങ്ങി. തീപിടുത്തത്തെ തുടർന്ന്? താൽകാലികമായി നിർത്തിവച്ച സർവീസുകൾ ദുബൈ വിമാനത്താവളത്തിൽ പുനരാരംഭിച്ചു. നേരത്തെ വിമാനങ്ങൾ അൽമക്?തൂം എയർപോർട്ടിലേക്കും ഷാർജ എയർപോർട്ടിലേക്കും തിരിച്ചുവിട്ടിരുന്നു. ഫ്‌ളൈ ദുബൈയുടെ എല്ലാ വിമാനങ്ങളും രാത്രി 11 മണി വരെ സർവീസ് നിർത്തിവച്ചിരുന്നു.

ദുബൈ മണിക്കവിമാനത്താവളം അടച്ചു. വിമാനങ്ങൾ അൽമക്തൂം എയർപോർട്ടിലേക്കും ഷാൾജ എയർപോർട്ടിലേക്കും തിരിച്ചുവിട്ടിരുന്നു. തീപിടുത്തത്തെ തുടർന്ന് റൺവേക്ക് കേടുപാടുകൾ പരിഹരിച്ച ശേഷമാണ് വിമാനത്താവളത്തിൽ നിന്നും സർവീസ് പുനരാരംഭിച്ചത്.

അതേ സമയം എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ് താൽക്കാലികമായി പ്രവർത്തന രഹിതമായിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട അറിയിപ്പ് മാത്രമേ ഇപ്പോൾ സൈറ്റിൽ വരുന്നുള്ളൂ. എമിറേറ്റ്‌സിന്റെ മറ്റ് എല്ലാ സർവീസുകൾക്കും എട്ടു മണിക്കൂറിലധികം താമസമുണ്ടായേക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ടതടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

ഹെൽപ്പ്‌ലൈൻ നമ്പറുകൾ

യു.എ.ഇ 00971 4 708 37 13
8002111
യു.കെ 00442034508853
യു.എസ് 0018113502081

ഇന്ന് ഉച്ചക്ക് 12 15 ഓടെയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിന് ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ തീപിടിച്ചത്. രാവിലെ 10.05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച ഇകെ 521 വിമാനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 12.55 ന് വിമാനം ദുബൈയിൽ ഇറങ്ങുന്നതിനിടെ ലാൻഡിങ് ഗിയർ തകരാറിലാവുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ

ഇന്ത്യ- 226, ബ്രിട്ടൻ- 24, യുഎഇ- 11, യുഎസ്എ- 6, സൗദി അറേബ്യ- 6, തുർക്കി- 5, അയർലൻഡ്- 4, ഓസ്‌ട്രേലിയ- 2, ബ്രസീൽ- 2, ജർമനി- 2, മലേഷ്യ- 2, തായലൻഡ്- 2, ക്രോയേഷ്യ, ഈജിപ്ത്, ബോസ്‌നിയ- ഹെർസെഗോവിന, ലെബനൻ, ഫിലിപ്പീൻസ്, ദക്ഷിണ ആഫ്രിക്ക, ടുണിഷ്യ (ഓരോ യാത്രക്കാർ വീതം)