- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളികളുമായി പറന്നിറങ്ങിയ എമിറേറ്റ്‌സ് വിമാനം അപകടത്തിൽ പെട്ടത് പെട്ടെന്നുള്ള കാറ്റിന്റെ ഗതിമാറ്റം കാരണം; ചക്രങ്ങൾ റൺവേ തൊട്ടെങ്കിലും അപകട സാധ്യത മുന്നിൽക്കണ്ടു പൈലറ്റ് വിമാനം ഉയർത്താൻ ശ്രമിച്ചതു പരാജയപ്പെട്ടു; ശക്തമായി നിലത്തിടിച്ചു വീണതോടെ തീപിടിച്ചു; അപകട കാരണം വിവരിച്ചു പ്രാഥമിക റിപ്പോർട്ടു പുറത്ത്
ദുബായ്: തിരുവനന്തപുരത്തു നിന്നു ദുബായിലെത്തിയ എമിറേറ്റ്‌സ് വിമാനം അപകടത്തിൽപ്പെട്ടത് കാറ്റിന്റെ പെട്ടെന്നുണ്ടായ തീവ്രതയും ഗതിമാറ്റവും കാരണമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ലാൻഡിങ്ങിനിടെയാണു തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം വിമാനത്താവളത്തിൽ കത്തിയമർന്നത്. യുഎഇ ഫെഡറൽ വ്യോമയാന അഥോറിറ്റിയാണു പ്രാഥമിക അന്വേഷണ റിപ്പോർട്ടു പുറത്തുവിട്ടത്. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞിരുന്നു. ഇതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണു നിഗമനം. ലാൻഡിങ്ങിന്റെ ഭാഗമായി ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്താൻ ശ്രമിച്ചു. എന്നാൽ, ചക്രങ്ങൾ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഏറ്റവുമൊടുവിൽ വിമാനത്തിൽ നിന്നിറങ്ങിയത് എയർക്രാഫ്റ്റ് കമാൻഡറും മുതിർന്ന ജീവനക്കാരുമാണ്. തീ പിടിച്ചയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വി
ദുബായ്: തിരുവനന്തപുരത്തു നിന്നു ദുബായിലെത്തിയ എമിറേറ്റ്‌സ് വിമാനം അപകടത്തിൽപ്പെട്ടത് കാറ്റിന്റെ പെട്ടെന്നുണ്ടായ തീവ്രതയും ഗതിമാറ്റവും കാരണമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ലാൻഡിങ്ങിനിടെയാണു തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം വിമാനത്താവളത്തിൽ കത്തിയമർന്നത്.
യുഎഇ ഫെഡറൽ വ്യോമയാന അഥോറിറ്റിയാണു പ്രാഥമിക അന്വേഷണ റിപ്പോർട്ടു പുറത്തുവിട്ടത്. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞിരുന്നു. ഇതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണു നിഗമനം.
ലാൻഡിങ്ങിന്റെ ഭാഗമായി ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്താൻ ശ്രമിച്ചു. എന്നാൽ, ചക്രങ്ങൾ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
ഏറ്റവുമൊടുവിൽ വിമാനത്തിൽ നിന്നിറങ്ങിയത് എയർക്രാഫ്റ്റ് കമാൻഡറും മുതിർന്ന ജീവനക്കാരുമാണ്. തീ പിടിച്ചയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനകത്തു കനത്ത പുക നിറഞ്ഞപ്പോൾ എമർജൻസി എക്‌സിറ്റ് കാണാനാകാതെ യാത്രക്കാർ പരിഭ്രാന്തരാകുകയും ചെയ്തു. ഉടൻ ജീവനക്കാർ എമർജൻസി എക്‌സിറ്റ് തുറക്കുകയും യാത്രക്കാർക്കു രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു. ജീവനക്കാരിൽ ഒരാൾ കനത്ത പുക ശ്വസിച്ച് അവശനിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകുകയും ചെയ്തു. തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ജാസിം ഈസാ അൽ ബലൂഷി (27) മരിക്കുകയും ചെയ്തിരുന്നു. ജാസിമിന്റെ ധീരനടപടിയാണു യാത്രക്കാരുടെ ജീവൻ രക്ഷിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
കനത്ത പൊടിക്കാറ്റും അപകടസമയത്തു വീശിയിരുന്നു. ഇതുകാരണം നാലു കിലോമീറ്റർ മാത്രമായിരുന്നു ദൂരക്കാഴ്ച. ഇതുസംബന്ധമായി എയർ ട്രാഫിക് മാനേജർ കീഴുദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകിയിരുന്നു. കൂടാതെ, കാറ്റിന്റെ ഗതിമാറ്റമുണ്ടാകുമെന്നു യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾക്കും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പു നൽകിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നിനാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്‌സ് ഇകെ 521 വിമാനം ദുബായ് റൺവേയിൽ ഇടിച്ചിറങ്ങി തീ പിടിക്കുകയായിരുന്നു. 18 ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരെയും 90 സെക്കൻഡിനുള്ളിൽ രക്ഷപ്പെടുത്തി. എന്നാൽ, രക്ഷാദൗത്യത്തിനിടെ എയർപോർട് സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനായ ജാസിം ഈസാ അൽ ബലൂഷി മരിച്ചു. 13 യാത്രക്കാർക്ക് നിസാര പരുക്കേറ്റിരുന്നു. യാത്രക്കാരുടെ ബഗേജുകളും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടു. ഇവർക്കു പിന്നീട് അധികൃതർ നഷ്ടപരിഹാരം നൽകുകയും ചെയ്തു.